3333

3333

Always +ve*വിചിത്ര സമൂഹം-*

*കാസോമാക്*

----------------------------------

ഒരു കൂട്ടം സാഹസികയാത്രികർ 1997ൽ ആമസോൺ ഉൾക്കാടുകളിൽ സാഹസിക യാത്ര നടത്തി.


ശക്തിയായ ഒഴുക്കിൽപ്പെട്ട് ജോർജ്ജ് കൂട്ടം തെറ്റി ഒറ്റപ്പെട്ടു പോയി.

ഒരു രാത്രിയും രണ്ടു പകലും കൂടെയുള്ളവരെയും തേടി അയാൾ യാത്ര ചെയ്തു.


രണ്ടാമത്തെ ദിവസം രാത്രിയിലാണ് അൽപം വിശ്രമിക്കാനായി അദ്ദേഹം ഒരു ഗുഹ കണ്ടെത്തിയത്.


ഗുഹയ്ക്കകത്ത് രാത്രിയിലും നല്ല വെളിച്ചം ഉണ്ടായിരുന്നു.


ഗുഹയ്ക്കുള്ളിൽ അപകടകാരികളായ വല്ല ജീവികളും ഉണ്ടാകുമെന്ന് അയാൾക്ക് നല്ല ഭയം ഉണ്ടായിരുന്നു.

കയ്യിലുണ്ടായിരുന്ന തോക്കാണ് ജോർജിന് ഗുഹയിൽ കയറാൻ ഉള്ള ധൈര്യം നൽകിയത്.


എവിടെ നിന്നാണ് ഇത്രയും അധികം വെളിച്ചം വരുന്നത് എന്ന് ജോർജ് അത്ഭുതത്തോടെ അന്വേഷിച്ചു തുടങ്ങി.


വെളിച്ചം കൂടുതലുള്ള ഭാഗത്തേക്ക് അയാൾ നടന്നു നീങ്ങി.


വളരെ ആഴമുള്ള കുഴിയുടെ അകത്തു നിന്നാണ് വെളിച്ചം വരുന്നത്.


വളരെ പ്രയാസപ്പെട്ട് ഭീമാകാരമായ കുഴിയിൽ അയാൾ ഇറങ്ങി.


കുഴിയുടെ അടിഭാഗത്തായി ഒരു നീരൊഴുക്ക് ഉണ്ടായിരുന്നു.

അത് ഒഴുകി പോകുന്ന ഭാഗത്തേക്ക് അയാൾ വീണ്ടും നടന്നു നീങ്ങി.


അല്പം ദൂരം ചെന്നപ്പോൾ ജോർജ് ഗുഹയുടെ വെളിയിലെത്തി.


ജോർജിന് തൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

വളരെ ഉയരം കൂടിയ മരങ്ങൾ തിങ്ങിയ ഒരു വനത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്.

അവിടെ ഇലകൾക്കിടയിലൂടെ പ്രതിഫലിക്കുന്ന ചന്ദ്രൻറെ നേർത്ത വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ


ഗുഹയ്ക്കകത്ത് എങ്ങനെ ഇത്രയേറെ വെളിച്ചം ലഭിക്കുന്നു എന്ന് അപ്പോഴും ജോർജിന് മനസ്സിലാക്കാൻ സാധിച്ചില്ല.


പെട്ടെന്നാണ് ഇടതുഭാഗത്തെ മരങ്ങൾക്കിടയിലെ കുറ്റിച്ചെടിൽ ഒരു അനക്കം കണ്ടത്.

ഭയന്നുപോയ ജോർജ് തുടരെത്തുടരെ അവിടേക്ക് വെടിയുതിർത്തു.


വെടിയുതിർത്ത ഭാഗത്തുനിന്നും ഒരു മനുഷ്യൻറെ നിലവിളിയാണ് കേട്ടത്.

താൻ വെടിയുതിർത്തത് ഒരു മനുഷ്യൻറെ ദേഹത്താണ് എന്ന് മനസ്സിലാക്കിയ ജോർജ് കുറ്റിച്ചെടിയുടെ അരികിലേക്ക് ഓടി ചെന്നു.

ചെടിയുടെ പിറകിലായി കാലിൽ വെടിയേറ്റ് പിടയുകയായിരുന്ന വിവസ്ത്രനായ ഒരു കറുത്ത കാട്ടു മനുഷ്യനെ കണ്ടു.


അടുത്തു ചെല്ലാൻ ശ്രമിച്ച ജോർജിനെ വിചിത്രമായ ശബ്ദമുണ്ടാക്കി കൂർത്ത നഖങ്ങൾ ഉപയോഗിച്ച് മാന്താൻ ശ്രമിച്ചു.


ഭയന്നുപോയ അയാൾ അവിടെ നിന്നും ഓടി മരത്തിൻറെ പിറകിൽ ഒളിച്ചു.


കാട്ടുമനുഷ്യൻ അപ്പോഴും വിചിത്രമായ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.


സമയം അധികം വൈകിയില്ല പലയിടങ്ങളിൽനിന്നും അതേ ശബ്ദം കേൾക്കാൻ തുടങ്ങി..


ഇത് വെടികൊണ്ട ആളുടെ കൂട്ടാളികൾ ആയിരിക്കും എന്ന് ജോർജ് മനസ്സിലാക്കി.


