Who is the beast?

Who is the beast?

ഒരു ഭരണവർഗത്തിലെ വ്യക്തികൾ അവരുടെ പൊതു താൽപ്പര്യങ്ങൾ സ്ഥാപിക്കുന്ന രൂപമാണ് ഭരണകൂടം...സിവിൽ സമൂഹത്തെ പോലും ബൂർഷ്വാസി പൂർണമായും ന…

----കാൾ മാർക്സ്


പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തത്വചിന്തകനായ ജെറെമി ബെന്തേം മുന്നോട്ട് വെക്കുന്ന ആശയമാണ് panopticon .തടവറകൾ നിർമിക്കുന്ന ഭരണകൂടങ്ങൾക്ക് ഏറ്റുവും ലാഭകരമായ ഒരു മാതൃകയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.സ്വാഭാവികമായ നിർമിക്കപ്പെടുന്ന കെട്ടിടത്തിന്റെ നടുവിൽ നമ്മൾ ലൈറ്റ് ഹൗസുകളിൽ കാണുന്നത് പോലെയുള്ള ഒരു കാവൽ ഗോപുരം സ്ഥാപിക്കാമെന്ന ആശയം അദ്ദേഹം കൊണ്ടുവന്നു.ഈ കാവൽ ഗോപുരത്തിലൂടെ അന്തേവാസികളെയെല്ലാം നിരീക്ഷിക്കാം.താൻ നിരന്തരം നിരീക്ഷിക്കപ്പെടുകയാണെന്നുള്ള ബോധത്തിൽ നിന്നുള്ള ഭയം അവരിൽ സൃഷ്ഠിക്കപ്പെടുന്നു.തന്മൂലം അന്തേവാസികളെ വളരെ സുഗമമായി നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു .ബയോ പവർ എന്നെല്ലാം വിളിച്ചു നിരവധി തത്വചിന്തകർ പിൽക്കാലത്തു ഇതിനെ വിശദീകരിച്ചിട്ടുണ്ട്.

സമകാലിക ലോകത്ത് ഇന്ന് നടമാടുന്നത് സമാനമായ അവസ്ഥയാണ്.ജനന സര്ടിഫിക്കറ്റിനോടൊപ്പം എടുക്കേണ്ട ആധാർ കാർഡ് മുതൽ നാം ഈ തടവറയിലെ അന്തേവാസികളായ മാറിക്കഴിയുന്നു. തങ്ങളുടെ കീഴിലുള്ള ജനസാമാന്യത്തിന്റെ പൊതുസ്വഭാവം നീരീക്ഷിക്കുന്നതിലൂടെ എതിര ഭിപ്രായമുള്ളവരെയും നിലനിൽക്കുന്ന നിയമ സംവിധാനങ്ങക്കെതിരെ കലഹിക്കുന്നവരെയും 'അടക്കി നിർത്താനും 'അത്തരം പ്രവണതകളിലേക്ക് ജനസാമാന്യം നീങ്ങാതിരിക്കാനുമുള്ള നടപടികളിലേക്ക് ഭരണകൂടം നീങ്ങുമ്പോൾ ഒരു വ്യക്തിയുടെ മൗലികാവശങ്ങളിലൊന്നായ സ്വകാര്യത ഹനിക്കപ്പെടുകയാണ്.1964 ലെ Kharak sing Vs State of UP and others എന്ന കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണം ഇപ്രകാരമാണ്: 'സ്വകാര്യതയ്ക്കുള്ള അവകാശം ഏറ്റുവും പരിപാവനവും സംരക്ഷിക്കപ്പെടേണ്ടതുമായ ഒന്നാണ്.വ്യക്തികളുടെ ഈ അവക്ഷങ്ങൾക്ക് മേൽ ഇടപെടണമെങ്കിൽ വ്യക്തവും ശക്തവും നീതികരിക്കാവുന്നതുമായ കാരണങ്ങൾ നിര്ബന്ധമാണ്.സ്വകാര്യതയ്യ്ക്ക് മേലുള്ള അന്യായമായ ഇത്തരം കടന്നുകയറ്റങ്ങൾ അനുവദിക്കാനാവില്ല ' .കോടതിയുടെ ഇത്തരം നിരീക്ഷണങ്ങൾക്ക് പുല്ലുവില കല്പിച്ചുകൊണ്ട് സ്വകാര്യത ഭരണകൂടത്തിന്റെ കയ്യിൽ ഏതു നിമിഷവും തകർക്കപ്പെടാവുന്ന ഒന്നായി മാറിയിരിക്കുന്നു.

