ടെലഗ്രാം മാറ്റം തുടങ്ങിക്കഴിഞ്ഞു

ടെലഗ്രാം മാറ്റം തുടങ്ങിക്കഴിഞ്ഞു

പ്രിൻസ്



മൂന്നു വർഷം മുമ്പ് ആണ് ഫോണിൽ ടെലഗ്രാം ( Telegram ) എന്ന ആപ്ലിക്കേഷൻ ഇന്സ്റ്റാള് ചെയ്തത്. ആളും പേരും ഇല്ലാത്ത ഒരു സെമിത്തേരി പോലെ കിടക്കുന്ന ഒരു ആപ് ആണ് അന്ന് ടെലഗ്രാം . ഒരു മെസ്സേജ് അയയ്ക്കാൻ ആളെ വിളിച്ചു വരുത്തണം എന്ന അവസ്ഥ. ആകെ ഉണ്ടായിരുന്ന കുറച്ചു ആളുകളുടെ അക്കൗണ്ട് ആക്ടീവ് പോലും അല്ല. പണ്ടെങ്ങോ ടെലഗ്രാം ഇന്ത്യൻ ആണെന്ന് പറഞ്ഞു പ്രചരിച്ചു ഫേക്ക് മെസേജ് കാരണം തുടങ്ങിയവ ആണതൊക്കെ ( ടെലഗ്രാം സ്ഥാപകൻ മുൻ റഷ്യൻ പൗരൻ പവേൽ ഡുറോവ് ആണ് http://Twitter.com/durov )

ഒരു ആപ്ളിക്കേഷൻ മൂലം പ്രോഡക്ടിവിടി നൂറിരട്ടി കൂട്ടാൻ കഴിയുന്നു എങ്കിൽ അതാണ് ആപ് അല്ലാതെ ഫേസ്ബുക്ക് ആപ് , മെസഞ്ചർ പോലെ ഡൗൺലോഡ് ചെയ്താൽ 300 , 400 എംബി കാർന്നുതിന്നുന്ന ആപ് ഒക്കെ വലിച്ചെറിഞ്ഞു കളഞ്ഞു ഡൗൺലോഡ് ചെയ്തിക്കേണ്ട ഒരു ആപ് ആണ് ടെലഗ്രാം.

വാട്സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ ഒക്കെ നാണിച്ചു തല താഴ്ത്തി നിൽക്കും ടെലഗ്രാം മെസഞ്ചർ ഫീച്ചറുകൾ കേട്ടാൽ എന്നാലും പല ആളുകളും കേട്ടാൽ ഇപ്പോഴും ഇതിനെപ്പറ്റി വലിയ ധാരണയില്ല. വെറുതെ പറഞ്ഞതല്ല

ഇന്ന് മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും 4500 പേരുള്ള ചങ്ങാതിക്കൂട്ടം / ടെലഗ്രാം കേരള എന്ന ഗ്രൂപ്പ് ആയിരക്കണക്കിന് ആളുകൾ സബ്സ്ക്രൈബ് ചെയ്യുന്ന കുറച്ചു ചാനലുകൾ , ബോട്ടും ഒക്കെ ടെലഗ്രാമിൽ ഉണ്ട്. ശരിക്കും ജീവിതം മാറ്റിമറിച്ച ആപ് എന്ന് തന്നെ പറയാം. സജീവമായ ടെലഗ്രാം പ്രമോഷൻ ആണ് ചങ്ങാതിക്കൂട്ടം ഗ്രൂപ്പ് നേതൃത്വം നൽകിയത് ഇന്നും അത് തുടരുന്നു. ടെക് ജീവിതം വളരെ സിംപിൾ ആക്കി മാറ്റുന്ന ഒരു ആപ് വളരെ വേഗത്തിൽ ഒരു ഇൻഫർമേഷൻ കിട്ടാനോ , മീഡിയ ഫയലുകൾ ഷെയർ ചെയ്യാനോ , ഡൗൺലോഡ് ചെയ്യാനും കഴിയുന്ന ആപ്

ചില പ്രധാന ഫീച്ചറുകൾ പറയാം :

ഒരു ടെലഗ്രാം ഗ്രൂപ്പിൽ 20000 ! ആളുകൾക്ക് അംഗമാവാം , അതെ ഇരുപതിനായിരം !!

