⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠

⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠


കുള്ള അന്വേഷണം

തുടങ്ങി. അവസാനം എത്തിനിൽക്കുന്നത് പഴയ ഇസ്ലാംപൂർ സ്റ്റേറ്റ് അധികാരികളുടെ മേൽനോട്ടത്തിൽ വഖ്ഫ് ആയി കിടക്കുന്ന വിശാലമായ ഒരു ഭൂമിയിലാണ്. അതിൽ നിന്നും 30 ഏക്കർ സ്ഥലം 99 വർഷത്തെ ലീസിന് രജിസ്ട്രേഷൻ ചെയ്തു തരാമെന്ന് ധാരണയാവുകയും ഭൂമി കൈമാറ്റത്തിന്റെ സർക്കാർ സമ്മതപത്രത്തിന് സ്റ്റേറ്റ് വഖഫ് ബോർഡിനെ സമീപിക്കുകയും ചെയ്തപ്പോഴാണ് ലോക്ഡൗൺ തുടങ്ങിയത്. ഈ പ്രതിസന്ധിക്ക് ശേഷം എത്രയും പെട്ടെന്ന് ലാൻഡ് അക്വിസിഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 50 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുത്താൽ ലാൻഡ്സ്കേപ്പിങ് നടത്തി ആവശ്യമായ കെട്ടിട നിർമ്മാണങ്ങൾ തുടങ്ങണം. ബോയ്സ് ഇൻസ്റ്റിറ്റ്യൂട്ടിന് ആവശ്യമായ കെട്ടിട നിർമാണത്തിൽ സാധ്യമായ സഹായം ചെയ്യാമെന്ന ജിദ്ദ ഇസ്ലാമിക് സെൻറർ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്, അല്ലാഹു സ്വീകരിക്കട്ടെ.
വിവിധ മേഖലയിൽ സേവനം ചെയ്യുന്നവരുമായി സാധ്യമായ തരത്തിൽ സഹകരിച്ച് ഈ സമുച്ചയത്തിൽ ആവിഷ്കരിച്ച സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കാൻ വളരെ വേഗത്തിൽ കഴിയുമെന്ന വളരെ വലിയ ശുഭപ്രതീക്ഷയിലാണ്.

സ്ത്രീകളിൽ സാമൂഹിക മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന പണ്ഡിത കളായ ലീഡേഴ്സിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ClAE for Girls തുടങ്ങണം.

ഒരു ലക്ഷ്യബോധവും ഇല്ലാതെ ഏറ്റവും പഴഞ്ചൻ രീതികളിൽ നടക്കുന്ന അനേകായിരം ഖുർആൻ പഠന സ്ഥാപനങ്ങൾക്ക് ടീച്ചിങ് - ലേണിംഗ് പ്രക്രിയകളിൽ മാതൃകയാക്കാവുന്ന ഒരു സ്റ്റാൻഡേർഡ് ഖുർആൻ പഠന സ്ഥാപനമാണ് (കൊർദോവ ഖുർആൻ അക്കാഡമി) ഏറ്റവും പെട്ടെന്നുള്ള ലക്ഷ്യങ്ങളിലൊന്ന്. അതിൻറെ ബിൽഡിംഗ് നിർമ്മാണം മുതൽ നിശ്ചിതകാല ചിലവ് വരെ ഏറ്റെടുക്കാമെന്ന് ഒരു മഹത് വ്യക്തിത്വം അറിയിച്ചിട്ടുണ്ട്, നാഥൻ സ്വീകരിക്കട്ടെ, ആമീൻ

അനാഥ അഗതി സംരക്ഷണ ലക്ഷ്യത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏറ്റവും മികച്ച പരിഗണനയും പഠനവും നൽകാവുന്ന കെയർ ഹോമുകളാണ് അടുത്തത് , കോർഡോവ ബോയ്സ് കെയർ ഹോം & കോർഡോവ ഗേൾസ് കെയർ ഹോം. ഏറ്റവും നല്ല മാതൃകകൾ സൃഷ്ടിക്കാൻ നിലവിൽ അത്തരം മേഖലയിൽ സേവനങ്ങൾ ചെയ്യുന്ന മലപ്പുറം ഫസ്ഫരി ഇൻസ്റ്റ്യൂട്ട് (MAFM Charitable Trust), വയനാട് WMO എന്നിവ പിന്തുണകൾ അറിയിച്ചിട്ടുണ്ട്, അൽഹംദുലില്ലാഹ്.

