Article

Article

പിണങ്ങോട് അബൂബക്കർ


പൊട്ടിച്ചിരികൾ

,കുശലം പറയൽ ,

കൂട്ടുകാർ

കൂടിച്ചേരലുകൾ,

ചർച്ചകൾ,

തർക്കംപിടിക്കൽ,

വാദിച്ചു ജയിക്കാൻ ശ്രമിക്കൽ,എല്ലാറ്റിനും മൊറോട്ടോറിയം.


തനിച്ചു

മൂകനായി,

ഒരു മൂലയിൽ 

ഭാവി വിചാരവുമായി

ഇനിഎത്രനാൾ?.


നാല്പതുദിവസം,

അഞ്ചു ജുമുഅകൾ,

ആളനക്കം ഒട്ടും ഇല്ലാത്ത വീടുകളിൽ അകപ്പെട്ടുപോയി മനുഷ്യർ.


ഒരു വർഷത്തെ കരുതലും പ്രതീക്ഷയും ആയിരുന്നു വിശുദ്ധ റമളാൻ.സുബഹിക്ക് മുമ്പുതന്നെ പള്ളിയിൽ പോയി ഖുർആൻ ഓതുമ്പോൾ ഉണ്ടാവുന്ന ആനന്ദം!.

രാത്രി ക്ഷീണംഎങ്കിലും 

തറാവീഹ് നിസ്കരിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന 

മന:സംതൃപ്തി,

നോമ്പുതുറക്ക് വിഭവങ്ങൾ

ഉണ്ടാക്കാൻ മാർക്കറ്റിൽ 

ഇറങ്ങുന്നആവേശം.

എല്ലാംചോർന്നുപോയി.


വീഴ്ചകൾ നമുക്ക് തന്നെയാണ് പറ്റിയത്.

ഞാൻ മതിയായവൻ ആണ് എന്ന ധാരണ നമ്മെ മധിച്ചു കീഴ്പ്പെടുത്തി.

അകക്കണ്ണുനഷ്ടപ്പെട്ടു അന്ധനായി,നമുക്കു മുമ്പിൽ വിശാലമായ അവസരങ്ങൾ ഉണ്ടെന്ന് നാം ധരിച്ചു.


സ്വന്തം ഗ്രാമത്തിൻറ അപ്പുറത്ത് പോലും സഞ്ചാര വിലക്ക് നിനച്ചിരുന്നില്ല.

അല്ലാഹുവിലേക്ക് തിരിച്ചു മടങ്ങാൻ ലഭിച്ച ഒരു അനുകൂല അവസരമായി സത്യവിശ്വാസികൾ ഇത്

ഉപയോഗപ്പെടുത്തും.അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.


പിണങ്ങോട് അബൂബക്കർ.

Report Page