Breaking Bad

Breaking Bad

Sociopath


Spoilers ahead!

GTA ഗെയിമുകളൂടെ, പ്രത്യേകിച്ച് GTA Vന് ഒക്കെയുള്ള പ്രധാന പ്രത്യേകത എന്തെന്നാൽ വിശാലമായ ലോകത്തിൽ ഒരിക്കലും ഒരു NPC പോലും പോകാൻ സാധ്യത ഇല്ലാത്ത കാടിനുള്ളിലെ ഒരു ചെറിയ വീടിന്റെ വാതിലിലെ ആണിയിൽ വരെ ക്യത്യവും സൂക്ഷ്മവും ആയ ഡീറ്റെയ്ലിങ്ങ് ഉണ്ടാവും.ക്രിയേറ്ററിന് സംത്യപ്തി വരുവോളം ചെയ്യുന്ന തരം ഡീറ്റെയ്ലിങ്ങ് ആണത്.

Breaking Bad എന്ന ഇതിഹാസത്തിലേക്ക് വരുമ്പോഴും കഥാപാത്രങ്ങളിൽ നമ്മൾ കാണുന്നത് ഇതേ ഡീറ്റെയ്ലിങ്ങാണ്.ബ്രേക്കിങ് ബാഡിലെ ഇഴച്ചിലെന്ന് പലരും വിവക്ഷിക്കുന്നതും സ്കൈലർ, മേരി, ഹാങ്ക്, ഫ്ലിൻ , വാൾട്ടർ എന്നിവർ ഉൾപെടുന്ന കുടുംബബന്ധങ്ങളൂടെ ഡീറ്റെയ്ലിങ്ങിനെയാണ്. അവരുടെ ആത്മസംഘർഷങ്ങളുടെ വിവരണങ്ങൾ നടക്കുമ്പോൾ ഒരു കാർട്ടൽ സ്റ്റോറി പ്രതീക്ഷിച്ച് ഇരിക്കുന്ന ആളുകളിൽ സീരീസിനു വേഗത പോരാ എന്ന് തോന്നിയേക്കാം.

AMC എന്ന അമേരിക്കൻ കേബിൾ ചാനലിലാണ് 10 വർഷങ്ങൾക്ക് മുൻപ് Breaking Bad സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.NetFlix പോലുള്ള സ്‌ട്രീമിംഗ്‌ സർവീസുകളോ ഇന്റർനെറ്റോ പോലും ലോകവ്യാപകമല്ലായിരുന്നത് കൊണ്ട് തന്നെ ഫിനാലെയും കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം NetFlixലും Torrentകളിലൂടെയും ഒക്കെയാണ് ലോകം ഈ സീരീസ് കാണുന്നത്.അങ്ങനെയുള്ള രണ്ടാം വരവിലാണ് BB ഒരു പോപ് കൾച്ചർ ആയി മാറുന്നതും.

കാലിഫോർണിയയിലെ ഒരു നദിതീരത്തുള്ള പട്ടണത്തിൽ ചിത്രീകരിക്കാനാണ് ആദ്യം വിൻസ് പദ്ധതിയിട്ടിരുന്നെങ്കിലും നിർമ്മാതാക്കളായ സോണി പിക്‌ചേഴ്‌സ് ബഡ്ജറ്റിന്റെ കാര്യം പറഞ്ഞ് ഇതിൽ നിന്നും പിന്മാറുകയാണൂണ്ടായത്.അങ്ങനെ സ്വതവേ നികുതിയും മറ്റും കുറഞ്ഞ ന്യൂ മെക്സിക്കോയിൽ ബ്രേക്കിംഗ് ബാഡിന്റെ ചിത്രീകരണം തുടങ്ങി.പിന്നീട് ന്യൂമെക്സിക്കോയിലും വാൾട്ടിന്റെ സ്വന്തം ആൽബക്വർക്കിയിലും മറ്റും വലിയ ടൂറിസം സാധ്യതകളാണ് ഇത് തുറന്നത്. Blue Meth മിഠായികൾ , ഷൂട്ടിങ്ങ് ലൊക്കേഷനുകൾ മുതൽ സുവനീറുകളുടെ വില്പന വരെ അവിടെ പൊടിപൊടിച്ചു.

