1921

1921

Shaheer Ahmad Sher
#view

വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം..!! 


ആഘോഷങ്ങളുടെ കെട്ടുമാറാപ്പുകൾക്കപ്പുറം നമ്മുടെ നാട്ടിലെ ധീര സമര പോരാളികളെ കുറിച്ച് ഓർക്കാനും ചർച്ച ചെയ്യാനും മറ്റൊരു വഴി അന്വേഷിച്ച എനിക്ക് അധികം അന്വേഷിക്കേണ്ടി വന്നില്ല, എന്നും മറ്റെന്തിനേക്കാളും ഞാൻ ഒന്നാം സ്ഥാനം നൽകിയിട്ടുള്ള സിനിമ തന്നെയാണ് അതിനുള്ള ഉത്തമ മാധ്യമം എന്നെനിക്ക് തോന്നുന്നു. 


ഞാൻ ജീവിക്കുന്ന ഏറനാട് മേഖലയുടെ യഥാർത്ഥ സ്വാതന്ത്ര്യ സമര ചരിത്രം ശക്തമായി രേഖപ്പെടുത്തിയ '1921' കണ്മുന്നിലുള്ളപ്പോൾ മറ്റൊരു ഓപ്ഷനെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല.


1921


മുഹമ്മദ് മണ്ണിൽ നിർമ്മിച്ച്, I V ശശി സംവിധാനം ചെയ്ത സിനിമ. മമ്മൂട്ടി, മധു, ടി ജെ രവി, സുരേഷ്‌ഗോപി, മുകേഷ്, സോമൻ, രതീഷ്, ഉർവശി, സീമ തുടങ്ങിയ വൻ താര നിര അണിനിരന്ന ചിത്രം. 

മലബാറിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ അരങ്ങേറിയ മലബാർ കലാപത്തിനെ ആസ്പദമാക്കി എടുത്ത ചിത്രം അന്നത്തെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെയും സമർത്ഥമായി അടയാളപ്പെടുത്തിയിരിക്കുന്നു. 


കേരള ചരിത്രത്തിൽ ഓർക്കാൻ മടിക്കുന്ന ജാതി വെറിയെയും സവർണ ഫാസിസത്തെയും സത്യസന്ധമായി അടയാളപ്പെടുത്തുന്നതിൽ ഈ സിനിമ വിജയിച്ചിട്ടുണ്ട്. 

'വാഗൺ ട്രാജഡി' അടക്കമുള്ള ചരിത്ര സംഭവങ്ങളും പരാമർശിക്കപ്പെട്ടിരിക്കുന്നു. 


ഏറനാടിന്റെ വീര പുരുഷന്മാരായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. 


ഇവർക്കൊന്നും ചരിത്രത്തിൽ അർഹമായ സ്ഥാനം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന് ചേർന്ന രീതിയിൽ അന്നത്തെ ചരിത്രകാരന്മാർ പേന ചലിപ്പിച്ചപ്പോൾ ബ്രിട്ടീഷുകാർക്കെതിരായി ഒരു ജനത മുഴുവൻ ഒന്നിച്ചു പോരാടിയ മലബാർ കലാപം ചിലരുടെയെങ്കിലും മനസ്സിൽ ഇന്നും മാപ്പിളമാർ ഹിന്ദു സമുദായത്തെ കൊന്നൊടുക്കിയ 'മാപ്പിള ലഹള'യായി അവശേഷിക്കുന്നു. 


ഇതിനെയെല്ലാം മികച്ചൊരു പൊളിച്ചെഴുത്ത് നടത്താനും യഥാർത്ഥ ചരിത്രത്തെ നല്ല രീതിയിൽ സാധൂകരിക്കാനും ചിത്രം ശ്രമിക്കുന്നുണ്ട്. 


സ്വന്തം നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികൾ എല്ലാവർക്കും വീര നായകന്മാരായിരിക്കും.. ഈ സിനിമയിലുള്ള മിക്ക കഥാപാത്രങ്ങളും അത്തരത്തിൽ എന്റെ വീര നായകന്മാരാണ്. 


മാത്രമല്ല, ഈ സിനിമയുടെ പല ഭാഗങ്ങളും എന്റെ നാട്ടിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. ഏറനാടിന്റെ കഥ ഏറനാട്ടിൽ തന്നെ പരമാവധി ചിത്രീകരിച്ചിരിക്കുന്നു. 

ചിത്രത്തിൽ പ്രതിപാദിക്കുന്ന കനോലി സായിപ്പിന്റെ സ്മരണക്കായി എന്റെ നാട്ടിൽ പലതും ഇന്നും നില നിർത്തിയിരിക്കുന്നു. എന്ത് കൊണ്ടും എന്റെ നാടിൻറെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് 1921. 

ഈ സ്വാതന്ത്ര്യ ദിനത്തിൽ എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള വിഷയമായി ഈ സിനിമ മറിയത്തിന്റെ കാരണവും അത് തന്നെ.. 


ഇതിലെ അവസാനത്തിൽ മമ്മൂക്ക പറയുന്ന ഡയലോഗ് ഇന്നും പ്രസക്തമാണ്. കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും കാണുക. തുടക്കം മുതൽ അവസാനം വരെ മറ്റൊരു എലെമെന്റ്സും ചേർക്കാതെ ചരിത്രം മാത്രം പറയുന്ന ഒരു ചിത്രമായി സമീപിച്ചാൽ നിരാശരാകേണ്ടി വരില്ല. 

©Movie street

Join our Telegram Cinematic World group👇

https://telegram.me/cinematicworld

Join our Whatsapp Cinematic World group 👇 

https://chat.whatsapp.com/6vteMiugKrLLCtwqELDilZ

Join our Facebook Cinematic World group👇

https://m.facebook.com/groups/898319453628644?refid=27

Like our Facebook Cinematic World page👇

https://m.facebook.com/shaheersher1983/

Report Page