✍️✍️

✍️✍️

ബെഡിൽ നിന്നും ഞെട്ടിയെണീറ്റ അലൻ വേഗം ഹാളിലേക്ക് ഓടിച്ചെന്ന് അമ്മയെ നാലുപാടും നോക്കുന്നു... വല്ലത്ത ഒരു അവസ്ഥയാണ്.. അതെ ആ ഗന്ധം അ…


 അമ്മേ അമ്മേ.. കുഞ്ഞു മനസ്സ് പിടയുന്നു.... 


പടികൾ ഓടികയറുന്നു... വീണ്ടും അവൻ ഉറക്കെ വിളിക്കുന്നു അമ്മേ 😢😢


ആ വിളികൾ കേൾക്കാൻ കൂട്ടാക്കാതെ അവന്റെ lkg കുള്ള എൻട്രൻസ് ഫോം ധൃതിയിൽ ഫിൽ ചെയ്യുകയാണ് ദിശ. ശ്വസിച്ച വായുവിന്റെ ബില്ല് നോക്കി ബോധം പോയ അവരുടെ ഭർത്താവ് റോബർട്ട് ഇനിയും എണീറ്റിട്ടില്ല. അലന്റെ വിളി അസഹ്യമായി തോന്നിയ ദിശ വേഗം തന്നെ മേശപ്പുറത്തിരുന്ന റിമോട്ട് എടുത്ത് 'kid care' ബട്ടൺ അമർത്തി. പൊടുന്നനെ പടികൾ കയറി മുകളിലേക്ക് വന്ന ചിട്ടി 7.1 നീലനിറമുള്ള ബിസ്ക്കറ്റ് അവന്റെ വായിൽ തിരുകി 


ബിസ്കറ്റ് നാവിൽ വച്ചു ചിട്ടി തന്റെ കൈയിലെ വാച്ചിലേക്ക് നോക്കി. ബിസ്കറ്റിന്റെ അംശം ഉമിനീരിൽ പടർന്നതും അവൻ സ്വിച്ചിട്ട പോലെ കരച്ചിൽ നിർത്തി ആ റൂമിന്റെ മൂലക്കുള്ള സോഫയിൽ പോയിരുന്നു ടീപ്പോയിൽ നിന്നും റൂബിക്സ് ക്യൂബ് എടുത്ത് സോൾവ് ചെയ്യാൻ തുടങ്ങി. റോബർട്ട് തന്റെ വാച്ചിൽ നിന്നും വന്ന ഹോളോഗ്രാം സ്‌ക്രീനിൽ നോക്കി 'do not disturb' ഓപ്ഷനിൽ 'kid' എന്നത് '30minutes' എന്ന് സെറ്റ് ചെയ്തു


ബോധം വന്ന അച്ഛൻ തന്റെ മൊബൈൽ സ്ക്രീൻ നോക്കി അത്ഭുതപെട്ടു, നിലാവുള്ള രാത്രിയും ഒഴുകുന്ന പുഴയും സ്വപ്നം കണ്ടതിനു നാളെ കോടതിയിൽ ഹാജരാവണം. എത്രെയോ തവണ ഞാൻ ഈ കേസിൽ പെട്ടിട്ടുള്ളതാണ്. ഭാര്യ കാണുന്നതിന് മുന്പേ അവൻ msg ഡിലീറ്റ് ചെയ്തു


കോടതിമുറി,,, ത്രീ എക്സ് 5 ബെൽജിയം ഹെലിക്സ് റോബർട്ട് ജഡ്ജ്മെന്റ്ന് ഹാജരായി.. 


ഓർഡർ ഓർഡർ... 


 നിങ്ങൾ വിചാരിച്ചുവെ ഡിലീറ്റ് ആക്കിയ മെസ്സേജ് ഇവിടെ കിട്ടികുയില്ല എന്ന്‌ 


റോബർട്ട് കോടതി മുൻപാകെ വാങ്ങിയ ശേഷം തന്റെ ഭാഗം വാദിക്കാനായി മുന്നോട്ട് വന്നു. കോടതിമുറിയുടെ നടുവിലായി സ്ഥാപിച്ചിരിക്കുന്ന ഡിറ്റക്ടർ പ്ലാറ്റ്ഫോമിൽ കയറി നിന്നു. ഡിറ്റക്ടർ അപ്പോ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. 'ബീപ്.. ബീപ്.. ദി കൾപ്രിറ്റ് ഹാസ് കം ഹിയർ റ്റു ഡിസ്ഒബെ ദി കോർട്ട്..'


