Aw.

Aw.

Zainul Abid


⛔ കര്‍ഷക ദിനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


👉 കാര്‍ഷിക വകുപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഹരിതമുദ്ര പുരസ്‌കാരം നിത എസ്.വിക്ക് 


👉 സംസ്ഥാന സര്‍ക്കാരിന്റെ നെല്‍ക്കതിര്‍ അവാര്‍ഡിന് പാലക്കാട് ആലക്കോട് പാടശേഖരസമിതി അര്‍ഹരായി

  

👉 കര്‍ഷകോത്തമ അവാര്‍ഡിന് രാജന്‍ പി.എ (കാസര്‍ഗോഡ്), അബ്ദുള്‍ ലത്തീഫ്.ഇ (മലപ്പുംറം), വി.എസ്.മൂസ്സ (ആലപ്പുഴ)എന്നിവര്‍ അര്‍ഹരായി


👉 പാലക്കാട് അഗളി സ്വദേശി എം. മുരുകേഷിനാണ് കര്‍ഷക ജ്യോതി പുരസ്‌കാരം


👉 യുവകര്‍ഷകനുള്ള പുരസ്‌കാരം കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി മാത്തുക്കുട്ടി ടോം, പാലക്കാട് കൊല്ലങ്കോട്ട സ്വദേശി എന്‍.സിക്കന്ദര്‍ എന്നിവര്‍ക്കാണ്.


👉 ഉള്ളൂര്‍ ആസ്ഥാനമായ സ്‌റ്റേറ്റ് സീഡ് ഫാം, പാല്കകാട് ചില്ലൂര്‍ ഐഎസ്ഡി ഫാം എന്നിവയ്ക്കാണ് ഹരിത കീര്‍ത്തി അവാര്‍ഡ്


👉 കണ്ണൂര്‍ ചെറുപുഴ സ്വദേശി സണ്ണി ജോര്‍ജാണ് മികച്ച ജൈവ കര്‍ഷകന്‍


👉 ഏറ്റവും നല്ല വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം അവാര്‍ഡ് പാലക്കാട് എലവഞ്ചേരി സ്വദേശി സാറാമ്മ പൗലോസിനാണ്.


👉 ഏറ്റവും നല്ല ജൈവ കാര്‍ഷികമണ്ഡലമായി പീരുമേട് തിരഞ്ഞെടുക്കപ്പെട്ടു. 


👉 ഒല്ലൂര്‍,വൈപ്പിന്‍ നിയോജകമണ്ഡലങ്ങള്‍ക്കാണ് ഈ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനം


👉 ഏറ്റവും മികച്ച മുന്‍സിപ്പാലിറ്റി പാലക്കാട് ചിറ്റൂരും 


കോര്‍പ്പറേഷന്‍ തൃശ്ശൂരുമാണ്


👉 കാര്‍ഷികരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ പൊതുമേഖലാ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൊടുങ്ങല്ലൂര്‍ ബിനാനിപുരം പോലീസ് സ്‌റ്റേഷനാണ്. 

Report Page