24

24

Shaheer Ahmad Sher
#24review

LOOKING BACK സീരീസ് -പാർട്ട് -III

 

ചിത്രം :24(ട്വന്റി ഫോർ )

സംവിധാനം :വിക്രം കെ കുമാർ 

കഥ, തിരക്കഥ, സംഭാഷണം :വിക്രം കെ കുമാർ 

ഛായാഗ്രഹണം :S. തിരു 

സംഗീതം : A. R. റഹ്മാൻ

വർഷം :2016

ഭാഷ :തമിഴ്

************************************

സമയം മനുഷ്യനു മാറ്റാൻ പറ്റുന്ന ഒന്നല്ല. എന്നാൽ ഒരു ഉപകരണത്തിന്റെ സഹായത്തോടെ ഭൂതഭാവി കാലങ്ങളിലേക്കു കേന്ദ്രകഥാപാത്രം യാത്ര ചെയ്യുന്നത് കണ്ടാൽ ഇന്ന് പ്രേക്ഷകർ പറയും, "TIME TRAVEL".ഈ ഒരു വിഷയം ഹോളിവുഡ് സിനിമകൾ ഒരുപാട് തവണ പരീക്ഷിച്ചിട്ടുള്ളവയാണ്. അതിൽ ജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സിനിമയിൽ വിരലില്ലെണ്ണാവുന്നവ മാത്രമേയുള്ളു. അതിനു കാരണം മറ്റൊന്നുമല്ല പരീക്ഷങ്ങളോട് താല്പര്യമില്ലാത്ത പ്രേക്ഷകരുടെ സമീപനം .എന്നാൽ മനസിലാകുന്ന രീതിയിൽ, നല്ല തിരകഥയിൽ പറഞ്ഞുപ്പോയാൽ പ്രേക്ഷകർ സ്വീകരിക്കും എന്നതിന്റെ തെളിവാണ് 24.

***********************************

കഥ 

സേതുരാമൻ ഒരു ടൈം മെഷീൻ കണ്ടുപിടിക്കുന്നു. അയാളുടെ ഇരട്ട സഹോദരൻ ആത്രേയ അത് സ്വന്തമാക്കാൻ എന്തും ചെയ്യും. ടൈം മെഷീൻ ആത്രേയക്കു കിട്ടുമോ ഇല്ലയോ എന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരു ക്യാറ് ആൻഡ് മൗസ് ഗെയിം ആണ് 24.

*********************************

അഭിനയം 

സൂര്യ എന്ന നടന്റെ അഭിനയ പ്രതിഭ കാണിച്ചു തന്ന ചിത്രമെന്ന് തന്നെ പറയാം . കരിയറിൽ ആദ്യമായി സൂര്യ മൂന്ന് റോളുകൾ ചെയ്യുകയാണ് ചിത്രത്തിൽ .ആത്രേയ എന്ന വില്ലൻ വേഷം വർഷങ്ങളോളം മനസ്സിൽ തങ്ങിനിൽക്കും. സാമന്തയും നിത്യ മേനോനുമാണ് നായികമാരായി അഭിനയിച്ചിരിക്കുന്നത്. ആവശ്യമില്ലാത്ത റോൾ മികച്ചതായി സാമന്ത ചെയ്തപ്പോൾ, പ്രേക്ഷകർക്ക് കുറച്ചു കൂടി ഇഷ്ടപ്പെടുന്നത് നിത്യയെ ആണ്. ശരണ്യ പൊൻവന്നനാണ് സുര്യയുടെ അമ്മയായി വേഷമിടുന്നത്. അമ്മവേഷങ്ങൾ ചെയ്യുമ്പോഴുള്ള സ്ഥിരം കൈയടക്കം ഇവിടെയും പ്രകടമാണ് . ചിത്രത്തിൽ ആത്രേയയുടെ കൂട്ടാളിയായി വരുന്ന അജയ്‌യുടെ മിത്രനും നന്നായി.

