⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠

⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠


Fawas Usthad:
സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഫേസ് ബുക്ക് പോസ്റ്റ്||

കോർദോവ ഇസ്റ്റിട്യൂഷനുള്ള ഭൂമി സന്ദർശിച്ചു.

ചെമ്മാട്ടെ മാനിപ്പാടത്തു നിന്നും ഉയർന്നുവന്ന വൈജ്ഞാനിക വിപ്ലവത്തിന്റെ തുടർച്ച കിഷൻഗഞ്ചിലെ ഈ മണ്ണിൽ നിന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...

മാനിപ്പാടത്ത് മണ്ണിട്ട് നിരത്തുമ്പോൾ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും മുന്നിലുണ്ടായിരുന്നു. നിശ്ചയദാർഢ്യത്തോടെ മുന്നിട്ടുവന്ന സ്ഥാപകനേതാക്കളെ എല്ലാവിധത്തിലും സഹായിച്ച ഒട്ടനവധി ആളുകളായിരുന്നു അന്നവരുടെ കരുത്ത് .ഇന്നും ആ സഹായങ്ങൾ തുടരുന്നു. അല്ലാഹു നിലനിർത്തട്ടെ ആമീൻ

ഇന്നിവിടെ കിഷൻഗഞ്ചിലും നമ്മൾ പുതിയൊരു വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിക്കാനിരിക്കുകയാണ്. ബഹുമുഖ പദ്ധതികൾ മുന്നിൽകണ്ട് സഞ്ചരിക്കുന്ന
ഹാദിയയുടെ ഈ സംരംഭങ്ങൾക്ക് നമ്മളാൽ കഴിയുന്ന സഹായസഹകരണങ്ങൾ ചെയ്യൽ നമ്മുടെ കടമയാണ്, ബാധ്യതയാണ്.
അല്ലാഹു തൗഫീഖ് ചെയ്യട്ടെ...

ഇക്കാലമത്രയും സഹായിച്ചവർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ...
നമ്മുടെ എല്ലാ പദ്ധതികളും പൂർണ്ണാർത്ഥത്തിൽ വിജയിപ്പിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ...

കൊർദോവ ഇസ്റ്റിട്യൂട്ടിലെ പ്രോജക്ടുകൾ താഴെ ചേർക്കുന്നു.

കിഷൻഗഞ്ച് 2020 - 21
ബിഹാറിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ കിഷൻഗഞ്ചിലെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. 2018 ജൂലൈയിൽ ആണ് അവിടെ പ്രവർത്തനം തുടങ്ങുന്നത്. ഫെബ്രുവരിയിൽ നടത്തിയ ഒരാഴ്ചത്തെ പഠന പര്യടനത്തിനുശേഷമാണ് കിഷൻഗഞ്ച് ഒരു ദീർഘകാല പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. ആദ്യവർഷം ഗ്രാമങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചു. ഹാദിയ മോറൽ സ്കൂൾ പ്രോജക്ടുകൾ തുടങ്ങാവുന്ന സ്ഥലങ്ങൾ കണ്ടെത്തി. അധ്യാപകർക്ക് പരിശീലനം നൽകി. അൻപതോളം ഗ്രാമങ്ങളിൽ ആദ്യഘട്ടം തുടങ്ങി. അധ്യാപകർ, സാമൂഹിക പ്രവർത്തകർ, ഉമറാക്കൾ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, എം എൽ എ തുടങ്ങിയവർ അടങ്ങുന്ന വിവിധ സംഘങ്ങളെ നമ്മുടെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ കൊണ്ടുവന്നു.

ഒരുവർഷത്തെ അനുഭവജ്ഞാനം അടിസ്ഥാനപ്പെടുത്തി സ്ഥാപന സമുച്ചയ സംസ്ഥാപനം, മാതൃക മഹല്ല് - മക്തബ് സംവിധാനം, പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് മാതൃക പഞ്ചായത്ത് പ്രോജക്ട്, സാധ്യമായ ഔട്ട്റീച്ച് പരിപാടികൾ എന്ന തരത്തിൽ പ്രവർത്തനമേഖല വികസിപ്പിക്കുകയും, ചെറിയ കാൽവെപ്പുകൾ തുടങ്ങുകയും ചെയ്തു.

