Artificial intelligence

Artificial intelligence

Sher1983
#view

സാക്ഷാൽ കുബ്രിക്ക് ഒരു പ്രോജക്റ്റ് ഡെവലപ്‌ ചെയ്ത് കൊണ്ട് വരുന്നു പകുതി വെച്ചു അദ്ദേഹം പറയുന്നു ഇത് എനിക്ക് ചെയ്യാൻ പറ്റില്ല.. ഈ കഥ ഞാൻ ചെയ്താൽ അത് എത്രത്തോളം പ്രേക്ഷകരെ ഇമ്പ്രെസ് ചെയ്യിക്കും എത്രത്തോളം അവർ എന്നെ വിശ്വസിക്കും എന്നതിൽ ഞാൻ സംശയാലു ആണ് ആണ്. എനിക്ക് ഇതിലെ കേന്ദ്ര കഥാപാത്രത്തെ ഏത് രീതിയിൽ അപ്പ്രോച് ചെയ്യണം എന്ന് അറിയില്ല. 


അങ്ങനെ അദ്ദേഹം ആ പ്രോജക്റ്റ് അദ്ദേഹത്തിന്റെ സുഹൃത്ത് ആയ സ്പിൽബർഗ് ന് കൈ മാറുന്നു.. സ്പിൽബർഗ് ന്റെ "ET" കണ്ടത് കൊണ്ട് ആയിരിക്കുമോ കുബ്രിക്ക് ന് സ്പിൽബർഗ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയിരിക്കുക എന്ന് പ്രശസ്ത നിരൂപകൻ റോജർ ഇബെർട്ട് പറഞ്ഞിട്ടുണ്ട്. ഒരു എലിയൻ കഥാപാത്രത്തെ ഉപയോഗിച്ച് സ്പിൽബർഗ് മനുഷ്യ വികാരങ്ങളെ തട്ടി ഉണർത്തിയിട്ടുണ്ട്, ഒരു പക്ഷെ ഒരു ആൻഡ്രോയ്ഡ് റോബോട്ട് നെ കൊണ്ട് അത് ചെയ്യാൻ സ്പിൽബർഗ് ലെ പ്രതിഭക്ക് എളുപ്പം ആയിരിക്കും എന്ന് കുബ്രിക്കിന് തോന്നിയാൽ തെറ്റില്ല.

അങ്ങനെ കുബ്രിക്കിന്റെയും സ്പിൽബർഗ്ന്റെയും DNA യിൽ അവരുടെ ഹൈബ്രിഡ് എന്ന പോലെ ഒരു സിനിമ സംഭവിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ സ്പിൽബർഗ് ന്റെ Close Encounters of the Third Kind നും കുബ്രിക്ക് ന്റെ Space Odessey ക്കും ഇടയിൽ സ്ഥാനം അർഹിക്കുന്നു.

ഒരു പക്ഷെ സയൻസ് ഫിക്ഷൻ എന്ന സാങ്കേതികത ഉപയോഗിച്ച് പറയപ്പെട്ട മിതോളജികൾ ആണ് ഈ സിനിമകൾ.

AI ആകട്ടെ നമ്മളെ Pinocchio എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്നുണ്ട്.


ഈ സയൻസ് ഫിക്ഷൻ - മൊറാലിറ്റി ബലാബലം നമ്മൾ കൊറേ മുൻപ് തന്നെ കണ്ടിട്ടുള്ളത് ആളെ. Frankanstein കഥകളിൽ നിന്നും ഉള്ള സിനിമകളിൽ ഒക്കെ അത് ഉണ്ട്.

എപ്പോഴും സംഭവിക്കുന്നത് മനുഷ്യൻ നിർമിച്ച ഒരു ആർട്ടിഫിഷ്യൽ ജീവൻ പിന്നീട് അതിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി പിന്നെ അങ്ങോട്ട് ഭീകരത സൃഷ്‌ടിക്കുക എന്നത് ആണ് ഇതിന്റെ ഒരു പരമ്പരാഗത രീതി.

നമ്മുടെ നാട്ടിൽ സംഭവിച്ച യന്തിരൻ സിനിമ പോലും മറ്റൊന്നല്ല.


അവിടെ ആണ് AI വ്യത്യസ്തം ആവുന്നത്.

"AI tells the story of innocent creations who are marginalized, abused, humiliated, and disposed of by their human creators."


ടെക്‌നോളജി വളർന്ന് സമീപ ഭാവിയിൽ ഇങ്ങനെ ഒന്ന് സംഭവിച്ചു കൂടായ്ക ഇല്ല. എങ്ങനെ ആണെങ്കിൽ തന്നെ അതിന്റെ പഴി എല്ലാം മനുഷ്യർക്ക് ഉള്ളത് തന്നെ ആണ്. സാധാരണ ഗതിയിൽ മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി മാറി സ്വയം ഒരു ലോകം കെട്ടി പടുക്കാൻ ഉള്ള ശ്രമം നടത്തുന്ന യന്ത്ര മനുഷ്യർ വാഴുന്ന സ്ഥലത്തേക്ക് ആണ് സ്നേഹം എന്ന ഒരൊറ്റ വികാരത്തിൽ തളച്ചിടപ്പെട്ട നൊമ്പരം ആയി ഡേവിഡ് വരുന്നത്.


ഡേവിഡ് നമ്മളെ കരയിക്കുന്നുണ്ട് സിനിമയുടെ അവസാനത്തിൽ. ഒരു റോബോട്ട് ആണ് എന്നത് നമ്മൾ മറന്ന് പോകുന്നുണ്ട് പലപ്പോഴും.


ഒരു പക്ഷെ തന്റെ മാതാപിതാക്കൾ ആയി ഈ റോബോട്ട് കളെ വിശ്വസിപ്പിക്കുന്നിടത്ത് അവർ തടവിൽ ആയി കഴിഞ്ഞിരുക്കുന്നു എന്ന് വേണം പറയാൻ. പിന്നെ യാതൊരു ശക്തിക്കും അവരെ സ്നേഹിക്കുക എന്ന കർത്തവ്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ആവുന്നില്ല. അവർ സ്നേഹിക്കുന്നവരിൽ നിന്ന് അവർക്ക് സ്നേഹം ലഭിക്കുന്നുണ്ടോ എന്നത് പോലും അവിടെ ഒരു മാനദണ്ഡം അല്ല.


സയൻസ് ഫിക്ഷൻ എന്നതിൽ ലൈഫ് ഉണ്ടോ എന്ന് സംശയിക്കുന്നവർ ഒരുപാട് ഉണ്ട് നമ്മുടെ കൂടെ. സയൻസ് ഫിക്ഷനിൽ ലൈഫ് ഉണ്ട്. നിങ്ങൾ ഈ സിനിമ കാണൂ...


A.I. Artificial Intelligence

Year : 2001

@sher1983r review

Report Page