123

123


opia, dry eyes പോലെയുള്ള പ്രശ്നങ്ങളും ഒരു പരിധി വരെ കുറക്കാം
തുടർച്ചയായി ഒരേ സാധനത്തിൽ ക്ലോസപ്പ് ആയി നോക്കി ഇരിക്കുന്നത് കണ്ണിന്റെ ഫോക്കസിനെ ബാധിക്കാനും axial length കൂട്ടാനും തുടർന്ന് myopia വരാനും ഇടയാക്കും(ഹ്രസ്വ ദ്ര്ഷ്ടി -അടുത്തുള്ളത് കാണാം ദൂരെയുള്ളത് മങ്ങുന്ന അവസ്ഥ)
തുടർന്ന് കണ്ണട ഉപയോഗിക്കേണ്ടി വരും.so ഇടക്കെങ്കിലും ദൂരത്തേക്ക് നോക്കുക മൊബൈൽ ഉപയോഗിക്കുമ്പോൾ
**********************
ഇത്രയും പറഞ്ഞത് നിങ്ങളെ പേടിപ്പിക്കാനല്ല മറിച്ചു 10-15 മണിക്കൂർ ഗെയിം കളിച്ചാലും കണ്ണിന് ഒന്നും സംഭവിക്കില്ല എന്ന തെറ്റായ ധാരണ മാറ്റാൻ ആണ്.സൂക്ഷിച്ചു ഉപയോഗിച്ചാൽ ഒന്നും പറ്റില്ല.
ബ്ലൂ ലൈറ്റ് കണ്ണിൽ ഉണ്ടാക്കുന്ന എഫക്ടിനെ കുറിച് പഠനങ്ങൾ നടക്കുന്നതെ ഉള്ളു.കുഴപ്പമില്ലെന്നും, അപകടം ആണെന്നും വാദങ്ങൾ നടക്കുന്നുണ്ട് so ആധികാരികമായി പറയാൻ കഴിയില്ല.ബ്ലൂ ലൈറ്റ് റെറ്റിനയെ പോലും ബാധിക്കും എന്ന് ചില ശാസ്ത്രജ്ഞർ പറയുമ്പോൾ മറിച്ചു അത് കേവലം കണ്ണട manufactures ഉണ്ടാക്കിയ കള്ള കഥ ആണെന്നും അവർക്ക് bluelight filters ഉള്ള ഗ്ലാസ്‌ വിക്കാൻ ഉള്ള മാർക്കറ്റിംഗ് ആണെന്നും പറയുന്നു.സൂര്യൻ മൊബൈൽ പുറത്ത് വിടുന്നതിലേറെ bluelight പുറത്ത് വിടുന്നുണ്ടെന്നും അതുണ്ടാക്കാത്ത പ്രശ്നം മൊബൈൽ ഉണ്ടാക്കില്ല എന്നും പറയുന്നു
പഠനങ്ങൾ നടക്കുന്നുണ്ട്
രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുണ്ട് എന്നും പറയുന്നു. മെലാടോണിന് hormone പ്രൊഡക്ഷൻ വെളിച്ചം ഇല്ലാത്തപ്പോൾ ആണ് കൂടുതൽ നടക്കുക.so മൊബൈൽ രാത്രി മൊബൈൽ ഉപയോഗിക്കുമ്പോൾ ഇതു തടസ്സപ്പെടും എന്നും നമുക്ക് ഉറക്കക്കുറവ് വരും എന്നും പറയുന്നു.ആധികാരികത വന്നിട്ടില്ലാത്ത പഠനങ്ങൾ ആണ്.
പക്ഷെ നമ്മൾ എന്തിന് റിസ്ക് എടുക്കണം.രാത്രി ഉറങ്ങാൻ ഉള്ളതാണ്.അല്ലാതെ ഗെയിം manufactursin പൈസ ഉണ്ടാക്കി കൊടുക്കാൻ ഉള്ളതല്ല.സുഖമായി നേരത്തെ കിടന്ന് ഉറങ്ങാൻ ശ്രദ്ധിക്കൂ.മിനിമം 8 hour എങ്കിലും സുനിദ്ര കണ്ണുകൾക്ക് നൽകൂ...
ധാരാളം വെള്ളം കുടിക്കൂ വ്യായാമങ്ങൾ ചെയ്യൂ.എല്ലാം കണ്ണിന് നല്ലതാണ്
പിന്നെ ഒരു ചെറിയ tip കൂടെ
ഇത്തരത്തിൽ posts വായിക്കുമ്പോൾ mobileil സെറ്റിങ്സിൽ പോയി ആ ഫോണ്ട് default മാറ്റി ലാർജ് ആക്കിയാൽ നിങ്ങളുടെ കണ്ണിന്റെ ആയാസം കുറയും 😊😊😊
ഇവിടെയുള്ള പല ആളുകളുടെ ഒരു അടിസ്ഥാനവുമില്ലാത്ത വാക്കുകൾ കേട്ട് കണ്ണുകളെ നശിപ്പിക്കാതെ ഇരിക്കുക. ശ്രദ്ധിക്കുക ടെക്നോളജി ഇല്ലെങ്കിലും നമുക്ക് ജീവിക്കാം. മറിച്ചു കണ്ണുകൾ ഇല്ലെങ്കിൽ ദുസ്സഹമാണ് ജീവിതം.കണ്ണിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുക
നിങ്ങളുടെ നല്ലതിന് വേണ്ടി....
ഒരു കൂട്ടുകാരൻ 😘😘😍😍

Report Page