2.0

2.0

Sher
#sherreview

എന്റെ ബാല്യകാലത്ത് സ്കൂളിൽ പഠിച്ചും വായിച്ചും അറിഞ്ഞു ഒരുപാട് ആദരവ് തോന്നിയവരിൽ പ്രഥമസ്ഥാനത്തായിരുന്നു സഹജീവിസ്നേഹികളും സ്വതന്ത്രചിന്തകരുമായ Dr. സലിം അലിയും,വൈക്കം മുഹമ്മദ്‌ ബഷീറും.മനുഷ്യനന്മയ്ക്കുതകുന്ന ജീവജാലങ്ങൾ മാത്രം നിലനിന്നിട്ടു ബാക്കിയെല്ലാം ഭൂമിയിൽ നിന്നും അപ്രത്യെക്ഷമാകട്ടെ, അവയെല്ലാം എന്തിനു? എന്നായിരുന്നു എന്റെ കുട്ടി സ്വാർത്ഥബുദ്ധിയിൽ തെളിഞ്ഞിരുന്ന ചിന്ത. ആ ചിന്തയെ ശാശ്വതമായി തുടച്ചു നീക്കി, ഞാനും മറ്റു മനുഷ്യരും എല്ലാ ജീവജാലങ്ങളെയും പോലെ ഭൂമി പങ്കു വെയ്ക്കുകയാണെന്നും എല്ലാവർക്കും തുല്യഅവകാശമാണെന്നും എന്നെ പഠിപ്പിച്ച കൃതിയായിരുന്നു ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ". എന്നാൽ കുറച്ചു കൂടി പ്രാക്ടിക്കൽ ആയി, നമ്മുടെ ആവാസവ്യവസ്ഥയിൽ നിർണായകമായ സ്ഥാനം വഹിക്കുന്ന പക്ഷികളെ കുറിച്ച് പഠിക്കുന്നതും അവയ്ക്ക് സംരക്ഷണം നൽകുന്നതും ജീവിതലക്ഷ്യമായി കണ്ടിരുന്ന ആളായിരുന്നു രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിച്ച Dr. സലിം അലി എന്ന പക്ഷി ശാസ്ത്രജ്ഞൻ(ഓർണിത്തോളജിസ്റ്). 1960ഇൽ ദേശീയ പക്ഷിയെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ Great Indian Bustard എന്ന വംശനാശഭീഷണി നേരിടുന്ന പക്ഷിയെ ദേശീയ പക്ഷിയാക്കണം എന്ന ഡോക്ടറിന്റെ അഭിപ്രായം തിരസ്കരിക്കപ്പെട്ടു.1987 il ഇദ്ദേഹം മരണപ്പെട്ടു. 

2011 il 250 എണ്ണം മാത്രം അവശേഷിച്ച ഈ പക്ഷി വംശം ഇന്ന് 150 il ഒതുങ്ങി നിൽക്കുമ്പോഴാണ് സലിം അലി വളരെ പണ്ട് പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ ദീർഘവീക്ഷണവും ഉദ്ദേശശുദ്ധിയും നമുക്ക് മനസിലാവുന്നത്. ഏതെങ്കിലും പക്ഷിയോ മറ്റു ജീവജാലങ്ങളോ പ്രകൃതിയോ തന്നെ ഇല്ലാതെയായാൽ നമുക്കെന്തു ചേതം എന്ന് ചിന്തിക്കുന്നവർക്കുള്ള മുഖമടച്ചുള്ള അടിയാണ് പക്ഷികൾ മൊബൈൽ ടവർ റേഡിയേഷൻ മൂലം വംശനാശ ഭീഷണി നേരിടുന്ന ഇതിവൃത്തം ചർച്ച ചെയുന്ന ശങ്കറിന്റെ "2.0". 


കോർപ്പറേറ്റ് എത്തിക്സ് ന്റെ ആദ്യ പാഠമാണ്, ബിസിനസ് കൊണ്ട് ദോഷമോ ഗുണമോ ഭവിഷ്യത്ത് ആയി സംഭവിക്കാവുന്ന stakeholders ന്റെ ഉന്നമനം. മനുഷ്യരാശിയും, പ്രകൃതിയുമാണ് ബിസിനസ്‌ കൊണ്ടുള്ള ഗുണഭോക്താക്കളും, ഇരകളും. മനുഷ്യ രാശിക്ക് നന്മ മാത്രം ഉണ്ടാക്കേണ്ട ശാസ്ത്രവും വാണിജ്യ വ്യെവസ്ഥിതിയും മനുഷ്യനും പ്രകൃതിക്കും ഭീഷണിയായാലോ??

