⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠

⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠


കുകയും ഇരു വീട്

ടിലും അർഹമായ പ്രതിഫലം നൽകുകയും ചെയ്യട്ടെ, ആമീൻ. രണ്ടു ഉർദു ഹുദവികളെ ഇവിടെ നിയമിച്ചു. നൂറ്റി അമ്പതിലധികം വിദ്യാർഥികൾ ഇവിടത്തെ മാതൃക മക്തബിൽ വരുന്നു. നേരത്തെ പരാമർശിച്ച ഒരു ബുൻയാദി മദ്രസയും വലിയവർക്ക് വേണ്ടി ജനറൽ ലിറ്ററസി പ്രോഗ്രാമും, ഖുർആൻ ലിറ്ററസി പ്രോജക്ടും എല്ലാം ഉള്ള ഒരു മാതൃകാ മുഹല്ലയായി ഈ ഗ്രാമത്തെ മാറ്റിയെടുക്കാനാണ് ലക്ഷ്യംവെക്കുന്നത്. പ്രമുഖരെ ഉൾപ്പെടുത്തി കമ്മിറ്റിയുണ്ടാക്കി മദ്രസ നടത്തിപ്പിന് അവരെ സ്വയം പര്യാപ്തരാക്കുകയാണ് ഉദ്ദേശ്യം.

ബങ്കർ ദ്വാരി: ജില്ലാ ആസ്ഥാനത്തു നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ച്, തോണിയിൽ പുഴ മുറിച്ചു കടന്നു ചെല്ലേണ്ട ഒറ്റപ്പെട്ട ബങ്കർദ്വാരി ഗ്രാമത്തിൽ തുടക്കം മുതൽ നമ്മുടെ മക്തബ് നടക്കുന്നുണ്ട്. ജിദ്ദ ഹാദിയ ചാപ്റ്റർ ആണ് അവിടെ ഒരു മക്തബ് ബിൽഡിംഗ് നിർമ്മിച്ചു നൽകിയത്. ലോക്ഡൗണിന്റെ തൊട്ടുമുന്നേ ഉദ്ഘാടനം കഴിഞ്ഞു. ഗ്രാമത്തിലെ മുഴുവൻ കുട്ടികൾക്കും വ്യവസ്ഥാപിതമായ പ്രാഥമിക മതപഠനം നൽകുന്ന മക്തബ്, മത പഠനത്തോടൊപ്പമുള്ള ഒരു പ്രാഥമിക സ്കൂൾ, ആസാമിലും ബംഗാളിലും ദാറുൽഹുദാ ക്യാമ്പസുകളിൽ തുടങ്ങിയ മാതൃകയിലുള്ള, അഞ്ചാംക്ലാസ് പ്രായം കഴിഞ്ഞു വരുന്ന പെൺകുട്ടികൾക്കുള്ള ഒരു ഡേ സ്കൂൾ എന്നിവയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നല്ല യോഗ്യതയുള്ള ഒരാളെ എങ്കിലും നമ്മുടെ ചെലവിൽ അവിടെ അധ്യാപനത്തിലും സാമൂഹിക ശാക്തീകരണത്തിലും നേതൃത്വം നൽകാൻ നിയോഗിക്കണം, ഇൻഷാ അള്ളാഹ്.

സീമാൽ ബാരി: കിഷൻഗഞ്ച് ടൗണിനോട് ചേർന്നുകിടക്കുന്ന ഒരു ദരിദ്ര ഗ്രാമം. ദാറുൽഹുദാ മൂന്നാം ബാച്ച്കൂട്ടായ്മയാണ് ഈ ഗ്രാമത്തിൽ ഒരു മക്തബ് ബിൽഡിങ്ങും അതിനുശേഷം ഒരു പള്ളിയും ഉണ്ടാക്കുന്നത്. മോഡൽ മക്തബിനൊപ്പം പെൺകുട്ടികൾക്ക് മുകളിൽ പറഞ്ഞ രീതിയിലുള്ള മതഭൗതിക ഡേ സ്കൂൾ സിസ്റ്റം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവിടെയും നമ്മുടെ ചെലവിൽ ഒരു കോഡിനേറ്ററെ എങ്കിലും നിയമിക്കണം, ഇൻശാ അള്ളാഹ്

മജ്ഗമ:ബുറൈദ സമസ്ത ഇസ്ലാമിക് സെൻറർ സ്പോൺസർ ചെയ്യുന്ന നല്ല ഒരു മക്തബ് കെട്ടിടമാണ് മജ്ഗമ പഞ്ചായത്തിലെ നാലാം വാർഡിൽ നിർമ്മാണം പൂർത്തിയാകുന്നത്. മക്തബ്, പ്രീസ്കൂൾ, പെൺകുട്ടികൾക്കുള്ള മതഭൗതിക സ്ഥാപനം എന്നിവയാണ് ഇവിടെ ലക്ഷീകരിക്കുന്നത്. നല്ല ഒന്നോ രണ്ടോ കോർഡിനേറ്റർമാരെ നമ്മുടെ ചെലവിൽ ഇവിടെ നിയമിക്കണം. കൂടുതൽ ജനനിബിഢമായ, നമ്മുടെ മാതൃക പഞ്ചായത്ത് പ്രോജക്ട് പരിധിയിൽപ്പെട്ട ഗ്രാമമാണിത്.