[ 256 പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് കൊണ്ട് തന്നെ ജീവിക്കാൻ നിവൃത്തിയില്ലാതെ കഴിയുന്ന ആളുകൾക്ക് ഇത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. രാവിലെ ഫോൺ തുറന്ന് ഡേറ്റാ കണക്ഷൻ ഓൺ ചെയ്താൽ നോട്ടിഫിക്കേഷൻ കൊണ്ട് പൊട്ടിത്തെറിച്ച് പോകുന്ന വാട്സാപ്പ് ഗ്രൂപ്പിനെ ഭയക്കുന്ന ആളുകൾ ദയവായി 20000 എന്ന് കേട്ട് വെറുതെ ടെലഗ്രാമിനെപ്പറ്റി അഭിപ്രായം പറഞ്ഞു സ്വയം വിഡ്ഢികൾ ആവരുത് പ്ളീസ് ]

കാരണം ടെലഗ്രാം ക്ളൗഡ് മെസഞ്ചർ ആണ് , ഒരു ഗ്രൂപ്പിൽ 20000 പേര് ഒരുമിച്ചു മെസേജ് അയച്ചാൽ പോലും അതൊക്കെ സമയം പോലെ വായിച്ച് നോക്കാം സ്വൈപ് ചെയ്തു നോക്കുന്ന മുറയ്ക്ക് മാത്രമേ അതൊക്കെ ഫോണിൽ താത്കാലികമായി ഡൗൺലോഡ് ആകൂ ]

ടെലഗ്രാം വഴി 1.5 ജി.ബി വലുപ്പം വരുന്ന ഫയലുകൾ ഷെയർ ചെയ്യാം

വീഡിയോ ഫയലുകൾ മൂന്ന് നാലു ഭാഗങ്ങളിലായി മുറിച്ചു ഷെയർ ചെയ്തു ശീലിച്ച വാട്സാപ്പ് ഉപയോക്താക്കളെ 1.5 ജി.ബി വരുന്ന വീഡിയോ ഷെയർ ചെയ്യുന്ന ടെലഗ്രാം യൂസേഴ്സ് സഹതാപത്തോടെ നോക്കുന്നു ,

ടെലഗ്രാം ഫീച്ചറുകൾ പറഞ്ഞു തുടങ്ങിയാൽ ഇന്ന് കൊണ്ട് തീരില്ല

ഒന്നരവർഷം മുമ്പ് തുടങ്ങിയ ചങ്ങാതിക്കൂട്ടത്തിൽ ഇന്ന് 4500 ആളുകൾ അംഗങ്ങൾ ആണ് ഉള്ളത്. ചങ്ങാതിക്കൂട്ടം മുൻ അഡ്മിൻ അംഗങ്ങൾ ചേർന്ന് തുടങ്ങിയ മറ്റൊരു ഗ്രൂപ്പ് ആയ കേരളഗ്രാമിൽ ഇന്ന് ആറായിരത്തിലധികം അംഗങ്ങൾ ഉണ്ട്.

ടെലഗ്രാമിൽ മലയാളികൾ ആരും ആക്ടീവ് അല്ലാതെ ഇരുന്ന സമയത്ത് തുടങ്ങിയ പല ചാനലുകളും ഒരു വർഷത്തിനുള്ളിൽ ടെലഗ്രാമിലെ ചെറിയ യൂസർബേസ് വലുതാക്കി മാറ്റാൻ ഒരുപാട് സഹായിച്ചിട്ടുണ്ട് ഏറ്റവും പ്രധാന ചില ലിങ്കുകൾ ഇവിടെ നൽകുന്നു

Http://t.me/tgkerala

ചങ്ങാതിക്കൂട്ടം : 4500+ അംഗങ്ങൾ

ടെലഗ്രാമിലെ ആദ്യ സൂപ്പർഗ്രൂപ്പുകളിൽ ഒന്നാണിത് . ടെലഗ്രാം ലൈവ് എന്ന ലൈവ് വോയിസ് ചാറ്റ് ആദ്യമായി അവതരിപ്പിച്ചത് . ടെലഗ്രാമിൽ ഇന്ന് സജീവമായ പലരും ആദ്യം അംഗമായത് ഈ ഗ്രൂപ്പിൽ ആണ്. പലരും ഇന്ന് നിരവധി ഫോളോവേഴ്സ് ഉള്ള ചാനൽ അഡ്മിൻ ആണ്.