സ്വപ്നം കാണുന്നത് ഒരാളുടെ വ്യക്തിപരമായ അവകാശമല്ല, എങ്കിലും കുറ്റം ആരോപിക്കപ്പെട്ട റോബർട്ടിന്റെ പൂർവികനു പുഴ എന്ന അത്ഭുതത്തെ പരിചയമുണ്ടായിരുന്നു. മൂന്ന് ജനറേഷൻ ഡയറി കൈമാറി കൊണ്ടു അയാൾക്കു വേണ്ടി വക്കീൽ വാദം തുടങ്ങി


സത്യം മാത്രം പറയു. എന്നിട്ട് കോടതി മുറിയിൽ ഒന്ന് തന്റെ അൾട്രാ സെൻസർ ഉണ്ട് കണ്ണോടിച്ചു.. ശേഷം അവിടുന്ന് വിക്കി വിക്കി..


എങ്കിലും അദ്ദേഹം വായിച്ചു പോന്ന ഒരു എഴുത്തുകാരന്റെയും പശ്ചാത്തലം തൻറെതുമായി യോജിച്ചു പോകുന്നതായി ആ ചെറുപ്പക്കാരന് തോന്നിയില്ല. 


 തന്റെ സ്വപ്നം ഇതായിരുന്നു എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ.. ഇത് കേട്ട് ഹെലിക്സ് റോബോട്ടിക് വാദം തുടർന്നു..


റോബർട്ട്‌ :" യുവർ ഓണർ, ഞാൻ മനഃപൂർവ്വം ചെയ്തതല്ല. എന്റെ അച്ഛനോടൊപ്പം ഞാൻ കുട്ടിക്കാലത്ത് കണ്ട കാഴ്ചകൾ അറിയാതെ മനസിലേക്ക് വന്നതാണ്.."


ജഡ്ജി :"അത് തെറ്റാണെന്നു നിങ്ങൾക്കറിയില്ലേ..?"


റോബർട്ട്‌ :"അറിയാം.. പക്ഷേ"


ജഡ്ജി :"താങ്കൾ അവസാനമായി മെമ്മറീസ് അപ്ഡേറ്റ് ചെയ്തത് എന്നാണ്..?"


റോബർട്ട്‌ :"കഴിഞ്ഞ മാസം 10ന്.."


ജഡ്ജി :"അന്ന് നിങ്ങൾ ഓൾഡ് മെമ്മറീസ് എറേസ് ചെയ്തിട്ടാണോ അപ്ഡേറ്റ് ചെയ്തത്..?"


റോബർട്ട്‌ :"അതേ.."


ജഡ്ജി : എന്നിട്ടും എന്താണ് ഇങ്ങനെ?


റോബർട്ട് : ആവോ എനിക്ക് മനസ്സിലാവുന്നില്ല എന്തോ സംഭവിച്ചിട്ടുണ്ട്. 


ഓർമകളിൽ നിന്നും എന്നോ മായ്ച്ചു കളഞ്ഞ പുഴ തന്റെ മുന്നിൽ വീണ്ടും നിറഞ്ഞൊഴുകയുന്നതുപോലെ അയാൾക്കു തോന്നി. ജഡ്ജിക്ക് മുമ്പിൽ തൊഴുകൈയോടെ അയാൾ ആ കാഴ്ച മറയ്ക്കാൻ ശ്രെമിച്ചു


എന്നാൽ അയാളുടെ മനസ്സിൽ ഒഴുകിക്കൊണ്ടിരുന്നു പുഴയുടെ രൂപം ഡിറ്റക്ടർ സെൻസ് ചെയ്ത് കോടതിമുറിയിൽ ത്രിമാനരൂപമായി തെളിയിച്ചു. പഴയ ഓർമ്മകൾ റോബെർട്ടിന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു എന്ന തെളിവിനു മറ്റൊന്നും വേണ്ടായിരുന്നു.


