96

96

96' അഥവാ രണ്ടു മാനസിക രോഗികളുടെ കഥ.


📌റാം 


വളർന്ന ചുറ്റുപാടു കൊണ്ടോ സാഹചര്യം കൊണ്ടോ റാം പലതിനെയും പേടിക്കുന്നു. 

തനിക്കു അർഹത പെടാത്തതെന്തോ ഒന്നു ഞാൻ മോഹിക്കുന്നത് പോലെ.... 


അത് സ്വന്തമാക്കിയിട്ടും സ്വന്തമല്ലാത്ത പ്രതീതി. ജാനു നൽകുന്ന സ്പർശനം പോലും റാം മിൽ ഉണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതാണ്.


ഇത് സാധാരണ എല്ലാവർക്കും ഉണ്ടാകുന്ന കാര്യം ആണ് എന്നാണ് എന്റെ വിശ്വാസം അല്ലെങ്കിൽ ഞാനും ഒരു സെമി psycho ആവും. 


തല കറങ്ങി വീണിട്ടില്ലെങ്കിലും high school crush നെ കാണുമ്പോൾ എന്റെ ഹാർട്ട്‌ ഉം sylvester stallone ന്റെ കയ്യിൽ കിട്ടിയ machine gun പോലെ പട പടാ പൊട്ടി കൊണ്ടിരിക്കുമായിരുന്നു. 

പക്ഷെ റാം കുറച്ചും കൂടി extreme ലെവൽ ആണെന്ന് മാത്രം. 


പെട്ടെന്ന് ഉണ്ടായ വീട് മാറ്റവും കോളേജ് ഇൽ ജാനുവിനെ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവവും റാം മിനെ എത്രത്തോളം ബാധിച്ചിരിക്കും എന്നു ഊഹിക്കാവുന്നതെ ഉള്ളൂ. 


📌ജാനു. 


ജാനു വിന്റെ കാര്യത്തിൽ പ്രേക്ഷകർക്കു സംശയം ഒന്നും തോന്നാതിരുന്നതു അപ്പുറത്ത് റാം ഉള്ളത് കൊണ്ട്‌ മാത്രമാണ്. 

ഒരു വരയേ ചെറുതാക്കാൻ അപ്പുറത്ത് വലിയ വര വരക്കുന്നത് പോലെ ഉള്ള brilliance. 


ശരിക്കും റാമിനെക്കാൾ dangerous മനോ രോഗി ജാനു വാണ്. 

കാരണം റാം മിനുള്ളത് സ്നേഹിക്കുന്നതും സ്നേഹിക്കപെടുന്നതിലും ഉള്ള ഭയം ആണെങ്കിൽ ജാനുവിന് അത് മറ്റുള്ളവരെ മാനസികമായി തളർത്തുന്നതും അവരുടെ സുഖങ്ങളെ നശിപ്പിക്കുന്നതും ആയ അവസ്ഥയാണു. 


കുട്ടിയായിരിക്കുമ്പോളെ ശ്രദ്ധിച്ചാൽ അറിയാം റാം മിനെ കൂടുതൽ കൂടുതൽ വെറുപ്പിക്കാനാണ് അവൾ ശ്രമിച്ചിരുന്നത്. 

റാമിന് ഇഷ്ട്ടം ഉള്ള പാട്ടു പാടാതിരിക്കുക,ഒഴിഞ്ഞു മാറുമ്പോൾ പിടിച്ചു വെച്ചു ക്രൂശിക്കുക, കൂട്ടുകാരും ചേർന്ന് പിടിച്ചു വെച്ചു അത്രയും uncomfortable stage ഇൽ ആക്കി റാമിന്റെ പേടിയും വെപ്രാളവും ആസ്വദിക്കുന്നതിനും മറ്റും വേറൊരു ന്യായവും കാണാൻ കഴിയുന്നില്ല. 


കോളേജിൽ വെച്ചു അത്രക്കൊന്നും അകലെയല്ലാതെ നിന്ന റാമിനെ കണ്ടില്ലെന്നൊക്കെ പറയുന്നതു ഒക്കെ നുണയാവാനെ വഴിയുള്ളൂ.... 


