2

2


മാതാപിതാക്കൾ നമ്മുടെ തീരുമാനമല്ല. രാജ്യവും ജാതിയും മതവും വർഗവും വർണവും ലിംഗവും നമ്മുടെ തീരുമാനമല്ല. എല്ലാവരേയും പോലെ ഇതൊന്നും എൻറേയും തീരുമാനമായിരുന്നില്ല.

അങ്ങനെ ജാതിയില്ലെങ്കിലും ഹിന്ദു മതത്തിൽ ഞാൻ പിറന്നു.

വളർത്തിവലുതാക്കിയത് അമ്മീമ്മയായതുകൊണ്ട് അവരായിരുന്നു റോൾമോഡൽ.. തമിഴ് ബ്രാഹ്മണരുടെ ആഹാരശീലവും ജപമന്ത്രങ്ങളും മറ്റും പരിശീലിച്ചാണ് ഞാൻ വളർന്നത്.

ക്രിസ്തു മതം എൻറെ ജീവിതത്തിലേക്ക് എത്തിനോക്കിയതിന് കാരണം പ്രണയം തന്നെയായിരുന്നു. അതിനേക്കാൾ വലുതും പ്രധാനവുമായി ഈ പ്രപഞ്ചത്തിൽ മറ്റൊന്നുമുണ്ടാവുകയില്ലെന്ന് ഞാൻ ഉറപ്പിച്ചു വിശ്വസിച്ച പ്രണയം..

എൻറെ എല്ലാമെല്ലാം ഉഴുതുമറിച്ച പ്രണയം. അതിൻറെ തീവ്രതക്ക് കൊടുങ്കാറ്റിൻറെ വേഗമായിരുന്നു. ആ പ്രണയം മഴയുടെ പെയ്ത്തായിരുന്നു. മഞ്ഞിൻറെ കുളിരായിരുന്നു. പ്രണയം വെയിൽ പോലെ കത്തിപ്പടർന്നു. വസന്തമായി പൂത്തു വിടർന്നു. താരാജാലമായി മിന്നിത്തിളങ്ങി.

പതിനെട്ട് വയസ്സിൽ അങ്ങനൊക്കെ ഞാൻ വിശ്വസിച്ചു.


Report Page