മലബാർ പോലെ പരന്നുകിടക്കുന്ന, അററിയ, പൂർണ്ണിയ, കട്ടിഹാർ, കിഷൻഗഞ്ച് എന്നീ ജില്ലകളുൾക്കൊള്ളുന്ന സീമാഞ്ചൽ മേഖലയിൽ ഒരൊറ്റ നല്ല സ്പെഷൽ സ്കൂളും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്ലൈൻഡ് , ഡഫ്, ഡമ്പ്, സെറിബ്രൽ പാൾസി, ഓട്ടിസം, MR എന്നീ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സാധ്യമായ അറിവും നൈപുണികളും നൽകാൻ ഒരു കൊർദോവ സ്പെഷൽ സ്കൂൾതുടങ്ങാൻ വടകര തണലുമായി ധാരണയായിട്ടുണ്ട്. ഭൂമി അക്വിസിഷൻ കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയും എന്ന് കരുതുന്നു.

ഇത്തരം വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ റെഗുലർ സ്കൂളിങ്ങ് ആവശ്യങ്ങൾ നിർവഹിക്കപ്പെടാനും, മേഖലയിൽ അമിത ചിലവില്ലാത്ത മികച്ച സ്കൂൾ വിദ്യാഭ്യാസം സാധ്യമാക്കാനും കഴിയുന്ന ഒരു പബ്ലിക് സ്കൂൾ ( കൊർദോവ പബ്ളിക് സ്കൂൾ ) ആണ് അധികം വൈകാതെ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു സ്ഥാപനം.

ബീഹാറിലും മറ്റും പരിമിതമായ സൗകര്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മതസ്ഥാപനങ്ങളിൽ (മദ്രസകൾ) പഠിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് ഭൗതിക വിദ്യയോടൊപ്പം മതപരമായ ഉന്നത പഠനവും സനദും നല്കാവുന്ന ഒരു നവീകൃത മുത്വവ്വൽ സ്ഥാപനമാണ് പ്ലാൻ ചെയ്ത മറ്റൊന്ന്. ഇതിലേക്ക് ഭാവിയിൽ എത്തിച്ചേരാവുന്ന വിദ്യാർഥികൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം തന്നെ രണ്ട് സ്ഥലങ്ങളിൽ ഒരു 3-വർഷ ബുൻയാദി (ബേസിക് ) മദ്രസ സിലബസിന് തുടക്കംകുറിക്കും, ഇൻഷാ അള്ളാഹ്.

താരതമ്യേന നല്ല കഴിവും പ്രാപ്തിയും പഠനമികവും ഉള്ള മക്കളാണ് ബിഹാർ, യു പി, ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിൽ പൊതുവിലുള്ളതെന്നാണ് അനുഭവം. പഠിക്കാനുള്ള അവരുടെ ആഗ്രഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. സംവിധാനങ്ങളുടെയും, സാഹചര്യങ്ങളുടെയും, ചിന്തയോ ഗുണകാംക്ഷയോ ഉള്ള നേതൃത്വത്തിന്റെയും അഭാവമാണ് അവർ അനുഭവിക്കുന്ന പ്രധാന പ്രശ്നം. 'ഞങ്ങളെ ഒന്ന് പഠിപ്പിച്ചു തരുമോ' എന്ന അവരുടെ വിളിക്ക് ഉത്തരം നൽകാൻ നമുക്ക് മുന്നിൽ ഒരുപാട് വഴികളുണ്ട്. അള്ളാഹു സാധ്യമാക്കട്ടെ, ആമീൻ.

മാതൃകാ മുഹല്ലകൾ, മക്തബുകൾ
കോച്ചദാമൻ, ബഹദൂർ ഗഞ്ച്, ദിഗൽബങ്ക്, റോട്ട - അമൂർ, പൂർണിയ ജില്ലയിലെ ബായ്സി എന്നീ അഞ്ച് റേഞ്ചുകളിലായി 75ഓളം മക്തുകളാണ് ഇപ്പോൾ കിഷൻഗഞ്ച് ആസ്ഥാനമായി ഉള്ളത്. നമ്മുടെ മക്തബ് പ്രോജക്ട് കൂടുതൽ ഫലപ്രദവും പ്രായോഗികവും ആയി നടപ്പിലാക്കാൻ നല്ലമാതൃകകൾ അനിവാര്യമാണ് എന്ന ചിന്തയിൽ നിന്നാണ് മാതൃക മുഹല്ല - മക്തബ് പദ്ധതി ആരംഭിച്ചത്.
ചക് ല: കിഷൻഗഞ്ച് നഗരത്തോട് ചേർന്ന് കിടക്കുന്ന, അലീഗർ റീജിയണൽ സെൻറിന്റെ ആസ്ഥാനം ഉള്ള , ചക് ല ഒരു വലിയ മുസ്ലിം ഭൂരിപക്ഷ ഗ്രാമം ആണ്. കൊർദോവയിലെ 7 കുട്ടികൾ ഈ ഗ്രാമത്തിൽ നിന്നാണ്. പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി സ്പോൺസർ ചെയ്ത ഒരു മനോഹരമായ പള്ളി - മദ്രസ കെട്ടിടം ഇവിടെ പൂർത്തിയായി. അല്ലാഹു അദ്ദേഹത്തെ സ്വീകരിക്

Report Page