അത് റാം സൂചിപ്പിച്ചപ്പോൾ ഞൊടിയിടയിൽ ഒരു ന്യായം പറയാൻ കീട്ടാതെ ബാത്‌റൂമിലേക്ക് ഓടുന്ന ജാനു ഒരു ഇല്ലാ കഥ പറഞ്ഞു റാമിനെ ബോധ്യപ്പെടുത്തുന്നുണ്ട്. 

വിശ്വാസ യോഗ്യമല്ലാത്ത പൊട്ട കഥ യാണെങ്കിലും


 " അയ്യോ എന്നെ ഇന്നലെ കടിച്ച ഒരു ഉറുമ്പ് അവിടെ നിൽക്കുന്നുണ്ടായിരുന്നു ഞാൻ വിചാരിച്ചു ആ ഉറുമ്പ് ആണ് വിളിച്ചതെന്നു അത് വിചാരിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത് " 


എന്നൊരു ന്യായം പറഞ്ഞാലും ആ അവസ്ഥയിൽ റാം വിശ്വസിക്കും. 

റാം നിരാശയോടെ പോകുന്നത് കണ്ടു ചിരിക്കുന്ന ജാനുവിന്റെ മുഖം അവൾ മനഃപൂർവം ഒളിപ്പിച്ചു. 


ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാവും സിംഗപ്പൂരിൽ നിന്നും കുട്ടിയെയും വിട്ടു ഇവിടെ വന്നത് റാം മിനെ കാണാനും അടുക്കാനും അല്ലെന്നു !!


ന്യായമായ സംശയം. 


ഇതിനു ഉത്തരം കിട്ടാൻ നമ്മുക്ക് കുറച്ചു rewind അടിച്ചു നോക്കാം... 


എങ്ങനെ ഈ re union ഉണ്ടായി??


റാം പഴയ സ്കൂളിൽ പോകുന്നു തന്റെ സുഹൃത്തിനെ വിളിക്കുന്നു. 


ആ സുഹൃത്തു റാമിനെ വാട്സ്ആപ്പ് ഗ്രുപ്പിൽ add ചെയ്യുന്നു, സ്വഭാവികമായി ജാനുവും ആ ഗ്രൂപ്പ് ഇൽ ഉണ്ടായിരുന്നിരിക്കാം. 


ഇത്രയും കാലം റാം മിനെ കുറിച്ച് ആർക്കും അറിയാതിരുന്നത് കൊണ്ട്‌ റാം കള്ളും കഞ്ചാവും ആയി നടക്കുകയാകും എന്നു വിചാരിച്ചു സന്തോഷിച്ചിരുന്ന ജാനു ഞെട്ടി!!!

റാം അതാ സന്തോഷത്തോടെയും സമാധാനത്തോടെയും നിൽക്കുന്ന ഫോട്ടോ..... 😓😓😓


ജാനുവിലേ psycho ഉണർന്ന നിമിഷങ്ങൾ ആയിരുന്നു അത്. 

രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് എന്നു പറഞ്ഞത് പോലെ അവസാനം re union ന്നിൽ എത്തി ചേർന്നു. 

അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിലും റാമിനെ തേടി ജാനു വന്നേനെ. 


ജാനു വന്ന സമയത്തു കാണിച്ചു കൂട്ടുന്നത് ശ്രദ്ധിച്ചാൽ അറിയാം... 

റാം പഴയതു പോലെ തന്നെ ആണോ എന്നറിയാൻ ഓരോ ടെസ്റ്റ്‌ കൾ നടത്തുകയായിരുന്നു അവൾ. 

നെഞ്ചത്തു കൈ വെച്ചു ബോധം കെടുന്നുണ്ടോ എന്നു നോക്കിയതും, 

പകുതി ഭക്ഷണം കഴിക്കാൻ പറയുന്നതും, 

"റൊമ്പ ദൂരം പോയിട്ടിയാ റാം "എന്നു ചോദിക്കുന്നതും പഴയ കാര്യങ്ങൾ ഓർമ ഉണ്ടോന്നു ചോദിക്കുന്നതും വരെ ഈ ടെസ്റ്റ്‌ കൾ തുടർന്നു. 


കാരണം അവൾക്കു റാം മിനെ ഇനിയും ഇത്തരത്തിൽ തളർത്താൻ കഴിയും എന്നതിന് ഒരു ഉറപ്പു വന്നത് ഇതിലൂടെയാണ്. 

