bank

bank

Vishnuprasad

⚜ *ഇന്ത്യൻ സാമ്പത്തിക -*

   *(ബാങ്കുകൾ )* 



Q. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?


*ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)* 


Q. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?


*ans : അലഹബാദ് ബാങ്ക്*


Q. അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?


*ans : 1865*


Q. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?


*ans : സിറ്റി യൂണിയൻ ബാങ്ക് (1904)*


Q. യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്?


*ans : ആക്സിസ് ബാങ്ക്*


Q. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?


*ans : ബാങ്ക് ബോർഡ് ബ്യൂറോ*


Q. ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?


*ans : വിനോദ് റായ്*


Q. ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്?


*ans : ലക്ഷ്മി (ചെന്നൈ)*

*(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്)*




Q. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?


*ans : റിസർവ്വ് ബാങ്ക്*


Q. ‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്?


*ans : റിസർവ്വ് ബാങ്ക്* 


Q. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?


*ans : കടുവ*


Q. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?


*ans : എണ്ണപ്പന*



 


🔹 *സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)*



Q. എസ്.ബി.ഐയുടെ ആപ്തവാക്യം?


*ans : pure Banking Nothing Else*


Q. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?


*ans : ടാഗോർ*


Q. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? 


*ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ*


Q. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?


*ans : ഇംപീരിയൽ ബാങ്ക്*


Q. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?


*ans : 1921 ജനുവരി 27*


Q. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?


*ans : ജോൺ കെയിൻസ്*


Q. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?


*ans : 1955-ൽ*


Q. എസ്.ബി.ഐ. ദേശസാൽക്കരിച്ചത്?


*ans : 1955-ൽ*


Q. എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?


*ans : 5*


Q. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത്?


*ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(2004 ഫെബ്രുവരി കൊച്ചിക്കും വൈപ്പിനുമിടയിൽ)*


Q. ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?


*ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ*


Q. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക്?


*ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ*


Q. എസ്. ബി. ഐ.യുടെ ആദ്യ വനിത ചെയർമാൻ?


*ans : അരുന്ധതി ഭട്ടാചാര്യ*


Q. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പുതിയ പദ്ധതി?


*ans : ബാങ്ക് വാപ്സി*


Q. ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം?


*ans : ജയ്പൂർ (സ്ഥാപിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ)*





🔹 *ഐ.സി.ഐ.സി.ഐ. ബാങ്ക് (I.C.I.Cl)*



Q. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്?


*ans : ഐ.സി.ഐ.സി.ഐ. ബാങ്ക്*


Q. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പൂർണ്ണനാമം?


*ans : ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക്*


Q. ഇന്ത്യയിലെ ആദ്യത്തെ ‘യൂണിവേഴ്സൽ ബാങ്ക്' എന്നറിയപ്പെടുന്നത്? 


*ans : ഐ.സി.ഐ.സി.ഐ.ബാങ്ക്*


Q. ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐ.യുടെ പാരന്റ് കമ്പനി രൂപീകൃതമായത്?


*ans : 1955*


Q. ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം?


*ans : 1994* 


Q. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?


*ans : ഐ.സി.ഐ.സി.ഐ ബാങ്ക്*


Q. ഐ.സി.ഐ.സി.ഐ.ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ ?


*ans : ചന്ദ കൊച്ചാർ*



 


🔹 *എച്ച്.ഡി.എഫ്.സി. ബാങ്ക്(H.D.F.C.)*



Q. എച്ച്.ഡി.എഫ്.സി. ബാങ്ക് രൂപീകൃതമായത്?


*ans : 1994* 


Q. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആസ്ഥാനം?


*ans : മുംബൈ (മഹാരാഷ്ട്ര)*


Q. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം?


*ans : ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ (2000)*



 


*എച്ച്.എസ്.ബി.സി. ബാങ്ക് (H.SB.C)*


Q. എച്ച്.എസ്.ബി.സി. ബാങ്ക് രൂപീകൃതമായത്?


*ans : 1991*


Q. എച്ച്.എസ്.ബി.സി. ബാങ്കിന്റെ ആസ്ഥാനം?


*ans : ലണ്ടൻ*


Q. എച്ച്.എസ്.ബി.സി.യുടെ സ്ഥാപകൻ?


*ans : തോമസ് സൂത്തർലാന്റ്*



 


🔹 *ഫെഡറൽ ബാങ്ക്*



Q. ഫെഡറൽ ബാങ്ക് രൂപീകൃതമായത്?


*ans : 1945*


Q. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?


*ans : ആലുവ* 


Q. അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക്?


*ans : ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RBI ( അനുമതി നല്കിയത്)*


Q. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?


*ans : ഫെഡറൽ ബാങ്ക്*


 


🔹 *പഞ്ചാബ് നാഷണൽ ബാങ്ക്*



Q. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക്?


*ans : പഞ്ചാബ് നാഷണൽ ബാങ്ക് (1895)*


Q. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?


*ans : ലാലാലജ്പത് റായ്* 


Q. പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ

Report Page