തന്റെ ആ ഓർമ്മകൾ റീസൈക്കിൾ ബിന്നിലാക്കി എംറ്റി ബട്ടൻ ക്ലിക്ക് ചെയ്തിട്ടും വീണ്ടും റീസ്റ്റോർ ആവുന്നതെന്താണ്.


ധൃതിപ്പെട്ട് കൊണ്ട് തന്റെ റിപ്പോർട്ട് അദ്ദേഹം വീണ്ടും വീണ്ടും തുനിഞ്ഞു.. "നോട്ട് വർക്കിംഗ് വിത്ത് എറർ "


ഇനിയന്ത് എന്നുള്ള ഒരറ്റ ചോത്യം? 


 ഇലക്ട്രോൺ സെൻസ് സ്ക്രീനിൽ മിന്നായം പോലെ മാറി മാറി വരുന്നു. 


മിന്നായം പോലെ മാറി മാറി വരുന്ന ആ പുഴയിലേക്ക് റോബർട്ട്‌ ഒരിക്കൽ കൂടി നോക്കി, ഏതൊക്കെയോ പാഴ്സ്വരങ്ങൾ അതിൽ നിന്നും കേൾക്കാമായിരുന്നു. പെട്ടന്നു ത്രിമാനരൂപത്തിനു പുറത്തേക്ക് പുഴ ഒഴുകാൻ തുടങ്ങി. സ്വയം അതു പ്രതികൂട്ടിൽ കയറി നിന്നു. പൊടുന്നനെ അതിനൊരു രൂപം വന്നു. കൈകാലുകൾ മുളച്ചു, വിടർന്ന കണ്ണുകളും നീണ്ടമുടിയുമുള്ള രൂപം, പലവർണ്ണങ്ങളിൽ ലുള്ള ഏതോ ഒരു വസ്ത്രം ചുറ്റിയവൾ. 


ആ രൂപം കണ്ട് കോടതിമുറിയിൽ ഉള്ളവരെല്ലാം അന്തംവിട്ടു. 

പക്ഷേ റോബർട്ടിന് മറക്കാൻ കഴിയാത്ത ഒരു രൂപമായിരുന്നു അത്. അവൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. 

കോടതി മുറിയിൽ നിന്നും ജഡ്ജ് 

"എന്താണിത്..? റോബർട്ട്‌ താങ്കൾ എന്താണ് ഇത്ര വിചി

ത്രമായി ചിന്തിക്കുന്നത്..? എന്താണ് ഈ രൂപത്തിന്റെ പൊരുൾ..?"

റോബർട്ട്‌ :"യുവർ ഓണർ. എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ കാണിക്കണം.."

ജഡ്ജി :"എന്താണ്..? വേഗം പറയൂ.."


ആ രൂപം വേഗം ചുരുങ്ങി ഒരു പൊട്ടു പോലെ റോബെർട്ടിനടുത്തേക്ക് ഒഴുകി നീങ്ങി ശേഷം റോബർട്ട്‌ നിന്ന ഡിറ്റക്ടറിലെ പോർട്ടിലേക്ക് പ്രവേശിച്ചു. അല്പ നിമിഷത്തിന് ശേഷം ഡിറ്റക്ടർ സ്പീക്കർ വീണ്ടും ശബ്ദിക്കാൻ തുടങ്ങി. 


ഞാൻ പുഴ, പണ്ടെന്നോ നിങ്ങളുടെ പൂർവികർ ആരാധിച്ചിരുന്ന രൂപം. 