രാംപൂർ:ഖത്തർ - കോഴിക്കോട് കെഎംസിസി നേതൃസ്ഥാനത്തുള്ള ഇൽയാസ് മാഷ് മുഖേന ഒരു ദീനിസ്നേഹിയുടെ സാമ്പത്തിക സഹായത്തോടെയാണ് ബഹദൂർഗഞ്ച് നഗരസഭാ പരിധിയിലെ ഉൾനാടൻ ഗ്രാമമായ രാംപൂരിൽ ഒരു പള്ളിയും മദ്രസയും ഉണ്ടാക്കുന്നത്. മാതൃകാ മക്തബ് , ബുൻയാദി മദ്രസ എന്നിവയാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. ഒരാളെയെങ്കിലും ഇവിടെയും നിയമിക്കേണ്ടതുണ്ട്.

ഗാങ്കി: ദുബായ് ഹാദിയ ചാപ്റ്റർ വർഷങ്ങളായി പൊതുജനങ്ങൾക്ക് വേണ്ടി നടത്തുന്ന കോഴ്സാണ് സിബിസ് (CBIS). ആ കോഴ്സിലെ പഠിതാക്കളുടെ അലുംനി കൂട്ടായ്മയാണ് ഗാങ്കിയിലെ പള്ളി നിർമ്മിക്കുന്നത്. നിലവിൽ മുള ഷെഡ്ഡിൽ നടക്കുന്ന മക്തബും പേരിനൊരു മദ്രസയും അവിടെയുണ്ട്. പണി പൂർത്തിയാകുമ്പോൾ മാതൃകാ മക്തബും ബുൻയാദി മദ്രസയും, നേപ്പാൾ ബോർഡിലേക്ക് പോകുന്ന റോഡിലുള്ള ഈ സ്ഥലത്ത്, നടത്തണം എന്നാണ് ഉദ്ദേശിക്കുന്നത്.

മൂന്നുവർഷത്തിനുള്ളിൽ ഈ പ്രദേശങ്ങളിലെ ആളുകൾക്ക് നടത്തിപ്പ്, സാമ്പത്തിക പങ്കാളിത്ത രീതികൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുകയും മറ്റു പ്രദേശങ്ങളിലുള്ളവർക്ക് വന്നു കണ്ട് തങ്ങളുടെ ഇടങ്ങളിൽ അനുകരിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യണം , ഇൻശാഅള്ളാഹ്.

പ്രയാൺ ഫൗണ്ടേഷൻ
പൊതു വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ശാക്തീകരണ മേഖലകളിലും ക്രിയാത്മക ഇടപെടൽ നടത്താൻ 2017 ൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത എൻജിഒ ആണ് പ്രയാണ ഫൗണ്ടേഷൻ. കിഷൻഗഞ്ച് റീജിയണൽ ഓഫീസ് ആസ്ഥാനമാക്കിയാണ് പ്രധാന പ്രവർത്തനം. മലപ്പുറം ജില്ല വിജയകരമായി നടപ്പിലാക്കിയ വിജയഭേരി മാതൃകയിൽ, സർക്കാർ സ്കൂളുകൾ ശാക്തീകരിക്കുന്ന മോഡൽ പഞ്ചായത്ത് പ്രോജക്റ്റ്, കരിയർ എഡുക്കേഷൻ ഗൈഡൻസ് പ്രോഗ്രാം, ഇടക്കാലത്ത് സ്കൂൾ വിട്ട് പോയവരെ പ്രായത്തിനനുസരിച്ച അറിവ് പകർന്നു (Minimum Learning Level - MLL) നൽകി സ്കൂളിലേക്ക് തിരിച്ചെത്തിക്കൽ , തുടങ്ങി നിരവധി പദ്ധതികളാണ് ഇതിനു കീഴിൽ നടക്കുന്നത്.

മജ്ഗമ മോഡൽ പഞ്ചായത്ത്:
100% സ്കൂൾ എൻറോൾമെന്റ് ഉറപ്പുവരുത്തുക, ഇടക്കാല കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കുക, പത്താം ക്ലാസ് വരെയെങ്കിലും മിനിമം വിദ്യാഭ്യാസം ഉറപ്പ് വരുത്തുക,, കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഉയർന്ന പഠനങ്ങളിൽ ഗൈഡ് ചെയ്യുക എന്ന ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന ഈ പ്രോജക്ട് കോഴിക്കോട്- ഖത്തർ കെഎംസിസി ആണ് സ്പോൺസർ ചെയ്യുന്നത്. അസീം പ്രേംജി യൂണിവേഴ്സിറ്റി പിജി വിദ്യാർത്ഥികളാണ് ഇതിനാവശ്യമായ സർവ്വേ നടത്തിയത്. പഞ്ചായത്തിലെ ഹൈസ്കൂളിൽ എൻറോൾചെയ്യുന്ന മുഴുവൻ കുട്ടികളെയും ക്ലാസ്സിലെത്തിച്ച് സന്നദ്ധ അധ്യാപകരിലൂടെ അവർക്ക് മുഴുവൻസമയ ക്ലാസുകളും ആവശ്യമായ പരിശീലനവും നൽകി മികച്ച റിസൾട്ടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മോഡൽ ഹൈ സ്കൂൾ പ്രോജക്ട് ആണ് ഈ വർഷം ഫോക്കൽ

Report Page