anime

anime

⌚️ 14:18🌿Solo Traveler🌱📅02.07.19

ജാപ്പനീസ് മാതൃകയിൽ ഉള്ള കാർട്ടൂണുകൾ ആണ് അനിമേ കാർട്ടൂൺ എന്ന പേരിൽ അറിയപ്പെടുന്നത്. സാധാരണ കാർട്ടൂണുകളിൽ നിന്ന് വ്യത്യസ്തം ആണ് അവയുടെ വരയും ഘടനയുമൊക്കെ. ജാപ്പനീസ് ഭാഷയിൽ അനിമേ എന്നാൽ അനിമേഷൻ എന്നാണ് അർഥം. നിറപ്പകിട്ടേറിയതും ആവേശം ജനിപ്പിക്കുന്നതുമായ വിഷയങ്ങൾ ആണ് ആനിമേ കാർട്ടൂണുകൾ പൊതുവെ സ്വീകരിക്കുന്നത്.

Your Name/Kimi no Na wa

Makoto Shinkai

ഇരുപതാം നൂറ്റാണ്ടുകളിലാണ് ജാപ്പനീസ് കാർട്ടൂണുകൾ നിലവിൽ വന്നത്. കാർട്ടൂൺ എന്ന് പറയുമ്പോൾ അത് കുട്ടികളുടെ അല്ലെ എന്ന് തെറ്റിദ്ധരിക്കരുത്. അനിമേകൾ പലതും വളരെ ഗൗരവമായ കഥകൾ ചിത്രീകരിക്കുന്നവയാണ്. ലോകം മുഴുവൻ എല്ലാ പ്രായത്തിലുള്ള ആളുകളിലും അനിമേ ഇഷ്ടപെടുന്നവരുണ്ട്. ഡ്രാഗൺ ബോൾ സിയും, നറൂട്ടോയും ഒക്കെ വിശ്വപ്രശസ്തമായ അനിമേകളാണ്. 430 ഓളം നിർമാണ സ്റ്റുഡിയോകൾ ഉള്ള ഒരു വൻ വ്യവസായ മേഖല കൂടിയാണ് അനിമേ. ജപ്പാനിലെ സിംഹ ഭാഗം DVD കളും അനിമേയുടേതാണ് വിറ്റു പോകുന്നത്. ഇത്തരത്തിലുള്ള അനിമേകളുടെ ഇംഗ്ലീഷ് ഡബ്ബ് ചെയ്ത എപ്പിസോഡുകൾ ഇറങ്ങിയപ്പോൾ വിശ്വശ്രദ്ധ എളുപ്പത്തിൽ നേടാൻ കഴിഞ്ഞു. ലോകത്തിലെ 60 ശതമാനം കാർട്ടൂണുകളും ജപ്പാനിൽ സൃഷ്ടിച്ചവയാണ് .ലോക പ്രശസ്തമായ പോക്കിമോനും ഒരു അനിമേ ആണ്. ജാപ്പനീസ് പോപ്പ് അല്ലെകിൽ റോക്ക് സംഗീതമാണ് അനിമേകൾക്കു നൽകാറുള്ളത്.


ആയിരത്തി തൊള്ളായിരത്തി പതിനേഴുകളിൽ ആണ് അനിമേകൾ ആദ്യമായി രൂപപ്പെട്ടത് എന്ന് കരുതുന്നു. ഒസാമ തെസ്‌കെ എന്ന കലാകാരന്റെ കഴിവിലൂടെ ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ആണത്രേ ഇവയ്ക്ക് ലോകം മുഴുവൻ ആരാധകർ ഉണ്ടായി തുടങ്ങിയത്. കൊച്ചു കുട്ടികൾ തൊട്ടു വീട്ടമ്മമാർ വരെ ഇവയ്ക്ക് ആരാധകരായുണ്ട്. കാർട്ടൂൺ പോലെ അനിമേ ചിത്രങ്ങൾക്കും മാർക്കറ്റിൽ ആവശ്യക്കാരേറെയാണ്. ഛായാഗ്രഹണം , അനിമേഷൻ, ഗ്രാഫിക്ക് ഡിസൈൻ ഇങ്ങനെ വ്യത്യസ്ത മേഖലകളുടെ ഒത്തുചേരൽ ആണ് അനിമേയുടെ സവിശേഷത.

ആനിമേയും കാർട്ടൂണും തമ്മിലുള്ള പ്രധാന വ്യതാസങ്ങൾ 


1.anime nirmmikkunath jappan kaaranu..cartton lokam embadum nirmmikunnu


2.anime ennath kuttikalkum muthirnnavarkum kanan pattunna onnanu.cartoon akatte kuttikale target cheyth nirmikunavayum

3.animeyil less animation movement aanu ullath..carttonil avatte avar movement speedil valareyadikam sredhikkunu

4.animayilu detailed aayulla drwaying style aanullath..karttonil anganeyilla

5.animeyil mature and complex aayittulla story line aayirikkum undakuka.

kartoonil aavatte adventurum tamashakalum niranja theme ayirikkum epozhum..


so ningalkkee video ishtamayenkil ee channel subscribe cheyyu.ithilum puthiya topicumaayi veendum kanunna vare bye bye

Report Page