മനുഷ്യന്റെ അതിജീവനത്തിനു വേണ്ടി ശാസ്ത്രവും ബിസിനസും നിലകൊള്ളുന്നു എന്നതിൽ നിന്നും, കോർപറേറ്റുകൾക്ക്‌ വേണ്ടി മനുഷ്യന്റെ need and necessities സൃഷ്ടിക്കപ്പെടുന്നു എന്ന രീതിയിലേക്ക് പോവുന്ന പുതുയുഗവാണിജ്യ ലോകത്തിന്റെ ആശങ്കാജനകമായ പൊക്കും ശങ്കർ 2.0 യിൽ ചർച്ച ചെയ്യുന്നു.  


***Spoiler Alert*** 


സിനിമയിൽ ഒരു സ്ത്രീ "I always use Victoria's Secret"എന്ന് പറഞ്ഞുകൊണ്ട്  അടിവസ്ത്ര ഗോസിപ്പുകൾ പങ്കുവെയ്ക്കാൻ വേണ്ടി പോലും ഉപയോഗിക്കപ്പെടുന്ന മൊബൈലുകൾ വഴി അമിതലാഭേച്ഛ കൊണ്ട് കോർപറേറ്റുകൾ TRAI നിയന്ത്രണങ്ങൾ ലംഘിച്ചു അനന്തരം പക്ഷികൾക്ക് നാശം വിതയ്ക്കുന്നു. ഇത് കണ്ടു പക്ഷികളുടെയും പ്രതികാരദാഹിയായ അവരുടെ തോഴന്റെയും മരണശേഷമുള്ള Aura പ്രതികാരമെടുക്കാൻ തുടങ്ങുമ്പോൾ, തെറ്റ് മനസിലാക്കി ആ പ്രതികാരാഗ്നിയിൽ നിന്നും മനുഷ്യരെ രക്ഷപെടുത്താൻ ചിട്ടി റോബോട്ട് വീണ്ടുമെത്തുന്നു. അമിതലാഭേച്ഛയും, നീതിനിഷേധവും,പക്ഷികൾക്ക് നേരിടേണ്ടി വരുന്ന വിപത്തും പക്ഷി രാജയെന്ന സാങ്കല്പിക നെഗറ്റീവ് കഥാപാത്രത്തിലൂടെ ശങ്കർ വരച്ചുകാട്ടുന്നു. മനുഷ്യകുലത്തിനെ ആകമാനം ആഗിരണം ചെയുന്ന വിപത്തും അതിനെ അതിജീവിക്കാൻ വരുന്ന മനുഷ്യത്വമൂല്യങ്ങളെ കൂട്ടുപിടിച്ച ശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണ് ക്ലൈമാക്സിൽ സിംബോളിക് ആയി സംവിധായകൻ അവതരിപ്പിക്കുന്നത്.

സമാധാനമൂല്യങ്ങളുടെ ചിഹ്നമായ പ്രാവിനെക്കൊണ്ടാണ് അവസാനപോരാട്ടത്തിൽ ചിട്ടി പക്ഷിരാജയെ ജയിക്കുന്നതു. നിയമലംഘനം എങ്ങനെ ഇന്ത്യയിൽ പ്രതികൂലമായി മനുഷ്യരെ ബാധിക്കുന്നു എന്ന് പ്രതിപാദിക്കുന്ന ശങ്കറിന്റെ സ്ഥിരം സാരാംശം ഈ സിനിമയിലും പ്രകടമാണ്.ടെക്‌നിക്കലി മികച്ചു നിന്ന ചിത്രം 3D il ഒരു ദൃശ്യവിസ്മയം തന്നെ തീർക്കുന്നു. 


NB :ഇത്രയും മഹത്തായൊരു വിഷയം കൈകാര്യം ചെയുന്ന ചിത്രത്തിൽ ചിട്ടി യുടെ ബാറ്ററിക്കു ചാർജ് ഇല്ലെ, ചാർജർ ഇല്ലെ?? എന്നൊക്കെ നിഷ്കു ചോദ്യങ്ങൾ ചോദിക്കുന്നവരോട് ഇത്രയേ പറയാനുള്ളു. ഇതൊരു Science fiction ആണ്. Fiction ന്റെ അർത്ഥം untrue, സാങ്കല്പികം എന്നൊക്കെയാണ്. :) #shefin

@cinematicworld

Report Page