ഓടുന്നത് ബുദ്ധിയല്ല അവരുടെ കയ്യിൽ വല്ല ആയുധവും ഉണ്ടെങ്കിൽ മരണം ഉറപ്പാണ്.

ബാഗിലുണ്ടായിരുന്ന കറുത്ത തുണി മൂടി അയാൾ അവിടെ തന്നെ മറഞ്ഞിരുന്നു.


വലിയ ശബ്ദത്തോടെ പലയിടങ്ങളിൽനിന്നും കാലൊച്ച കേട്ടു.

കല്ലു കൊണ്ടും മരങ്ങൾ കൊണ്ടും നിർമ്മിച്ച ആയുധങ്ങളുമായി വിവസ്ത്രരായ കുറേ കറുത്ത മനുഷ്യർ വെടിയേറ്റ ആൾക്ക് അരികിൽ ഓടിക്കൂടി.


വെടിയേറ്റ് വീണു കിടന്നവന് എന്തു സംഭവിച്ചു എന്ന് മനസ്സിലാക്കാൻ കഴിയാതെ.. അവർ പരസ്പരം എന്തൊക്കെയോ വിചിത്ര ശബ്ദങ്ങളൾ ഉണ്ടാക്കുന്നുണ്ടായിരുന്നു.


ചിലർ ചാടി മരത്തിന്റെ മുകളിൽ കയറി.

മറ്റുചിലർ ചിതറിയോടി ഒളിക്കാൻ തുടങ്ങി.


ജോർജ് വല്ലാതെ ഭയന്നുപോയി ഇത് തന്നെ തിരിയുകയാണ്‌.


മരത്തിൻറെ മുകളിൽ കയറിയവർ പച്ചിലകൾക്കിടയിൽ വെളിച്ചം കടക്കുന്ന ഭാഗങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ അടുക്കുകൾ കോണ്ട് മറ ഉണ്ടാക്കുന്നുണ്ടായിരുന്നു.


നിമിഷ നേരങ്ങൾ കൊണ്ടുതന്നെ വലിയ ചുറ്റളവിലുള്ള ഭാഗങ്ങൾ മുഴുവൻ അടുക്കുകൾ വെച്ച് ആകാശം മറച്ച് ഇരുട്ടിലാക്കി.


എല്ലായിടങ്ങളിലും ഇരുട്ട് വ്യാപിച്ചതോടെ നിലവും മരവും കല്ലുകളും പാറകളും നേർത്ത പച്ചനിറത്തിലുള്ള വെളിച്ചം പുറപ്പെടുവിച്ചു തുടങ്ങി...


നിമിഷങ്ങൾ കഴിയുംതോറും ആവെളിച്ചം കൂടിക്കൊണ്ടിരുന്നു.


ജോർജ് ഗുഹയിൽ കണ്ട വെളിച്ചവും. ഇത്തരത്തിലുള്ള പച്ച വെളിച്ചം ആയിരുന്നു.


ഏതു നിമിഷവും താൻ പിടിക്കപ്പെടും.. കാരണം താൻ ഒഴികെ അവിടെയുള്ള എല്ലാ വസ്തുക്കളും കാട്ടുമനുഷ്യരും പച്ചനിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.


അപ്പോഴേക്കും ഒരു കാട്ടുപന്നി അവിടെ രക്ഷകനായി എത്തി.


പന്നിയെ കണ്ടതും കാട്ടു മനുഷ്യരുടെ ശ്രദ്ധ പന്നിലേക്കായി.

മരത്തിൻറെ മുകളിൽ കയറിയവർ മുളകൊണ്ട് നിർമ്മിച്ച കൂർത്ത മുനകളുള്ള കമ്പ് പന്നിക്കു നേരെ എറിഞ്ഞു.


പന്നിയുടെ തലയിൽ തന്നെ മുള തുളഞ്ഞു കയറി.


 പച്ചവെളിച്ചം മറയുന്ന ഭാഗങ്ങളിലൊക്കെയും കൂർത്ത മുനകളുള്ള മുളകൾ അവർ എറിയുന്നുണ്ടായിരുന്നു.


ജോർജിന് അപ്പോഴാണ് കാര്യം മനസ്സിലായത്.

താൻ എത്തിപ്പെട്ടിരിക്കുന്നത്. കാട്ടുമനുഷ്യർ ഇരപിടിക്കാൻ ഒരുക്കിയ കെണിക്കുള്ളിൽ ആണ്.


വെടിയേറ്റു കിടന്നയാൾ രക്തം വാർന്നൊഴുകി മരണപ്പെട്ടിരുന്നു.


വേട്ടയാടി പിടിച്ച മൃഗങ്ങളെയും മരിച്ച ആളെയും വലിയ ഇലകളിൽ പൊതിഞ്ഞ് വള്ളികൾ കൊണ്ട് ഒരുമിച്ചു കെട്ടി കുറേപ്പേർ വലിച്ചുകൊണ്ടുപോയി.


മരത്തിൻറെ മുകളിൽ കയറിയവർ മുകളിലെ മറകൾ നീക്കി.

ഇലകൾക്കിടയിലൂടെ ആകാശവും ചന്ദ്രനെയും കാണാൻ തുടങ്ങി.


വെളിച്ചം വന്നതും പച്ച നിറം മെല്ലെമെല്ലെ ഇല്ലാതായി..

Aൽവേസ്‌ +ve


Report Page