Azhar

Azhar


J Review No. 5️⃣6️⃣


Aᴢʜᴀʀ

Director: Anthony D'Souza

Language: Hindi

Year: 2016


Emran Hashmi നായകൻ ആയി എത്തിയ ഈ സിനിമ സ്പോർട്സ്, കോർട്ട് റൂം ഡ്രാമ, biography വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ ആയ azharudheen ന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടെസ്റ്റ്‌ മാച്ച് എന്ന് വിശേഷിപ്പിക്കാവുന്ന കേസ് ആണ് ഈ സിനിമയുടെ പ്രധാന ആശയം.

എല്ലാവർക്കും തെറ്റുകൾ സംഭവിക്കും. പലർക്കും അതു തിരുത്തുവാൻ സാധിക്കും. എന്നാൽ ചില കുറ്റങ്ങൾക്ക് പ്രായച്ചിത്തം ചെയ്യുവാൻ സാധിക്കില്ല. അത്തരം ഒരു കാര്യത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന തരത്തിൽ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത് എന്ന പോലെ ആണ് തോന്നിയത്.

തുടക്കം പതിയെ തുടങ്ങി എങ്കിലും പിന്നീട് കഥയിൽ ആവശ്യം ഇല്ലാത്തത് പോലെ ഉള്ള രംഗങ്ങൾ കൊണ്ട് വന്നതും രണ്ടാം പകുതിയിൽ കേസ് continue ചെയ്യാതെ biograpghy തുടർന്നതും കല്ല് കടിയായി തോന്നി.

ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അതൊന്ന് convincing ആക്കണം എന്ന ഒരു ചിന്ത ഡയറക്ടർക്ക് ഇല്ലാതെ പോയി. ക്ലൈമാക്സിലെ കോർട്ട് scene തന്നെ പ്രധാന ഉദാഹരണം.

മൊത്തത്തിൽ കണ്ടിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് മനഃപൂർവം വലിച്ചു ഇഴഞ്ഞ സിനിമ.

സിനിമയിൽ മേൽ പറഞ്ഞ യാതൊരു genre നോടും ചിത്രം പൂർണമായി നീതി പുലർത്തിയില്ല. 


My Rating: 2/5


കാണുക. കണ്ട് വിലയിരുത്തുക. 


For More Join: https://t.me/joinchat/AAAAAFNochFnnjtCnDaVow

Report Page