*/

*/

Source

ഗീബൽസും രാമനിലയത്തിലെ കൂടിക്കാഴ്ചയും:

കേരള സർക്കാരിനും ,കേരളത്തെ സർക്കാർ രക്ഷിച്ചുകൊണ്ടിരിക്കുന്ന അക്ഷയപാത്രമായ കിഫ്ബിക്കുമെതിരെ തൃശൂർ രാമനിലയത്തിൽ RSS ന്റെ പ്രമുഖ കേന്ദ്ര നേതാവ് രാംമാധവ് പങ്കെടുത്ത ഗൂഡാലോചന നടന്നുവെന്ന് കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് ഒരു ബോംബ് പൊട്ടിച്ചിട്ട് ഒരാഴ്ചയായില്ല.

തോമസ് ഐസക്കും പ്രതി മാത്യു കുഴൽനാടനും മാധ്യമങ്ങളും ഇപ്പോൾ അതു വിട്ടു.
സംഘപരിവാറും ഇന്ത്യൻ മീഡിയയും തോമസ് ഐസക്കിനേക്കാൾ എത്രയോ ഉയരത്തിൽ നില്ക്കുന്ന നേതാവായി റേറ്റ് ചെയ്യുന്ന രാംമാധവ് ഒന്നും പറഞ്ഞായി ഈ വിഷയത്തിൽ എന്തെങ്കിലും പറഞ്ഞതായി അറിവില്ല.

എന്താണ് ആ ശക്തമായ തുറന്നു കാട്ടലിന്റെ ഫലശ്രുതി ??
കേരള ജനത അതറിയേണ്ടേ?

യഥാർത്ഥത്തിൽ അങ്ങനെയൊരു ഗൂഡാലോചന രാമനിലയത്തിൽ വച്ചു നടന്നോ...?
അല്ലെങ്കിൽ ഗൂഡാലോചനക്കു പകരം കൂടിക്കാഴ്ചയെങ്കിലും നടന്നോ?

സംഘപരിവാരത്തിന്റെ ഒരു പ്രമുഖ നേതാവാണ് രാംമാധവ് എന്നതിനാൽ കേരളത്തിലദ്ദേഹത്തിന്റെ രോമത്തിനെങ്കിലും എന്തെങ്കിലും പരിക്ക് പറ്റാതിരിക്കാൻ കേരള പോലീസ് കണ്ണിലെണ്ണയൊഴിച്ച് സുരക്ഷയൊരുക്കും. അദ്ദേഹം വന്നെങ്കിൽ അതിന്റെ വിവരം കേരളാ പോലീസിന് നിസ്സാരമായി തെളിയിക്കാമല്ലോ? തോമസ് ഐസക്ക് നുണയനാകേണ്ട കാര്യമില്ല.

അതല്ല, കേരളാ പോലീസിന്റെ കണ്ണുവെട്ടിച്ചദ്ദേഹം വന്നു, തോമസ് ഐസക്കിന്റെ സ്വന്തം ജാഗ്രത അതു കണ്ടു പിടിച്ചു ,എന്നാണെങ്കിൽ അദ്ദേഹം അതു സമൂഹമധ്യേ തെളിയിക്കണം.

അതല്ല ,സംഘപരിവാറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ഒരു ഡീൽ പ്രകാരം സംഗതി കുഴിച്ചുമൂടുകയും തോമസ് ഐസക്ക് അതിനു വഴിപ്പെടുകയും ചെയ്തോ?

അതോ, തോമസ് ഐസക്ക് പച്ചക്കള്ളം പറയുകയായിരുന്നോ?

അവസാനം പറഞ്ഞ പോലെ അത് ധനമന്ത്രിയുടെ വെറും കള്ളമായിരുന്നെങ്കിൽ അതത്ര ഗൗരവമുള്ളതല്ല. അദ്ദേഹത്തിന്റെ വിശ്വാസ്യത തകരും,ഭാവിയിൽ ഇത്തരം ഉത്തരം ഗൂഡാലോചനകൾ നടന്നാലും അതേക്കുറിച്ച് CPIM നേതാക്കൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കില്ല എന്നേയുള്ളു. അലൻ - താഹ വിഷയത്തിലെന്ന പോലെ ഇത്തവണ ധനമന്ത്രിയുടെ വക സംഘപരിവാറിന് ഒരു കൈ സഹായം......
അത്ര മാത്രം.

എന്തായാലും, രാമനിലയ ഗൂഡാലോചന ഒരു ഗീബൽസിയൻ തന്ത്രമാണോ, അതോ,വസ്തുതയാണോ എന്ന് കേരള ജനതക്കറിയേണ്ടതുണ്ട്...
ഫാസിസത്തെ നേരിടുന്നതിൽ അതിനത്രയധികം പ്രാധാന്യമുണ്ട്......

ജനതയുടെ ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയ ജാഗ്രത
തോമസ് ഐസക്കിന് 20 വെള്ളിക്കാശിന് വിലപേശി വില്ക്കാനുള്ളതല്ല.

Report Page