Blackmail

Blackmail

Sher1983
#sher1983r

Sher1983:

സഹപ്രവർത്തകന്റെ ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്നതാണ് നായകനെ പരിചയപ്പെടുത്തുന്ന രംഗം. ഭാര്യയ്ക്ക് നൽകാനായി ഒരു ഫ്ലവർ ബൊക്കെ ശ്‌മശാനത്തിൽ നിന്നുമാണ് അയാൾ എടുത്തുകൊണ്ടു പോകുന്നത്. കാരണം അന്നത്തെ ദിവസം പൂ മാർക്കറ്റ് വരെ അവധി ആണത്രേ..


Whats Good??


രസകരമായ കഥാപശ്ചാത്തലം.


Whats Bad??


ആളെ മണ്ടനാക്കുന്ന ഇന്റർവെൽ ബ്ലോക്ക്.


Watch Or Not??


നായകനെ പരിചയപ്പെടുത്തിയയുടൻ നേരെ കഥയിലേക്ക് കടക്കുകയാണ്. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്നു അയാൾ അറിയുന്നു. അയാൾ ഭാര്യയുടെ ജാരനെ ബ്ലാക്ക് മെയിൽ ചെയ്യുന്നു. അവിടം കൊണ്ട് തീരാതെ ഈ ബ്ലാക്ക്മയിൽ പലരും പലരാലും ചെയ്യപ്പെടുന്നു. രണ്ടു മണിക്കൂർ ചിരിച്ചു ആസ്വദിക്കാനുള്ള എല്ലാ വകയും നൽകുന്നുണ്ട് ഈ ബ്ലാക്ക് കോമഡി ചിത്രം.


തുടക്കം മുതൽ തന്നെ നല്ലൊരു ഫ്ലോയിൽ പോകുന്നതിനാൽ തീരെ ബോറടി ഇല്ലാതെ കാണാം. അവിഹിതബന്ധം കൊലപാതകത്തിൽ വരെ ചെന്നെത്തുന്ന വഴികളൊക്കെ ബഹുരസമാണ്. ബ്ലാക്ക് കോമഡി എന്ന നിലയിൽ കാണുമ്പോൾ ചിലരുടെ മരണം പോലും ചിരിയുണർത്തും. അത്തരത്തിൽ ചിരിപ്പിക്കുകയും ചില മരണം ഷോക്ക് നൽകുന്നുമുണ്ട്.


ആരുടെ ഭാഗത്താണ് ശരി അല്ലെങ്കിൽ തെറ്റു എന്നതൊന്നും ഇവിടെ വിഷയമല്ല, സ്വന്തം കാര്യവും സ്വയം രക്ഷപ്പെടുക എന്ന വിചാരം മാത്രമുള്ള കഥാപാത്രങ്ങൾക്ക് മുന്നിലൂടെ പറഞ്ഞു നീങ്ങുന്ന കഥയുടെ ക്ലൈമാക്സ്‌ ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാം കഴിഞ്ഞു സിനിമയുടെ ടൈറ്റിൽ കാർഡ് നീങ്ങുമ്പോൾ കാണിച്ച കാര്യം പിന്നെയും ഒരുപാട് ചിരിപ്പിച്ചു.


തന്റെ സിനിമകളുടെ തിരഞ്ഞെടുപ്പ് പ്രേക്ഷകരെ മാനിക്കുന്ന വിധത്തിലാണ് എന്ന് ഇർഫാൻ ഒരിക്കൽ കൂടി തെളിയിച്ചു. ഗംഭീര പ്രകടനം ആയിരുന്നു അദ്ദേഹം. ഇന്ദു സർക്കാരിന് ശേഷം കിർത്തി കുൽഹരിക്ക് കാര്യമായി അഭിനയിക്കാൻ ഒന്നും ഇല്ലായിരുന്നു എങ്കിലും കിട്ടിയ റോൾ നന്നായി ചെയ്തു. അരുണോദയ് സിംഗിന്റെ അഭിനയം ഏറ്റവും നന്നായി തോന്നിയത് ഈ സിനിമയിലാണ്. സീരിയസ് പടങ്ങളെക്കാൾ ഇതേപോലുള്ള സിനിമയാണ് ടിയാന് ചേരുക. ദിവ്യ ദത്തയ്ക്ക് നല്ല കലക്കൻ വേഷമാണ് കിട്ടിയത്. ഒരു ഐറ്റം ഡാൻസുമായി പഴയ നായിക ഊർമിളയും എത്തുന്നുണ്ട്.


Last Word


ആകെമൊത്തത്തിൽ രണ്ടു മണിക്കൂറിൽ നല്ലൊരു ഫൺ റൈഡ് ആണ് ഈ ചിത്രം. ഒരിക്കലും നിരാശപ്പെടില്ല.


@sidyzworld


Report Page