രണ്ടായിരത്തി അഞ്ചിൽ അന്നത്തെ പ്രദ്ധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ഇങ്ങനെ പറഞ്ഞതോർക്കുന്നു .."രാജ്യം നേരിടുന്ന ഏറ്റുവും വലിയ ആഭ്യന്തര ഭീഷണി മാവോയിസ്റ്റുകളിൽ നിന്നാണ്".തദ്ദി ദിവസം മുതൽ ഊഹാപോഹങ്ങളും കപടവ്യഖ്യാനങ്ങളും നൽകി പൊതുസമൂഹത്തിൽ മാവോയിസ്റ്റുകൾക്ക് ഭീകരപരിവേഷം നൽകുന്നതിൽ ഭരണകൂടം ഏറിയ പങ്കോളം വിജയിച്ചിട്ടുണ്ട്.മാവോയിസ്റ്റുകൾ വിഭാവനം ചെയ്യുന്ന സ്റ്റേറ്റിന്റെ സ്വഭാവത്തെക്കുറിച്ചും അതിനകത്തു ജീവിക്കുന്ന മനുഷ്യരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും തർക്കവിതർക്കങ്ങൾ ആവാം.എന്നാൽ ഒരു വ്യക്തിയെ മാവോയിസ്റ് എന്ന ചാപ്പയടിച്ചുകൊണ്ട് അയാളെ മാനസികമായും ശാരീരികമായും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ ചെയ്തികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.മാവോയിസ്റ്റെന്ന പേരിൽ അറസ്റ്റ് ചെയ്യപെടുന്നവർ നാട്ടിൽ ഒറ്റപ്പെട്ട ദ്വീപുകളായി മാറുന്നു.ഇവരോട് സംസാരിക്കാൻ തന്നെ ജനങ്ങൾക്ക് ഭയമാവുന്നു.സംശയത്തിന്റെ നോട്ടങ്ങളും പിറുപിറുക്കലുകളും മുതൽ രാത്രി വൈകി വീട്ടിൽ എത്തുന്നത് വരെയുള്ള അപസർപ്പക കഥകളിലെ നായകരായിവർ മാറുന്നു .മാവോയിസ്റ്റാവുന്നതും അതേ ചിന്താധാരയോട് അനുഭവം വെച്ച് പുലർത്തുന്നതും ഒരാളുടെ ജീവിതകാലം മൊത്തം കാരാഗ്രഹ വാസത്തിലയയ്ക്കാൻ തക്ക കുറ്റമായി ഇന്ന് മാറിയിരിക്കുന്നു.ഇത്തരത്തിലുള്ള പൊതുബോധ നിര്മിതികളിലൂടെയാണ് പലതരം മനുഷ്യത്വരഹിതമായ പലതരം കിരാതനിയമ നിര്മാണങ്ങൾ യാതൊരു എതിർപ്പുമില്ലാതെ പാസ്സാക്കിയെടുക്കപെടുന്നത് .

1987 ൽ പാസ്സാക്കിയ ടാഡ (The Terrorists and Disruptive Activities(Prevention) Act മുതൽ 1999 ൽ നടന്ന പാർലിമെന്റ് ആക്രമണത്തിന്റെ ഭാഗമായി നിർമിക്കപ്പെട്ട പോട്ടയും (The Prevention of Terrorism Act),ഇപ്പോൾ ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന യു എ പി എ വരെ ഇത്തരം കരിനിയമങ്ങളുടെ ബാക്കിപത്രമാണ്. ഇന്ന് ഒരാൾ യു എ പി എ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ ആ വ്യക്തിയുടെ നിരപരാധിത്വം തെളിയിക്കേണ്ട ചുമതല ആ വ്യക്തിയിൽ മാത്രം നിക്ഷിപ്തമാണ് അതേപോലെ ജാമ്യമില്ലാതെ ഒരാളെ 180 ദിവസം വരെ പൊലീസിന് കസ്റ്റഡിയിൽ വെക്കാനുള്ള അവകാശവും ഈ നിയമം നൽകുന്നു .തത്വത്തിൽ സ്റ്റേറ്റ് ഒരു വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ കോടതിയിൽ നിന്ന് പോലും നീതി ലഭിക്കുമെന്ന പ്രതീക്ഷ വെച്ചുപുലർത്തേണ്ടെന്ന് സാരം.ഇത്തരത്തിൽ നിർമിക്കപ്പെടുന്ന മനുഷ്യത്വരഹിതമായ നിയമങ്ങളുടെ മറവിൽ മനുഷ്യരെ തീവ്രവാദിയായും മാവോയിസ്റ്റായും ചാപ്പ കുത്തിക്കൊണ്ട് കാരാഗൃഹവാസത്തിലയയ്ക്കപ്പെടുന്നത്തിലൂടെ അവർക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെടുന്നത്.

