*/

*/

Source

എങ്ങും കള്ളങ്ങൾ മാത്രം പ്രചരിക്കപ്പെടുമ്പോൾ സത്യം വിളിച്ചുപറയുക എന്നത് ഒരു വിപ്ലവ പ്രവർത്തനമാണ് എന്ന് വിഖ്യാത നോവലായ ആനിമൽ ഫാം രചിച്ച ജോർജ് ഓർവെൽ പറഞ്ഞുവെച്ചിട്ടുണ്ട് .

കിഫ്ബിയുടെയും അതിന്മേൽ സി .എ .ജി .നൽകിയ റിപ്പോർട്ടിന്മേലും തോമസ് ഐസക്കും സി .പി .എമ്മും നടത്തുന്നത് കള്ളപ്രചാരണമാണ് .ഇന്നലെ വരെ തോമസ് ഐസക് പറഞ്ഞത് സി .എ ജി .നൽകിയത് കരട് റിപ്പോർട്ടാണെന്നാണ് .എന്നാൽ സി .എ .ജി .തങ്ങളുടെ പത്രക്കുറിപ്പിൽ പറയുന്നത് 2018 -19 ലെ അന്തിമ റിപ്പോർട്ട് നവംബർ 6 - ആം തിയ്യതി സർക്കാരിന് നൽകി എന്നാണ് .അതായത് തോമസ് ഐസക് നാളിതുവരെ പറഞ്ഞത് കള്ളമാണെന്നാണ് .മാത്രവുമല്ല
ആ കളവു ആവർത്തിക്കുകയും ചെയ്തു .

ഗവർണ്ണർക്കുവേണ്ടി സഭയിൽ വെക്കേണ്ട റിപ്പോർട്ട് പത്രസമ്മേളനം വിളിച്ചു തെറ്റായി ഉദ്ധരിച്ച ഐസക് പ്രത്യക്ഷത്തിൽ തന്നെ മൂന്ന് തെറ്റുകൾ ചെയ്തിരിക്കുകയാണ് .

1 .സത്യപ്രതിജ്ഞ ചെയ്ത മന്ത്രി കളവു പറഞ്ഞു .

2 .ഗവർണ്ണർ കാണേണ്ട റിപ്പോർട്ട് അദ്ദേഹം കാണുന്നതിന് മുമ്പേ പത്രസമ്മേളനത്തിലൂടെ മാലോകരെ അറിയിച്ചു .

3 .നിയമസഭയുടെ അവകാശം ലംഘിച്ചു .

ഈ കാരണങ്ങൾ കൊണ്ട് തന്നെ അദ്ദേഹത്തിന് മന്ത്രിയായി തുടരാൻ അധികാരമില്ല .

സി .എ .ജി .റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്ന് പത്രക്കാർ ഇന്ന് വൈകുന്നേരം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് അദ്ദേഹത്തെ കുറിച്ചുള്ള എന്റെ എല്ലാ ധാരണകളേയും കീഴ്മേൽ മറിച്ചത് .

കവറിങ് ലെറ്റർ നോക്കിയ ശേഷം പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .

പുസ്തകം തുറന്നു നോക്കിയാൽ അറിയാമല്ലോ അത് ഏതു പുസ്തകമാണെന്ന് .എന്നാൽ എല്ലാവർക്കും അത് സാധിക്കണമെന്നില്ല .ചില മൂഢബുദ്ധികൾക്കു പുസ്തകം പൊതിഞ്ഞ കവറിനു മേൽ ഒട്ടിച്ച സ്റ്റിക്കർ നോക്കിയേ അത് പറയാനൊക്കു .ഐസക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

Report Page