Anand

Anand

Sher1983
#sherreview

ആനന്ദ് 1971

ഡ്രാമ (ഹിന്ദി)


 കാണണമെന്നാഗ്രഹമുണ്ടായിട്ടും പിന്നീട് പിന്നീട് എന്ന രീതിയിൽ മാറ്റിവെക്കപ്പെട്ട സിനിമയാണ് 'ആനന്ദ്'. ഇന്ത്യൻ സിനിമയിലെ മികച്ച സിനിമകളിലൊന്നാണെന്നറിഞ്ഞിട്ടും,

രാജ്കുമാറ് ഹിറാനിയെ പോലൊരു സംവിധായകനെ കുട്ടിക്കാലത്ത് വലിയ രീതിയിൽ അതിശയിപ്പിച്ച സിനിമയാണെന്ന് പുള്ളിയുടെ അഭിമുഖത്തിലൂടെ കണ്ടിട്ടും എന്ത് കൊണ്ടായിരിക്കണം ഈ സിനിമ കാണാന് ഇത്ര വൈകിയത്? കാരണം ലളിതമായിരുന്നു 1971 ൽ റിലീസ് ചെയ്യപ്പെട്ട സിനിമയായത് കൊണ്ട് തോന്നിയ മടുപ്പ്.


https://youtu.be/ActJr5fwdLc(രാജ്കുമാറ് ഹിറാനിയുടെ അഭിമുഖത്തിൽ നിന്ന്)

   

    സിനിമ തുടങ്ങുന്നത് തന്നെ സാഹിത്യ പുരസ്കാര വേദിയുടെ പുറത്ത് സംസാരിക്കുന്ന മൂവർ സംഘത്തിൽ നിന്നാണ്.

"നമ്മുടെ രാജ്യത്തെ എഴുത്തുകാർ ഓരോ ദിവസവും വളർന്ന് കൊണ്ടിരിക്കുകയാണ്.

ആദ്യമൊക്കെ സൈക്കിളിൽ വന്നിറങ്ങിയിരുന്ന അവരിപ്പോള് കാറിലാണ് വരുന്നത്"

  ഈ സംഭാഷണത്തിലൂടെ കാണുന്ന പ്രേക്ഷകരെ ബോധപൂർവ്വമായ് തന്നെ ഭൂതകാലത്തേക്ക് കൊണ്ടു പോകുവാൻ ശ്രമിക്കുകയാണ് സിനിമ.

അമിതാഭ് ബച്ചനവതരിപ്പിക്കുന്ന 

ഡോ: ഭാസ്ക്കർ ബാനർജി എന്ന കഥാപാത്രത്തിന്റെ ആദ്യ പുസ്തകം അവാർഡിനർഹമായിരിക്കുന്നു. പുള്ളിക്കാരനൊരു കാൻസർ സ്പെഷലിസ്റ്റ് കൂടിയാണ്.

തന്റെ ഡയറിക്കുറിപ്പുകളാണ് ഈ പുസ്തകം എന്ന് അയാള് പറയുന്നിടത്ത് നിന്നാണ് ആനന്ദെന്ന അദ്ദേഹത്തിന്റെ സുഹൃത്തിനെ സിനിമ പരിചയപ്പെടുത്തുന്നത്. 

അവിടെ നിന്ന് സിനിമ സഞ്ചരിക്കുന്നത് ഫ്ളാഷ് ബാക്ക് കാഴ്ചകളിലേക്കാണ്.


ഭൂതം കാലം തുടങ്ങുന്നത് തന്നെ അക്കാലത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് കൊണ്ടാണ്.

രാജ്യം സ്വാതന്ത്രമായതിന്റെ നാളുകള് ഏറെയായ കാലം.

"एक मारा नही या दूसर मार्ने के लिये पेदा हो गया"

ഒരിടത്ത് മരണം സംഭവിക്കുന്നു; മറ്റൊരിടത്ത് മരിക്കാനായി ജനിക്കുന്നു.

ബിഗ് ബിയുടെ ഈ ഒറ്റ സംഭാഷണം ആ കാലഘട്ടത്തെ മുഴുവൻ ഒപ്പിയെടുക്കുന്നുണ്ട്.

പറയാതിരിക്കാനാവില്ല ഹൃഷികേഷ് മുഖർജിയുടെ കഥയിൽ ഗുൽസാറിന്റെ ശക്തമായ സംഭാഷണങ്ങള് സിനിമയെ 

അത്രത്തോളം വൈകാരികമായി പ്രേക്ഷകരിൽ അനുഭവപ്പെടുത്തുന്നുണ്ട്.