കേന്ദ്രം ഭരിക്കുന്ന സംഘപരിവാരങ്ങൾ തങ്ങളുടെ ഹിന്ദുരാഷ്ട്ര നിര്മിതിക്കായുള്ള അജണ്ടകൾ രാജ്യത്ത് ഇന്ന് നിർബാധം നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.ഇത്തരം കിരാതനിയമങ്ങളിലൂടെ രാജ്യത്തിൻറെ ആഭ്യന്തര ശത്രുക്കളായവർ കാണുന്ന കമ്മ്യൂണി സ്റ്റുകളേയും ദളിതുകളെയും മുസ്ലിങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള വ്യഗ്രതയിലാണ്.2004 ൽ നടന്ന ഭീമ കോരേഗാവ് സംഭവവുമായി ബന്ധപ്പെട്ട് വര വര റാവു ,ആനന്ദ് തെൽതുംബ്‌ടെ അടക്കമുള്ള ഹിന്ദുരാഷ്ട്ര വിരുദ്ധ പ്രത്യശാസ്ത്രമുയർത്തിപ്പിടിക്കുന്ന വ്യക്തികളെ ജയിലിലടച്ചത് നിഷ്കളങ്കമായല്ല.പാർക്കിൻസൺസ് രോഗം ബാധിച്ച ഫാദർ സ്റ്റാൻ സ്വാമിയേ പോലും ഇവർ വെറുതെവിട്ടില്ല.രോഗപീഡയിൽ ജയിലിൽ കഴിയുന്ന സ്റ്റാൻ സ്വാമിക്ക് ഭക്ഷണം കഴിക്കാൻ ഒരു സ്ട്രോ അനുവദിക്കാനുള്ള ഹർജി പോലും നിഷ്കരുണം ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുന്നുവെന്ന വസ്തുത വർത്തമാനകാല ഇന്ത്യയിലെ ഭീതിജനകമായ അവസ്ഥ വെളിവാക്കുന്നു.CAA-NRC വിരുദ്ധ സമരത്തിലുണ്ടായിരുന്ന സഫൂറ സർക്കാരിനെയും കഫീൽ ഖാനെയും ജയിലറയ്ക്കുള്ളിലാക്കുന്നത് എന്ത് താർക്കികയുക്തിയുടെ അടിസ്ഥാനത്തിലാണ്?2019 ൽ കോഴിക്കോട് പന്തീരാങ്കാവിനടുത്തുവെച്ചു അലൻ,താഹ എന്നീ രണ്ടു ചെറുപ്പക്കാരെ ഇതെനിയമപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവം നടന്നിട്ട് അധികമായിട്ടില്ല.കൗതുകരമായ വസ്തുതയെന്തെന്നൽ ഒരു വര്ഷം കസ് അന്വേഷിച്ചിട്ടും പൊലീസിന് ഇവർ വിധ്വംസക പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുണ്ടെന്നു

തെളിയിക്കാനായിട്ടില്ല .ജാമ്യം അനുവദിക്കുന്ന വേളയിൽ പോലീസിനെതിരെ നിശിതവിമർശനമാണ് കോടതി അഴിച്ചുവിട്ടത്.തെളിവിനായി വീട്ടിലിരിക്കുന്ന പുസ്തകങ്ങളെ വരെ ആശ്രയിക്കുന്നവർ ജോർജ് ഓർവെൽ എഴുതിയ 1984 എന്ന നോവലിൽ പരാമർശിക്കുന്ന ചിന്ത പോലീസിനേക്കാൾ ഭയാനകമാണ്.കൗതുകകരമായ വസ്തുതയെന്തെന്നാൽ ഇതേ കോടതി തന്നെയാണ് ബാലിശമായ വാദങ്ങൾ നിരത്തി ത്വാഹ ഫാസിലിന്റെ ജാമ്യം നിഷേധിച്ചത്.ഇത്തരത്തിൽ ഭിന്നസ്വരമുയർത്തുന്ന മനുഷ്യാവകാശ പ്രവർത്തകരെയും പരിസ്ഥിതിവാദികളും നിശ്ശബ്ദരാക്കപ്പെടുന്നു.


ഇന്ന് നിലനിൽക്കുന്ന നിയമങ്ങളും നിയമസംഹിതകളും നിശിതമായി പരിശോധിക്കപ്പെടേണ്ടതുണ്ട് .ഇത്തരം നിയമങ്ങൾ ആരുടെ തപര്യങ്ങൾ സംരക്ഷിക്കുന്നുവെന്ന ഗുരുതര ചോദ്യവും ഇവിടെ ഉന്നയിക്കപ്പെടുന്നുണ്ട്.പ്രത്യയശാസ്ത്രപരമായി എതിർചേരിയിൽ നിൽക്കുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള എല്ലാ പദ്ധതികളും സമൂഹമധ്യത്തിൽ എതിർക്കപ്പെടേണ്ടതാണ്.പൊതുസമൂഹത്തിൽ ആരാണ് തീവ്രവാദിയെന്ന ഒരു സംശയം ഇവിടെ ഉന്നയിക്കപ്പെടുന്നു.തീവ്രവാദികൾ സ്വാഭാവികമായി ഉണ്ടാവുന്നതാണോ അതോ നിര്മിക്കപെടുന്നതാണോ ?ആത്മപരിശോധന നടത്തിയൊന്നു ഇരുത്തി ചിന്തിച്ചു നോക്കുക.

Report Page