ശരിക്കുള്ള DEAയുടെ അനുവാദത്തോടെ ചിത്രീകരിച്ച സീരീസിൽ മെത്ത് കുക്കിങ്ങ് രീതികളും മറ്റും സംവിധായകൻ വിൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്.എങ്കിലും കെമിക്കലുകളും മറ്റും പേരു മാറ്റിയും പ്രോസസുകൾ ക്രമങ്ങൾ തെറ്റിച്ചുമൊക്കെയാണ് ഉപയോഗിച്ചിട്ടുള്ളത് (മറ്റാരും അനുകരിക്കാതിരിക്കാൻ വേണ്ടി). അങ്ങനെ അനേകം കൗതുകകരമായ ട്രിവിയകൾ ഈ ഷോയുടേതായി ഇന്റർനെറ്റിൽ ലഭ്യമാണ്.

ഇത് ഒരു ട്രാൻസ്‌ഫർമേഷന്റെ കഥയാണ്.മൃദുഭാഷിയായ വാൾട്ടർ വൈറ്റ് എന്ന സാധാരണ സ്‌കൂൾ അധ്യാപകൻ ക്രൂരമായ കൊലകൾ പോലും ചെയ്യാൻ മടിയില്ലാത ഒരു മ്യഗമായി മാറുന്ന കഥ,അതിൽ ഉരുത്തിരിയുന്ന പല ഉപകഥകൾ.തന്റെ ബുദ്ധിയിൽ നിന്നുണ്ടായ "Grey Matter" എന്ന കമ്പനിയിൽ നിന്ന് ഈഗോ കാരണം ഇറങ്ങേണ്ടി വന്നതും കാർ വാഷിൽ പാർട്ട്ടൈം ജോലിയിൽ സ്റ്റുഡന്റിന്റെ കാർ കഴുകേണ്ടി വന്നതും അവിടെ മാനേജറാൽ ഹ്യൂമിലിയേറ്റഡ് ആയതും ജീവിതത്തിൽ ഒന്നുമാകാൻ പറ്റാതെ, ചികിത്സയ്ക്ക് പോലും പണമില്ലാതെ കടത്തിലായി മരിക്കാൻ പോകുന്നു എന്ന് തോന്നുന്നിടത്തു നിന്നാണു വാൾട്ടർ വൈറ്റിൽ നിന്നും Heisenberg ജനിക്കുന്നത്.

ബന്ധുവായ DEA ഏജന്റ് ഹാങ്കിൽ നിന്നും മയക്കുമരുന്ന് വ്യാപാരത്തിന്റെ ആഴം തിരിച്ചറിഞ്ഞ വാൾട്ട് സ്വയം പ്രൂവ് ചെയ്യാനുള്ള ലാസ്റ്റ് ചാൻസ് ആയി ഇത് എടുക്കുകയാണ്.ആദ്യമായി വാൾട്ടർ ഉണ്ടാക്കുന്ന മെത്ത് ക്രിസ്റ്റൽ ഗ്ലാസാണ്.അത് കണ്ടിട്ട് ജെസി ആവേശത്തോടെ വിളിച്ചു പറയുന്നു." you are an artist Yo".ജെസി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്രിസ്റ്റൽ.അയാൾക്ക് കിട്ടുന്ന ആദ്യത്തെ അപ്രീസിയേഷൻ.ആർക്കും വേണ്ടാത്ത താൻ കെമിസ്ട്രിയിൽ ഒരു രാജാവാണെന്ന് അയാൾക്ക് മനസ്സിലായി.പിന്നെ അയാൾ തന്റെ കലയുടെ ഒരു നാർസിസ്റ്റായി മാറുകയാണ്.വീണ്ടും വീണ്ടും പെർഫെക്ഷനിലേയ്ക്ക് എത്താൻ അയാൾ ശ്രമിച്ചു കൊണ്ടിരുന്നു.നിത്യ ജീവിതത്തിൽ പോലും ആ പെർഫെക്ഷൻ കണ്ടെത്താൻ വാൾട്ടർ വൈറ്റ് ശ്രമിക്കുകയാണ്.

