<]/a>

<]/a>


സ്ത്രീ ജനങ്ങളുടെ ശ്രദ്ധക്ക്

ഏതൊരു പൊതു ഇടത്തിലെയും പോലെ ഇവിടെയും കാണും ചില കോഴികൾ. അപ്പൊ കോഴികൾ വന്നു "ഹായ്" "ഹോയ്" പറയുമ്പോൾ എന്ത് ചെയ്യും, എന്താ ചെയ്യണം എന്നൊരു ചെറു വിവരണം തരാം.

പ്രൈവസിക്ക് ടെലഗ്രാം വലിയ വിലയാണ് കൊടുക്കുന്നത്. മറ്റു ആപ്പുകളെ അപേക്ഷിച്ചു അതിൽ ഒരു കോംപ്രമൈസും ഇല്ല എന്നതാണ് അവരുടെ മെയിൻ പോളിസി.

കാര്യത്തിലേക്ക് വരാം. ഉദാഹരണം ഞാൻ നിങ്ങൾക്ക് മെസ്സേജ് വിടുകയാണെന്ന് കരുതുക. എന്റെ നമ്പർ നിങ്ങടെ ഫോണിലും നിങ്ങടെ നമ്പർ എന്റെ ഫോണിലും (രണ്ടു ഫോണിലും) സേവ് ചെയ്തിട്ടില്ലാത്തിടത്തോളും ഞാൻ നിങ്ങക്ക് മെസ്സേജ് അയച്ചാൽ, മെസ്സേജിന് മുകളിൽ REPORT SPAM എന്ന ഒരു എഴുത്തും അതിന്ടെ വലതു വശത്തു X (ക്ലോസ് ബട്ടൺ) ബട്ടണും കാണാം. നിങ്ങൾക്ക് പരിചയമുള്ള, ഉപദ്രവകാരിയല്ല എന്ന് ഉറപ്പുള്ളവരുടെ മെസ്സേജ് വന്നാൽ മാത്രം ക്ലോസ് ബട്ടൺ അമർത്തി നിങ്ങൾക്ക് ചാറ്റ് ചെയ്യാം.

അപരിചിതൻ ആണെങ്കിൽ, നേരെ ആ എഴുത്തിൽ (REPORT SPAM) എന്നതിൽ ക്ലിക്കുക. ഇങ്ങനെ ചെയ്താൽ ടെലിഗ്രാം ആ നിമിഷം ആ വ്യക്തിയുടെ അക്കൗണ്ട് 24 hr ബ്ലോക്ക് ചെയ്യും. മൊത്തം ബ്ലോക്ക് ആകില്ല. ഈ പറഞ്ഞ പോലെ നമ്പർ സേവ് ചെയ്യാത്തവർക്ക് അയാൾക്ക് 24 hr മെസ്സേജ് ചെയ്യാൻ കഴിയില്ല. 24 hr കഴിഞ്ഞാൽ ആ അക്കൗണ്ട് OK ആകും. വീണ്ടും അങ്ങേര് വന്നാൽ ഒന്നുടെ റിപ്പോർട്ട് സ്പാം അടിക്കുക. അപ്പൊ1 week അങ്ങേരുടെ അക്കൗണ്ട് നേരത്തെ പറഞ്ഞ പോലെ ബ്ലോക്ക് ആകും. അങ്ങിനെ 3...4 പ്രാവശ്യം ടെലിഗ്രാം പണിഷ്മെന്റ് കൂട്ടി കൂട്ടി കൊടുക്കും. എന്നിട്ടും തൻറെ കോഴി പട്ടം അഴിച്ച് വെക്കാൻ തയ്യാറാകുന്നില്ല എങ്കിൽ, പിന്നെ അക്കൗണ്ട് പൂട്ടി പറഞ്ഞു വിടും.

അതിനാൽ ഞാൻ പറയാറ് ബ്ലോക്കരുത്. ഇങ്ങനെ ഒരു പണി കൊടുക്കുന്നതല്ലേ നല്ലതു. ബ്ലോക്കിയാൽ ആ കോഴി അയലത്തെ വീട്ടിൽ പോകും. ഇങ്ങനെ ചെയ്താൽ, പോയാലും കൊത്താൻ കഴിയില്ല.

സ്ക്രീൻ ഷോട്ട് ഗ്രൂപ്പിൽ ഇടുന്നതും നല്ലതാ. നാലാള് അറിയുമെന്ന ബോധം വന്നോളും.

സ്ത്രീ ജന സൗകര്യാർത്ഥം....

Report Page