ഞാൻ ഒഴുകുന്നിടമെല്ലാം പൂന്തോട്ടമായിരുന്നു. ജനനവും മരണവും എന്നിൽ നിന്നായിരുന്നു. ഞാൻ ഈ ഭൂമിയെ മുഴുവൻ മുലപ്പാലുകൊടുത്തു വളർത്തി. പാലു കുടിച്ചു പള്ള വീർത്തു എന്നിൽ തന്നെ ഛർദ്ദിച്ചിട്ടും ഞാൻ പുഞ്ചിരിച്ചു. ആ കാലം കഴിഞ്ഞുപോയി. യുഗങ്ങൾ മാറിമറിഞ്ഞു.. പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് വഴിമാറി. പുരോഗതിയുടെ മാറ്റങ്ങൾ എന്നിലും ബാധിക്കപ്പെട്ടു. മയങ്ങാൻ മടിത്തട്ട് നൽകിയ എന്നിൽ മനുഷ്യർ കൈയ്യേറ്റം തുടങ്ങി. ഒടുവിൽ എന്റെ സ്വരൂപം നശിച്ച് ഞാനില്ലാതായി. ഇനി എനിക്ക് എന്റെ സ്വരൂപത്തിൽ നിങ്ങളുടെ സ്വപ്നങ്ങളിൽ എങ്കിലും ഒരു സ്ഥാനം തരണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുകയാണ്.. 

അൽപനേരം അന്തരീക്ഷം ശാന്തമായപ്പോൾ ത്രിമാന രൂപത്തിൽ കാണുന്ന പുഴയുടെ ഒഴുക്കിന്റെ ശബ്ദം കോടതിമുറിയിൽ അലയടിച്ചു. അവിടെ സന്നിഹിതരായിരുന്നവർ കണ്ണടച്ച് ആ ശബ്ദത്തിൽ ലയിച്ചിരുന്നു. 

അവർ ചിന്തിച്ചു.. വീണ്ടും പുഴകൾ കളകളാരവം മുഴക്കി ഒഴുകുന്ന ആ കാലം വന്നിരുന്നെങ്കിൽ എന്ത് മനോഹരമായിരുന്നു ലോകം എന്ന്.. 

കോടതി മുഴുവൻ പുഴയുടെ പരാതി ശ്രവിച്ച് നിശബ്ദത കൈവരിച്ചു. ആരും പ്രതീക്ഷിക്കാതെയാണ് അവിടെ അലൻ കടന്നു വന്നത്. നാല്‌ വയസ്സുകാരൻ പെട്ടന്നു പുഴയെ കണ്ട പാടെ ദീർഘശ്വാസം മേലോട്ട് വലിച്ചു വിട്ടു.. 

അലന്റെ റെഡ് സ്‌ക്രീനിൽ 

ബസർ ബട്ടൺ പ്പി പ്പി എന്നു ശബ്ദമുണ്ടാക്കാൻ തുടങ്ങി...

പിന്നെ അവിടെ നടന്നത് ഒന്നും ഒരാൾക്കും മനസ്സിലായില്ല.

കാലം കാത്തു വച്ചതൊന്നും ഓർക്കാതെ അലക്സിനെ വാരിപ്പുണർന്നു. ഒന്നും മനസിലാവാതെ അവൻ പുഴയെ തുറിച്ചു നോക്കി 


പുഴ ജോൺ നോടായി പറഞ്ഞു ഇനിയൊരിക്കലും നിന്റെ സ്വപ്നത്തിൽ ഞാൻ ഉണ്ടാവില്ല,, നിങ്ങളുടെ നാശത്തിന്റെ അവസാന നിമിഷത്തിൽ മറ്റൊരു പുഴയായി ഞാൻ അലക്സ്‌ നെ എവിടെയെത്തിക്കും. ചൊവ്വ യല്ല ഭൂമിയിൽ തന്നെ യാണ് ഉറവകളുള്ളത് 


ശാസ്ത്രം മാനം മുട്ടെ വളർന്നാലും പഴയ മണ്ണിൽ ചില വിശ്വാസങ്ങളുണ്ടാവും, നിന്റെ യുക്തിക്കു എതിരായി ഞാൻ ഇവനെ കൊണ്ടു പോവുന്നു. 

 

എല്ലാവർക്കും നന്ദി

പുഴ വീണ്ടും ഒഴുകി.....

Iswariya sreedharan ആഷി സാന്ദ്ര Lini Souda

Report Page