വിമർശകർ പറയുന്ന പോലെ ഈച്ചയെ കൊല്ലാൻ വേണ്ടി മാത്രം ഒരു എപ്പിസോഡ് ഉണ്ട് ഇതിൽ.ഒരു ഈച്ച ലാബിൽ നിന്നാൽ ഒരു പക്ഷേ ഒന്നും സംഭവിക്കില്ലായിരിക്കാം.പക്ഷേ അയാളിലെ പെർഫെക്ഷനിസ്റ്റ് അതിനെ കൊല്ലാൻ വേണ്ടി മണിക്കൂറുകൾ തന്നെ ചിലവിടുന്നു.Salamanca കസിൻസിന്റെ കൈയ്യിൽ നിന്നും ഹാങ്കിനു വെടി കൊണ്ട് ഹോസ്പിറ്റലിലായ രംഗത്ത് വാൾട്ട് ഹോസ്പിറ്റലിലെ ഫാമിലി മുറിയിൽ വെയിറ്റ് ചെയ്യുകയാണ്.ആ കാത്തിരിപ്പിനിടയിൽ ഒരു മാഗസിൻ എടുത്ത് വായിക്കുന്ന ഹാങ്ക് അപ്പോഴാണ് ആ ചെറിയ ടേബിളിന്റെ കാലിലെ ബാലൻസ് ഇഷ്യു ശ്രദ്ധിക്കുന്നത്.ഉടനെ ഒരു പേപ്പർ കീറീ വച്ച് അതിനെ ലെവൽ ചെയ്ത ശേഷമാണ് വാൾട്ട് വായന തുടരുന്നത്.അങ്ങനെയേ അയാൾക്ക് സാറ്റിസ്ഫാക്ഷൻ കിട്ടുന്നുള്ളൂ.ചെറിയ ഇമ്പെർഫെക്ഷൻ പോലും അയാളിൽ അസ്വസ്ഥത ഉണ്ടാക്കി തുടങ്ങിയിരുന്നു.

അങ്ങനെ ഓരോരോ സന്ദർഭങ്ങളിലൂടെയാണ് Heisenbergന്റെ ക്യാരക്ടർ വളർന്നു വന്നത്.Santa Muerte എന്ന മെക്സിക്കൻ ദുർമൂർത്തിയുടെ ആരാധകരായ കസിൻസ് ഇന്ത്യയിലൊക്കെ

കൊല്ലുന്നതിനു മുൻപ് ആരാച്ചാർ ഇഷ്ടദൈവത്തിനു വഴിപാടുകൾ നടത്തും പോലെ,വാൾട്ടറിനെ കൊല്ലാനായി പോകും മുൻപ് അവർ ഇഴഞ്ഞു നീങ്ങുന്നത് ആ ദേവതയ്ക്ക് മുന്നിലാണ്.ഒരു DEA ഏജന്റിനെ കൊല്ലുക എന്നത് ഒരു രാജ്യം തന്നെ എതിരെ വരുന്നത്രയും അപകടമായതിനാൽ, അങ്ങനെ Don Bolsa പറഞ്ഞത് കൊണ്ട് , ടൂക്കോയുടെ മരണത്തിൽ പങ്കുള്ള വാൾട്ടറിനെ കൊല്ലുക വഴി പകരം വീട്ടുക എന്ന എളുപ്പമുള്ള ഓപ്ഷൻ അവർ തിരഞ്ഞെടുക്കുകയായിരുന്നു.ഇതിനിടയിലും വളരെ സ്വഭാവികമായി ഡാർക്ക് ഹ്യൂമറുകളും BBയിൽ വരുന്നുണ്ട്.S2E6ൽ തന്റെ Meth മോഷ്ടിച്ച ദമ്പതികളെ തേടി ജെസി അവരുടെ വീട്ടിൽ എത്തുന്നതും അവിടെ ആരും നോക്കാനില്ലാതെ സബ്സ്ക്രിപ്ഷൻ കഴിഞ്ഞ ടിവിയിലെ ഫ്രീ ഷോപ്പിംഗ് ചാനൽ മാത്രം കാണുന്ന പയ്യനെ കാണൂന്നതും ( Episode :Peekaboo ).ലേസർ ലൈറ്റ് അടിച്ച ബാഡ്ജറും പീറ്റും പണം കിട്ടുമ്പോൾ നിശബ്ധരാകുന്നതും അവർ തമ്മിൽ നടക്കുന്ന സ്റ്റാർ ട്രക്ക് വാഗ്വാദങ്ങളും,അങ്ങനെ കഥയിൽ നിന്നും ഡീവിയേറ്റ് ചെയ്യാത്ത നിരവധി സിറ്റുവേഷണൽ കോമഡികളും ചേരുന്നതാണ് ബ്രേക്കിങ് ബാഡ്.

To be Continued....

© രാകേഷ് റോസ്

For world's best movies with reviews, dvd updates, movie news & more...join channel👇

https://t.me/Meeru_Unofficial

Report Page