റാം അവളുടെ കുടുംബത്തെ പറ്റി ചോദിക്കുമ്പോൾ ആണ് ജാനു വിന്റെ ഈ അസുഖം കൂടുതൽ വെക്തത വരുന്നത്...

 സന്തോഷം ഉണ്ടോന്നു ചോദിച്ചാൽ അറിയില്ല പക്ഷെ സമാധാനം ഉണ്ടു എന്നു പറയുന്നതിലൂടെ അവളുടെ husband അത്ര സ്നേഹമതിയല്ല എങ്കിലും അത്ര കുഴപ്പമില്ല എന്നുമാണ് മനസിലാക്കാൻ കഴിയുന്നു.... 


അവൾക്ക് സന്തോഷം നൽകുന്ന ഭ്രാന്തൻ ഹോബികൾക്ക് വഴങ്ങുന്ന ആളല്ലെന്നു സാരം. 


ജാനകി വന്നു കഴിഞ്ഞു റാമിന് എന്തെങ്കിലും ഗുണം ഉണ്ടായോ എന്നു ചോദിച്ചാൽ ഇല്ലാ എന്നും ദോഷം ഉണ്ടായോ എന്നു ചോദിച്ചാൽ ഉണ്ടെന്നും പറയാം. 


Bcoz,

റാം കല്യാണം കഴിക്കണം കുട്ടികൾ ഉണ്ടാവണം മാട്രിമോണി യിൽ രജിസ്റ്റർ ചെയ്യണം എന്നൊക്കെ തട്ടി വിടുന്നുണ്ടെങ്കിലും ജാനു വിനു അതിൽ യാതൊരു ഉത്സാഹവും ഇല്ലെന്നു വ്യക്തമാണ്,


 റാം സിംഗിൾ ഉം വെർജിൻ ഉം ആണെന്ന് അറിഞ്ഞു രസിക്കുന്നതു മാത്രമല്ല റാം മിന്റെ students ന്റെ മുൻപിൽ ഭാര്യ ആയി ചമഞ്ഞു റാം മിന്റെ ഇനിയങ്ങോട്ടുള്ള life ഉം single ആക്കാൻ ശ്രമിക്കുന്നും ഉണ്ട്, 


ആ students ഇൽ ഒരാൾക്ക് റാം മിനോട് ഇഷ്ട്ടം ഉള്ള കാര്യം റാം മിൽ നിന്നും മറച്ചു വെക്കാനും അവൾ മറന്നില്ല. ( അവർ തമ്മിൽ രഹസ്യം പറയുന്നത് തനിക്കു റാം മിനെ ഇഷ്ട്ടം ആയിരുന്നു എന്നോ മറ്റോ ആയിരുന്നു എന്നു ഉറപ്പ്, അല്ലെങ്കിൽ ആ പെരുമാറ്റത്തിൽ നിന്നു തന്നെ മനസിലാക്കവുന്നതേ ഉള്ളൂ )


അത് മാത്രമല്ല തന്റെ വസ്ത്രങ്ങൾ റാമിന്റെ വീട്ടിൽ ഉപേക്ഷിച്ചു പോകുന്നത് വഴി ഇനിയുള്ള ജീവിതവും തന്നെ ഓർത്തു കഴിയാൻ ജാനു പ്രയോഗിച്ച കുരുട്ടു ബുദ്ധി ആവാനെ തരമുള്ളൂ.... 


വെറും ഒരു ഒരു നാട്ടിൻ പുറത്തുക്കാരി തമിഴത്തിയുടെ ബുദ്ധിയല്ല അവൾക്കു... 

Yes she mocking the entire viewers. 


ഇത് എല്ലാം ഞാൻ ക്ഷമിക്കും ആ താടിയും മുടിയും ഒക്കെ വെച്ചു കിടു ആയി നടന്നിരുന്ന റാം മിനെ ഒരു ശുപ്പാണ്ടി look പോലെ ആക്കിയത് മാത്രം ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല. 


 എല്ലാവരും wow എന്നു വാട്സ്ആപ്പ് പിൽ പറഞ്ഞ look വരെ ജാനകിക്കു എത്ര കലിപ്പുണ്ടാക്കി എന്നതും ഇതിനോടൊപ്പം കൂട്ടി ചേർത്ത് വായിക്കണം.

Report Page