കൊർദോവ ഇൻസ്റ്റിറ്റ്യൂഷൻസ്
പഴമയിലെ നന്മയും പുതിയതിലെ ഉപകാരങ്ങളും സമന്വയിപ്പിക്കുന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ സേവനങ്ങളാണ് കൊർദോവ ലക്ഷ്യംവെക്കുന്നത്. ഇസ്ലാമിക സമൂഹം ഭൗതികതയെ ഏറ്റവും ക്രിയാത്മകമായും ഉൽപാദനാത്മകമായും സമന്വയിപ്പിച്ചതിൻറെ മികച്ച നാഗരിക മാതൃകയായ അൽ-അൻദുലിസിലെ ഖുർതുബയെ, ബീഹാറിന്റെ നളന്ദയോടും തക്ഷശിലയോടും ചേർത്തു വെക്കലാണ് ഉദ്യമം. മാതൃ രാജ്യത്തിൻറെ നിർമ്മാണ പ്രക്രിയയിലും സൃഷ്ടികളുടെ സേവനത്തിലും കൂടുതൽ ദൃശ്യതയോടെ കർമ്മനിരതരാകാൻ പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ പ്രാപ്തരാക്കലാണ് ലക്ഷ്യം.

ആദ്യ സ്ഥാപനമായ കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലന്സിന്റെ (ClAE) ക്ലാസ് ഉദ്ഘാടനം 2019 ജൂലൈ മൂന്നിന് കിഷൻഗഞ്ച് - ബഹദൂർ ഗഞ്ച് റോഡിലെ ഒരു വാടക കെട്ടിടത്തിൽ നടന്നു. ബഹുമാന്യരായ സമസ്ത പ്രസിഡണ്ട് സയ്യിദ് മുത്തു കോയ ജിഫ്‌രി തങ്ങൾ ആണ് അഭിവന്ദ്യ ഗുരു ഡോ. ബഹാവുദ്ദീൻ നദ്‌വി ഉസ്താദിനെയും ദാറുൽഹുദാ സെക്രട്ടറി ഷാഫി ഹാജിയുടെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തിൽ സ്ഥാപനം തുടങ്ങിത്തന്നത്. ഇൻറർവ്യൂവിന് വന്ന 240 കുട്ടികളിൽനിന്ന് എഴുത്ത് വാചിക പരീക്ഷയിലൂടെ മെറിറ്റ് മാത്രം അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത 60 കുട്ടികൾക്കാണ് അഡ്മിഷൻ നൽകിയത്.
പകുതിയോളം പേർ സാക്ഷരത പോലും ലഭിക്കാത്തവരായിരുന്നു. ഭൂരിഭാഗം കുട്ടികളും പ്രാഥമിക മതപഠനം തീരെ ലഭിക്കാത്തവർ. ആരുടെയും വീടുകളിൽ നമസ്കാരം അടക്കമുള്ള പ്രാഥമിക ദീനീ ജീവിതംപോലും തീരെയില്ല എന്ന് അവരോടുള്ള സംസാരത്തിലും രക്ഷിതാക്കളുമായുള്ള ഇടപഴകലിലും തിരിച്ചറിഞ്ഞു.
അൽഹംദുലില്ലാഹ്, ചുരുങ്ങിയ കാലം കൊണ്ട് ആ കുട്ടികളിലും അവരുടെ കുടുംബത്തിലും വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞു. സാമൂഹികമാറ്റത്തിന് പണ്ഡിതോചിതമായ നേതൃത്വം നൽകാൻ കഴിയുന്ന സോഷ്യൽ എൻജിനീയർ എന്ന സ്ഥാപനലക്ഷ്യം കുട്ടികൾ ഏറ്റെടുത്തു.
രോഗം, പഠിക്കാൻ പ്രയാസം തുടങ്ങി പല കാരണങ്ങളാൽ 12 കുട്ടികൾ സ്ഥാപനം തുടങ്ങി അധികം വൈകാതെ കൊഴിഞ്ഞു പോയി. ഇപ്പോൾ 48 പേരുണ്ട്. ഈ വർഷം 60 കുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകണം. മൊത്തം 108 കുട്ടികൾ ആകും. വാടക, ശമ്പളം, ഭക്ഷണം, വിവിധ കരിക്കുലർ എക്സ്ട്രാ കരിക്കുലർ പരിപാടികൾ എന്നിവക്ക് എല്ലാംകൂടി ഒരു വർഷം ഒരു കുട്ടിക്ക് 60,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. നവോദയ സ്കൂൾ, സൈനിക് സ്കൂളുകൾ, അമേരിക്കയിലെ KIPP (Knowledge Is Power Project) സ്കൂളുകൾ എന്നീ മാതൃകയിൽ ഒരു മികച്ച മത- ഭൗതിക സ്ഥാപനം എന്ന ആഗ്രഹം സാക്ഷാത്കരിക്കുന്ന തരത്തിലാണ് മുന്നോട്ടുപോകുന്നത്.

സ്വന്തം കാമ്പസ്, പദ്ധതിയിലെ മറ്റു സ്ഥാപനങ്ങൾ സ്ഥാപനം ഉദ്ഘാടനം ചെയ്തത് മുതൽ സ്വന്തമായി ഒരു ഭൂമിക്

Report Page