3

3


കന്യകാമറിയത്തിൻറെ തിരുരൂപവും കൊന്തയും ബൈബിളും സമ്മാനം കിട്ടിയപ്പോൾ എന്നെ സ്വന്തമാക്കാനാണെന്ന് എനിക്ക് ആഹ്ലാദമുണ്ടായി. ബൈബിൾ ഞാൻ പലവട്ടം വായിച്ചു. എന്നാൽ പകരമൊരു ലക്ഷ്മീരൂപവും ഗീതയും നൽകാൻ എനിക്ക് സാധിച്ചില്ല. എന്നിൽ അങ്ങനൊരു ചിന്ത പോലും വളർന്നീല്ല എന്നതാണ് സത്യം. പ്രണയത്തിൻറെ ആ വീട്ടിൽ ലക്ഷ്മീരൂപവും ഗീതയും സ്വാഗതം ചെയ്യപ്പെടില്ല. കുടുംബ ഭദ്രതയില്ലാത്ത എൻറെ വീട്ടിൽ ഏതു ജാതിയും മതവും ഒരുപോലെയായിരുന്നു.

എന്നാൽ അക്കാര്യം ഒരു കാലത്തും ഇപ്പോൾ പോലും അഭിമാനകരമായ ഒന്നായി ആരും പറയാറില്ല. ജാതിയും മതവുംകൊണ്ട് അഭിമാനിക്കാൻ പറ്റാത്തവർ അതില്ലെന്ന് ഭാവിക്കുന്നതിൽ എന്തർഥം ? ഇല്ലാത്തതു കൊണ്ടല്ലേ ഈ ഭാവം ?

ജാത്യഭിമാനവും മതാഭിമാനവും ഉള്ളവർ മിടുക്കർ എന്തെന്നാൽ അതതിൻറെ പൊങ്ങച്ചം അവർക്കുമാത്രമുള്ളതാകുന്നു.


Report Page