Art

Art


മാഷാ അല്ലാഹ്, മരംകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ.


'റിയാദ് നവാഫ് അൽ റാദി' എന്ന സിറിയക്കാരനാണ് മരപ്പലകകൊണ്ട് 33 ടൺ ഭാരമുള്ള ഖുർആൻ ഉണ്ടാക്കിയിരിക്കുന്നത്.

2005 ലാണ് ഖുർആൻ നിർമ്മാണം തുടങ്ങിയതെങ്കിലും നീണ്ട ഒമ്പത് വർഷത്തെ പ്രയത്നത്തിനൊടുവിൽ 2014 ലാണ്

പണി പൂർത്തിയായത്.സിറിയയിലുണ്ടായ യുദ്ധം കാരണം ജോർദാനിലേയ്ക്ക് പാലായനം ചെയ്യേണ്ടി വന്ന 'റിയാദ് നവാഫ് മാദി'യ്ക്ക് തന്റെ ഖുർആൻ നിർമ്മാണം തുടരാനാവാതെ പാതിവഴിയിൽ

ഉപേക്ഷിക്കേണ്ടി വന്നു.

അങ്ങനെയിരിക്കെ ജോർദാന്റെ തലസ്ഥാനമായ 'അമ്മാൻ'ന്റെ വടക്കു ഭാഗത്തുള്ള 'ഇർബിദ്' എന്ന നഗരത്തിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ 'ആരിഫ് റമദാൻ' എന്ന ഈജിപ്ഷ്യൻ ആശാരി 

തന്റെ വർക്ക്ഷോപ്പിൽ വച്ചുകൊണ്ട്

ഖുർആന്റെ നിർമ്മാണം പൂർത്തിയാക്കാൻ

ആവശ്യപ്പെട്ടു.ഒരു ചാർജ്ജും ഈടാക്കാതെ

തന്റെ വർക്ക്ഷോപ്പ് വിട്ടുകൊടുത്ത ഈജിപ്തുകാരൻ ഖുർആന്റെ നിർമ്മാണം

പൂർത്തികരിക്കുന്നതിലും പങ്കാളിയായി .


മരപ്പലക കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ നിർമ്മിക്കണമെന്ന ആഗ്രഹവും അതിനുവേണ്ടിയുള്ള പ്രയത്‌നവും അല്ലാഹുവിന്റെ അനുഗ്രഹവും കൂടിയായപ്പോൾ 2014 ൽ ഓരോ പേജിനും

 3.2 മീറ്റർ നീളവും1.85 മീറ്റർ വീതിയും 100 കിലോഗ്രാം ഭാരവും മരം കൊണ്ടുള്ള ലോകത്തിലേറ്റവും വലുതും മനോഹരവുമായ ഒരു ഖുർആൻ വെളിച്ചം കണ്ടു.


രണ്ടാമതൊരു രാജ്യത്ത് വെച്ച് മൂന്നാമതൊരു

രാജ്യക്കാരന്റെ സഹായത്താൽ തന്റെ ലക്‌ഷ്യം നിറവേറ്റാൻ സഹായിച്ച അല്ലാഹുവിനെ സ്തുതിച്ച 'റിയാദ് നവാഫ് അൽ റാദി' ഇപ്പോൾ സംതൃപ്തനാണ്.


Report Page