AIM

AIM

Ranjith Kannankattil

നീതി ആയോഗിന്റെ ഒരു പ്രധാന പദ്ധതിയാണ് Atal Innovation Mission. അതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സ്കൂളുകളിൽ Atal Thinkers Lab (ATL) കൾ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്താകമാനം 900+ ഇടങ്ങളിൽ ATL കൾ വിവിധ സ്കൂളുകളോടു ചേർന്ന് പ്രവർത്തിക്കുന്നു. വളരെ പ്രോമിസിംഗ് ആയ ഈ പദ്ധതിയിൽ കേരളത്തിൽ നിന്നും 41 സ്കൂളുകളാണ് ഇപ്പോൾ പങ്കെടുക്കുന്നത്. 


ATL കളിൽ, ഇൻഡസ്ട്രിയിൽ നിന്നും നല്ല പ്രവർത്തന പരിചയമുള്ള വോളണ്ടിയർമാർ അഥവാ ATL Mentor മാർ ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നു. താഴെ പറയുന്ന വിഷയങ്ങളിലോ, അവർക്ക് എക്സ്പർട്ടിസ് ഉള്ള മേഖലകളിലോ ആണ് ക്ലാസുകൾ നടക്കുന്നത്.


1. Technical Knowhow

2. Innovation and Design

3. Inspirational Talks

4. Business and Entrepreneurship

5. Breaking Stereotypes / Think out if box


ഇതെല്ലാം നയിക്കുന്നത് ഇന്ത്യയിലെ കോർപ്പറേറ്റ് രംഗത്തും വ്യവസായരംഗത്തും സേവനരംഗത്തുയമുള്ള ആളുകളാണ്.


ഒരു സ്കൂളിൽ ATL നിർമ്മിച്ചാൽ, നീതി ആയോഗിന്റെ കോമൺ റിസോഴ്സ് പൂളിൽ നിന്നുമുള്ള വിദഗ്ദർ 6 മുതൽ 12 വരെ ക്ലാസുകളിലെ കുഞ്ഞുങ്ങൾക്ക് ക്ലാസ് എടുക്കാൻ വരും. ഇതൊരു മികച്ച അവസരമാണ്‌.


അതു കൂടാതെ സ്കൂളുകളിലും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലും Atal Incubation Center സ്ഥാപിക്കാനുള്ള അവസരവും ഉണ്ട്. സംരഭകത്വത്തിന് ദേശീയ പിന്തുണയുള്ള ഒരു കളരിയായി ഇതുമാറും എന്ന് തീർച്ച.


1. താങ്കളുടെ പരിസരത്തുള്ള സ്കൂളിൽ ATL സെറ്റ് അപ് ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ അപേക്ഷമർപ്പിക്കാനുള്ള അവസാന തിയ്യതി 31st August 2017 ആണ്.


2.താങ്കൾ പഠിക്കുന്ന/ജോലി ചെയ്യുന്ന സ്ഥാപനത്തിൽ AIC സ്ഥാപിക്കണമെന്ന് തോന്നുന്നുണ്ടോ? അതിനുള്ള അവസാന തിയ്യതിയും 31st August 2017 ആണ്.


3. താങ്കൾ കുഞ്ഞുങ്ങൾക്ക് ഒരുപാട് വിവരങ്ങൾപങ്കുവക്കാൻ ആഗ്രഹവും ശേഷിയുമുള്ള ആളാണോ? എങ്കിൽ താങ്കളെയും AIM ന് ഒരു മെന്റർ ആയി ആവശ്യമുണ്ട്. വൊളണ്ടറി സർവ്വീസ് ആയി ആഴ്ചയിൽ ഒന്നോ രണ്ടൊ മണിക്കൂർ ചെലവഴിക്കാൻ സാധിക്കുമെങ്കിൽ Mentor ആകാൻ അപ്ലൈ ചെയ്യുമല്ലോ. അവസാന തിയ്യതി 30th Sep 2017.


കൂടുതൽ വിവരങ്ങൾക്ക് www.aim.gov.in സന്ദർശിക്കുക.


വരും തലമുറക്ക് വേണ്ടിയുള്ള ഏറ്റവും പ്രോമിസിംഗ് ആയ പദ്ധതി ആയതുകൊണ്ട് മാത്രം, ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അദ്ധ്യാപകരെയും സ്കൂളുകളെയും ടാഗ് ചെയ്യണമെന്നും.

Report Page