Http://t.me/icu_telegram

ICU Troll Channel : 6000+ അംഗങ്ങൾ

ഇന്റർനാഷണൽ ചളു യൂണിയൻ അപ്ഡേറ്റ് വരുന്ന ചാനൽ ഏറ്റവും ആദ്യ മലയാളം ചാനലുകളിൽ ഒന്ന്.


Http://t.me/csjkchnl

ജിജ്ഞാസ ചാനൽ : 2500+ അംഗങ്ങൾ

ചങ്ങാതിക്കൂട്ടം ഗ്രൂപ്പ് തുടങ്ങിയ കാലം മുതൽ

വിജ്ഞാനപ്രദമായ അപ്ഡേറ്റുകൾ നൽകി വരുന്ന ചാനലിൽ ഇന്ന് 2500+ അംഗങ്ങൾ ഉണ്ട്.

Http://t.me/sahayahastham

സഹായഹസ്തം : 6000+ അംഗങ്ങൾ

PSC , തൊഴിലവസരങ്ങൾ , PDF തുടങ്ങി ഒരു ഉദ്യോഗാർഥിക്ക് വേണ്ട എല്ലാ വിവരങ്ങളും നൽകുന്ന ചാനൽ . ഇതേപേരിൽ വാട്സാപ്പിലെ ബ്രോഡ്കാസ്റ്റിംഗ് ഫീച്ചർ നടത്തി വന്നിരുന്ന ആളു തന്നെ ആണ് ഇതിന് പിന്നിൽ .

Http://t.me/keralagram

കേരളഗ്രാം : 6200+ അംഗങ്ങൾ

ചങ്ങാതിക്കൂട്ടം ഗ്രൂപ്പ് മുൻ അഡ്മിൻ അംഗങ്ങൾ തുടങ്ങിയ മറ്റൊരു ഗ്രൂപ്പ് . ടെലഗ്രാം പ്രമോഷൻ വഴി നിരവധി ആളുകളെ ടെലഗ്രാമിൽ എത്തിച്ചു ഗ്രൂപ്പുകളിൽ ഒന്നാണിത്.

Http://t.me/padippura

പഠിപ്പുര : 3800+ അംഗങ്ങൾ

PSC അപ്ഡേറ്റുകൾ , ഫയലുകൾ തുടങ്ങി കേരള പി എസ് സി യുമായി ബന്ധപ്പെട്ട ക്ളാസുകളും ചർച്ചകളും നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സജീവ ഇൻസ്റ്റനറ്റ് മെസഞ്ചർ PSC ഗ്രൂപ്പ്.

ഇത് മാത്രമല്ല നിരവധി ട്രോൾ ചാനലുകൾ , പഠന ഗ്രൂപ്പുകൾ , ഫോട്ടോഗ്രാഫി , പാചകം , തുടങ്ങി ആയിരക്കണക്കിന് മലയാളികൾ അംഗങ്ങൾ ആയ ഫാൻ ഗ്രൂപ്പുകളാണ് ടെലഗ്രാമിൽ ഒന്നൊര വർഷത്തിനുള്ളിൽ ഉണ്ടായത്.ഇന്ന് ഓരോ ദിവസവും നിരവധി പുതിയ മലയാളം ചാനലുകളും, ഗ്രൂപ്പുകളും , സ്റ്റിക്കർ പാക്കുകളും ആണ് ടെലഗ്രാമിൽ പിറവി കൊള്ളുന്നത്.

ടെലഗ്രാം ഒരിക്കൽ എങ്കിലും ഉപയോഗിച്ച് നോക്കുക. എനിക്ക് ഒരു രൂപ പോലും നേട്ടമോ , റഫറൽ കോഡോ കിട്ടിയിട്ടില്ല എന്നിട്ടും ഇത് ഉപയോഗിക്കണം എന്ന് പറയുമ്പോൾ അത് ഗൗരവത്തോടെ കേൾക്കുക. ടെലഗ്രാം ഫീച്ചറുകൾ നൈസായി ഉപയോഗിച്ച് മിണ്ടാതെ ഇരുന്നാൽ മതി പക്ഷേ അന്ന് ഞങ്ങൾ ഓരോരുത്തരും അങ്ങനെ കരുതിയിരുന്നു എങ്കിൽ ഇന്ന് കേരളത്തിൽ ഇത്രയേറെ ആളുകൾ ടെലഗ്രാം പോലെ ഇതുപോലെ പ്രോഡക്ടീവ് ആയ സേവനം അറിയുമായിരുന്നില്ല.


Http://t.me/bovas


Report Page