BIOLOGY

BIOLOGY

Sainul Abid

മണ്ണും ജലവുമില്ലാതെ സസ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതി 

Ans : എയ്റോപോണിക്സ്


മണ്ണിൻറെ അഭാവത്തിൽ പോഷകമൂല്യമുള്ള ലായനികളിൽ സസ്യങ്ങളെ വളർത്തുന്ന രീതി 

Ans : ഹൈഡ്രോപോണിക്സ്


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതിചെയ്യുന്നതെവിടെ 

Ans : ചെന്നൈ


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണികേബ്ൾ ഡിസീസസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans : ന്യൂഡൽഹി


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക്ക് ഹെൽത്ത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans : കൊൽക്കത്ത


സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans : ലക്‌നൗ


സെൻട്രൽ ഡ്രഗ് ലബോറട്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans : കൊൽക്കത്ത


നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans : പൂനെ


മരം കയറുന്ന മൽസ്യം 

Ans : അനാബസ്


കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന പക്ഷി  

Ans : മൂങ്ങ


കാട്ടിലെ എൻജിനീയർ 

Ans : ബീവർ


പാവപ്പെട്ടവൻറെ പശു 

Ans : ആട്


പറക്കും കുറുക്കൻ 

Ans : വവ്വാൽ


ജ്ഞാനത്തിൻറെ പ്രതീകം 

Ans : മൂങ്ങ


സമാധാനത്തിൻറെ പ്രതീകം 

Ans : പ്രാവ്


അലങ്കാര മൽസ്യങ്ങളുടെ റാണി 

Ans : എയ്ഞ്ചൽ ഫിഷ്


ആവശ്യാനുസരണം ജലം ലഭിക്കുന്ന പ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങൾ 

Ans : മിസോഫൈറ്റുകൾ


ജലത്തിൽ വളരുന്ന സസ്യങ്ങൾ 

Ans : ഹൈഡ്രോഫൈറ്റുകൾ


പൂർണ്ണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ 

Ans : ഹീലിയോഫൈറ്റുകൾ


മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ 

Ans : സീറോഫൈറ്റുകൾ


മഴക്കാലത്ത് തഴച്ചുവളരുകയും വേനൽക്കാലത്ത് ഇല പൊഴിക്കുകയും ചെയ്യുന്ന സസ്യങ്ങൾ 

Ans : ട്രോപ്പോഫൈറ്റുകൾ


സസ്യലോകത്തെ ഉഭയജീവികൾ 

Ans : ബ്രയോഫൈറ്റുകൾ


മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ 

Ans : എപ്പിഫൈറ്റുകൾ


തണലിൽ വളരുന്ന സസ്യങ്ങൾ 

Ans : സിയോഫൈറ്റുകൾ


ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ 

Ans : ഹാലോഫൈറ്റുകൾ


തീ പിടിക്കാത്ത തടിയുള്ള വൃക്ഷം 

Ans : ഒംബു


ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം 

Ans : ജയന്റ് സെക്കോയ


ഏറ്റവും ഉയരം കൂടിയ വൃക്ഷം 

Ans : യൂക്കാലിപ്റ്റസ് റെഗ്നൻസ്


കാട്ടുമരങ്ങളുടെ രാജാവ് 

Ans : തേക്ക്


വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന സമ്പ്രദായം 

Ans : ബോൺസായ്


സസ്യവളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം 

Ans : ആക്‌സനോമീറ്റർ


സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ 

Ans : ജെ സി ബോസ്


സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 

Ans : ക്രെസ്‌ക്കോഗ്രാഫ്


ക്രെസ്‌ക്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ 

Ans : ജെ സി ബോസ്


ടാഗോറിൻ്റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജ്ഞൻ 

Ans : ജെ സി ബോസ്


സസ്യത്തിൻറെ മൃദുഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകളാണ് 

Ans : പാരൻകൈമ


സസ്യങ്ങളെ കാറ്റിലും മറ്റും ഒടിയാതെ സംരക്ഷിക്കുന്ന കലകൾ 

Ans : കോളൻകൈമ


സസ്യങ്ങളുടെ കട്ടിയുള്ള ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകളാണ് 

Ans : സ്‌ക്‌ളീറൻകൈമ


തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല 

Ans : സ്‌ക്‌ളീറൻകൈമ


സ്ക്ളീറൻകൈമ കലകളുടെ കാഠിന്യത്തിന് കാരണമായ പദാർത്ഥം 

Ans : ലിഗ്നിൻ


സസ്യകോശങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദ്രാവകം 

Ans : പ്രോട്ടോപ്ലാസം


ജീവൻറെ അടിസ്ഥാന കണിക 

Ans : പ്രോട്ടോപ്ലാസം


സസ്യകോശങ്ങളിലെ ഏറ്റവും വലിയ കോശഘടകം 

Ans : ജൈവകണം (Plastid)


കോശങ്ങളിലെ എല്ലാ ധർമ്മങ്ങളും നിയന്ത്രിക്കുന്നത് 

Ans : കോശമർമ്മം


സസ്യകോശങ്ങൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 

Ans : സെല്ലുലോസ്


സസ്യകോശങ്ങളിൽ മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്ന ഘടകം

Ans : റൈബോസോം


സസ്യകോശങ്ങളിൽ കാണപ്പെടുന്നതും ജന്തുകോശങ്ങളിൽ ഇല്ലാത്തതുമായ ഘടകങ്ങളാണ് 

Ans : കോശഭിത്തി,ക്ലോറോപ്ലാസ്റ്റ്


വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗം 

Ans : വേര്


തായ്‌വേര് പടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : മാവ്, പ്ലാവ്, തുമ്പ


നാരുവേര് പടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : നെല്ല്, തെങ്ങ്, കമുക്, പുല്ല്


താങ്ങ് വേര് ഉള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : ആൽമരം


കാണ്ഡത്തിൽ നിന്നും താഴേക്ക് ഇറങ്ങി ദണ്ഡുകൾ പോലെ വളരുന്ന വേരുകളാണ് 

Ans : പൊയ്ക്കാൽ വേരുകൾ


പൊയ്ക്കാൽ വേരുകളുള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : കൈത, കരിമ്പ്


മരത്തിൽ പറ്റിപ്പിടിച്ച് വളരാൻ സഹായിക്കുന്ന വേരുകളാണ് 

Ans : പറ്റ് വേരുകൾ


ഹരിതകമുള്ള വേരുള്ളസസ്യങ്ങൾക്ക് ഉദാഹരണം 

Ans : അമൃതവള്ളി


അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള വേരുള്ള സസ്യമാണ് 

Ans : മരവാഴ


ആഹാരം സംഭരിച്ചു വെയ്ക്കുന്ന വേരുകളാണ് 

Ans : സംഭരണ വേരുകൾ


സംഭരണവേരുള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : കാരറ്റ്, മരച്ചീനി, മധുരക്കിഴങ്ങ്, ശതാവരി, ഡാലിയ


വേരിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണം 

Ans : കറിവേപ്പ്, ശീമപ്ലാവ്, പെരിങ്ങലം


പുകയിലച്ചെടിയിൽ നിക്കോട്ടിൻ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് 

Ans : വേരിൽ


പയർ ചെടികളുടെ വേരിൽ കാണപ്പെടുന്ന നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ 

Ans : റൈസോബിയം




Report Page