345

345

🆃🅴🅲🅷ല

ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ സാംസങിന്റെ എം സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് കമ്പനി പുതിയൊരു മോഡൽ കൂടി അവതരിപ്പിച്ചു. സാംസങ് ഗാലക്സി M31s ആണ് കമ്പനി വിപണിയിലെത്തിച്ചത്. മികച്ച ക്യാമറകൾ, ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എം30 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് മികച്ച സവിശേഷതകളുമായാണ് പുതിയ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

മോൺസ്റ്റർസെൽഫി എന്ന പേരിലാണ് ഗാലക്സി M31s സ്മാർട്ട്ഫോണിനെ സാംസങ് പരിചയപ്പെടുത്തുന്നത്. ഈ സ്മാർട്ട്‌ഫോൺ, ഷവോ റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റിയൽ‌മി എക്സ് 3, റെഡ്മി കെ 20 എന്നിവയുമായാണ് വിപണിയിൽ മത്സരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററി, ഫുൾ എച്ച്ഡി+ എസ്അമോലെഡ് ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഡിവൈസിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷതകൾ.

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ ഓഗസ്റ്റ് 6ന് സാംസങ് ഗാലക്സി M31s വിൽപ്പനയ്‌ക്കെത്തും. സാംസങ്ങിന്റെ ഓൺലൈൻ ഷോപ്പ് വഴിയും പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഡിവൈസ് ലഭ്യമാകും. ഈ ഡിവൈസിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് 21,499 രൂപയാണ് വില.

6 ജിബി, 8 ജിബി റാമുമായി ജോടിയാക്കിയ എക്‌സിനോസ് 9611 SoC ആണ് ഗാലക്സി M31s സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. റിവേഴ്‌സ് ചാർജിംഗിനും 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + എസ്അമോലെഡ് ഡിസ്‌പ്ലേയും 420 നിറ്റ് ബ്രൈറ്റ്നസും ഉണ്ട്.

ഡിസൈൻ പരിശോധിച്ചാൽ ഈ ഡിവൈസിൽ ഗ്ലോസി പ്ലാസ്റ്റിക് ബാക്ക് പാനൽ, സൈഡ് മൌണ്ടണ്ട് ഫിംഗർപ്രിന്റ് സെൻസർ, ഹോൾ-പഞ്ച് ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകളായി ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. കരുത്തും മികച്ച ഡിസൈനും ചേർന്നുള്ള ഡിവൈസാണ് ഇത്. ബാറ്ററിയും ചിപ്പ്സെറ്റും ഡിസ്പ്ലെയും പുതുതലമുറയെ ആകർഷിക്കുന്ന വിധത്തിൽ തന്നെയാണ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്സി M31s സ്മാർട്ട്ഫോണിന്റെ ക്യാമറകൾക്ക് കമ്പനി ഏറെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. മോൺസ്റ്റർ സെൽഫി എന്ന് ഈ ഡിവൈസിനെ വിശേഷിപ്പിക്കാനുള്ള കാരണവും ഇത് തന്നെയാണ്. ഈ ക്യാമറയിൽ 4 കെ വീഡിയോയും സ്ലോ മോഷൻ വീഡിയോയും റെക്കോർഡ് ചെയ്യാൻ സാധിക്കും. ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷതയും ഈ സെൽഫി ക്യാമറ തന്നെയാണ്.

480fps- ൽ സൂപ്പർ സ്ലോ-മോഷൻ വീഡിയോയും 4K ക്വാളിറ്റിയിൽ വീഡിയോയും റെക്കോഡ് ചെയ്യാൻ സാധിക്കുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഗാലക്സി M31s സ്മാർട്ട്ഫോണിന്റെ പിന്നിൽ നൽകിയിട്ടുള്ളത്. സോണി ഐ‌എം‌എക്സ് 682 സെൻസറുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലുള്ള സെൻസറുകൾ.

നിരവധി ഇമേജിംഗ് ഫീച്ചേഴ്സുള്ള ഡിവൈസാണ് ഗാലക്സി M31s. ഒന്നാമതായി സിംഗിൾ ടേക്ക് എന്ന് വിളിക്കുന്ന ഒരു ഫീച്ചർ ഇതിലുണ്ട്. ഇത് ഒരു ടേക്ക് ഉപയോഗിച്ച് ഒന്നിലധികം ഫോട്ടോകളും വീഡിയോകളും പകർത്താൻ സഹായിക്കുന്നു. മുൻവശത്തെ ക്യാമറയിലും പിൻ ക്യാമറകളിലും ഈ സവിശേഷത ഉണ്ട്. രണ്ടാമത്തെ ഫീച്ചർ കുറഞ്ഞ വെളിച്ചത്തിൽ ഹൈപ്പർലാപ്സ് വീഡിയോ എടുക്കാൻ സഹായിക്കുന്ന നൈറ്റ് ഹൈപ്പർലാപ്സ് ആണ്. ഡെഡിക്കേറ്റഡ് നൈറ്റ് മോഡ്, എആർ ഡൂഡിൽസ്, എആർ ഇമോജി എന്നിവയും ഈ ക്യാമറ സെറ്റപ്പിലെ സവിശേഷതകളാണ്.

Report Page