പിന്നീട് ആനന്ദിലൂടെയാണ് സിനിമയെ സ്പർശിക്കുന്നത്.

അയാളൊരു പ്രതീക്ഷയാണ്.വറ്റാത്ത ആനന്ദത്തിന്റെ. Lymphocercoma എന്ന കാൻസറ് രോഗം ബാധിച്ച് മരണം കാത്തിരിക്കുന്ന വ്യക്തി.

രാജേഷ് ഖന്ന അവതരിപ്പിക്കുന്ന ഈ കഥാപാത്രം തന്നെയാണ് സിനിമയുടെ 

ആത്മാവ്. ഈ സിനിമ ഇന്നും ഏറെ പ്രശംസിക്കപ്പെടുന്നതിന്റെ മുഖ്യ കാരണം ക്വാളിറ്റി മൈയ്ക്കിംങ്ങ് കൊണ്ട് തന്നെയാണ്.

"മരണം എത്തുന്ന നേരത്ത്"എന്ന് തുടങ്ങുന്ന സ്പിരിറ്റിലെ പാട്ട് നമ്മെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാകും??

അതിനും മടങ്ങ് ഈ സിനിമയിലെ മരണത്തിന്റെ കവിത നമ്മെ വേട്ടയാടും. അത് സിനിമയുടെ ക്ളൈമാക്സ് ഭാഗത്ത് കാണിച്ച് തരുന്നുമുണ്ട്.


ഇന്ത്യൻ മദ്ധ്യകാല സിനിമയുടെ കരുത്തുള്ള സംവിധായകൻ ഹൃഷികേഷ് മുഖർജിയുടെ കരിയറിൽ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ട സിനിമയാണ് ആനന്ദ്. 

സംഭാഷണങ്ങളെ കൊണ്ടും ഗാനങ്ങളെ കൊണ്ടും അതി സമ്പന്നമായ ഈ ചിത്രം വികലമായ രീതിയിൽ പിന്നീട് മലയാളത്തിലേക്ക് റീമേയ്ക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ബിജു മേനോനും ജയറാമും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ"ചിത്രശലഭം".

ജയരാജ്, ടി എ റസാഖ്,യൂസഫലി കേചേരി,പെരുമ്പാവൂർ ജി രവീന്ദ്രനാഥ്,രാജാമണി, പി സുകുമാർ, സബിത ജയരാജ് തുടങ്ങിയ മലയാളത്തിലെ മികവുള്ളവർ ഈ സിനിമയുടെ അണിയറയിലുണ്ടായിട്ടും 1971 ൽ റിലീസ് ചെയ്യപ്പെട്ട ആനന്ദിന്റെ ക്വാളിറ്റി ഈ സിനിമയ്ക്ക് ഉണ്ടാവാതെ പോയി.

ആനന്ദെന്ന സിനിമയുടെ തിരക്കഥയിൽ ആ കാലഘട്ടത്തെയും സിനിമ അടയാളപ്പെടുത്തുന്നുണ്ട് ചിത്രശലഭത്തിൽ അങ്ങനൊന്ന് ഇല്ല എന്ന് പറയാം. 

ഇരുപത് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ 

1972 ലെ ഫിലിം ഫെയറിൽ മികച്ച സിനിമ,മികച്ച നടന്,മികച്ച കഥ,മികച്ച സഹനടന്,മികച്ച സംഭാഷണ രചയിതാവ് 

തുടങ്ങിയ അഞ്ചോളം പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്.മികച്ച ഹിന്ദി സിനിമക്കുള്ള ദേശീയ പുരസ്കാരത്തിനും അക്കാലത്ത് ഈ സിനിമ അർഹമായിട്ടുണ്ട്.അനുപമ ചോപ്പ്രയുടെ”100FILMS TO SEE BEFORE YOU DIE” എന്ന പുസ്തകത്തിൽ ഈ സിനിമയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 


आनंद मरा नहीं, आनंद मारते नहीं..!

ആനന്ദ് മരിക്കുന്നില്ല; ആനന്ദവും മരിക്കുന്നില്ല എന്ന് പറയുന്നിടത്ത് സിനിമ അവസാനിക്കുമ്പോള് നല്ല സിനിമ കണ്ട പ്രതീതിയിൽ ഉള്ള് നിറയും. തീർച്ച.

കാണാന് ശ്രമിക്കു.


©Ms_Indian_Movies

🦁Sher


Our Library 

Join👇


@Sherlibrary®


Our other channels👇


@Sherarchive

@Sherreview

@Sheradults 🔞

@Sherkamalhaasan

@Shermammootty

@Shersharukhkhan

Report Page