************************************

സംവിധാനം.... തിരക്കഥ 

വ്യത്യസ്തമായ കഥ, എന്റർടൈനിംഗ് ആയ തിരക്കഥ എന്നിവ എന്നും വിക്രം കുമാറിന് നിർബന്ധമാണെന്ന് തോന്നുന്നു. യാവരും നലം, മനം, എന്നീ ചിത്രങ്ങൾ പോലെ തന്നെ പ്രേക്ഷകരെ ബോർ അടിപ്പിക്കാതെ കൊണ്ട് പോകാനുള്ള മിടുക്കു വിക്രം കുമാർ ഇവിടെയും കാണിച്ചിട്ടുണ്ട്.മൾട്ടിലയർ സ്ക്രീൻപ്ലേയ് ആണ് ചിത്രത്തിലുടനീളം. രണ്ടു കാലഘട്ടങ്ങളെ വളരെ നന്നായി സംവിധായകനവതരിപ്പിച്ചു. 

**************************************

ഛായാഗ്രഹണം.... എഡിറ്റിംഗ്... 

S.തിരുവിന്റെ ഛായാഗ്രഹണത്തെ കുറിച്ച് പറയാതെ പറ്റില്ല. മനോഹരമായ ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത് . ഫ്രെമുകൾ പക്കാ ആൺകൺവെൻഷനൽ. എല്ലാ സീനിലും ഒരു ഫ്രഷ്‌നെസ്സ്. ചിത്രത്തിൽ VFX ഇന് പ്രാധാന്യമുള്ള ഷോട്ടുകൾ തിരുവിന്റെ മികവ് കൊണ്ടാണ്,പ്രേക്ഷകർക്ക് വിശ്വസിനീയമാകുന്നത്. പ്രവിൻ പുഡി ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് എന്ന നിലയിൽ സൂര്യയും സമാന്തയുമായുള്ള പ്രണയരംഗങ്ങൾ എന്നിവ എടുത്തു കളിഞ്ഞിരുന്നുവെങ്കിൽ കുറച്ചുകൂടി ചടുലമാകുമായിരുന്നു ചിത്രം. പ്രണയ രംഗങ്ങൾ സ്പീഡ് ബ്രെകേർസ് പോലെ ത്രില്ല് നഷ്ടപ്പെടുത്തുന്നുണ്ട്. 

****************************************

ഗാനങ്ങൾ... ബിജിഎം... 

A.R.റഹ്മാൻ എന്ന് കേൾക്കുമ്പൊഴെയറിയാം ചിത്രത്തിലെ പാട്ടുകളെ കുറിച്ച്. കേട്ടിരിക്കാവുന്ന ഗാനങ്ങളും ഒരു മെലഡിയും ചിത്രത്തിലുണ്ട്. ചിത്രത്തിന് ചേരുന്ന രീതിയിലുള്ള, എന്നാൽ, തന്റെ മുൻ ചിത്രം യാവരും നലത്തിലെ പോലQെ ത്രില്ലിംഗ് ആയവൊരു ബിജിഎം നൽകാൻ സംവിധായകൻ ഇവിടെ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. 

****************************************

ഓവറോൾ 

ടൈം ട്രാവൽ സിനിമകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരു ട്രീറ്റ് തന്നെയാണ് സിനിമ. മനസിലാകായ്മയില്ല. ചിത്രത്തിൽ ഒരു വാച്ച് ആണ് ടൈം മെഷീൻ. കോംപ്ലക്സ് ആയൊരു വിഷയത്തെ കോമേഴ്ഷ്യലൈസ് ചെയ്യുമ്പോൾ ഓൺസ് ഇൻ എ ബ്ലൂമൂൺ ലഭിക്കുന്ന ഒരു ത്രില്ലർ ആണ് ചിത്രം. 

********************************************

റേറ്റിംഗ് :8.4/10

Report Page