*/

*/

From

ഡി വൈ എഫ് ഐകാരൻ എന്ന ഒറ്റ കാരണത്താൽ രണ്ട് കുടുംബം ചിന്നഭിന്നമായി.

ഇടുക്കി ജില്ലയിലെ നരിയംപാറയിൽ പെൺകുട്ടി തീ കൊളുത്തി മരിച്ച സംഭവത്തിൽ പ്രതി സ്ഥാനത്ത് നിന്ന മനു മനോജ്‌ എന്ന ചെറുപ്പക്കാരൻ മുട്ടം ജയിലിൽ തൂങ്ങി മരിച്ചു.
വളരെ വേദനയോടെയാണ് ഞാൻ ഇത് കേട്ടത്. മനു ഡി വൈ എഫ് ഐ കാരൻ എന്ന ഒറ്റ കാരണത്താൽ ആ പയ്യനെ വേട്ടയാടുകയായിരുന്നു. സത്യം അറിയാമായിട്ടും, അത് മറച്ച് വച്ച് രണ്ട് കുടുംബത്തെ വൻ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത് കാഞ്ചിയാർ കോൺഗ്രസ്‌ പ്രാദേശിക ഘടകവും, ബിജെപിയും ആണ്.
കാഞ്ചിയർ സിപിഐഎം ലോക്കൽ കമ്മിറ്റിക്കുമേൽ ആരോപണം ഉന്നയിച്ച് കാഞ്ചിയാർ പഞ്ചായത്തിലെ ഒരു മഹാൻ എന്നെ വിളിച്ച് ആരോപിച്ചത്

>ദളിത് പെൺകുട്ടിയെ ഡി വൈ എഫ് ഐ ക്കാരൻ പീഡിപ്പിച്ചു >സിപിഐഎം പ്രതിയെ സംരക്ഷിച്ചു > പെൺകുട്ടിക്ക് തീ കൊളുത്തി മരിക്കാൻ പെട്രോൾ നൽകിയത് സിപിഐഎംകാർ

>സംസ്ഥാന മന്ത്രി ഇടപെട്ട് കേസ് അട്ടിമറിച്ചു.

സത്യം ഇതൊന്നുമല്ല, മനു എന്ന വ്യക്തി സിപിഐ എം അനുഭാവിയും, ഡി വൈ എഫ് ഐ പ്രവർത്തകനും ആണ് എന്ന ഒറ്റക്കരണത്താൽ ആണ് വേട്ടയാടിയത്.

എന്താണ് സത്യത്തിൽ സംഭവിച്ചത്

ഇര എന്ന് വിശേഷിപ്പിക്കുന്ന പെൺകുട്ടിയും, മനുവും തമ്മിൽ ദീർഘകാലം പ്രണയത്തിൽ ആയിരുന്നു. ഈ പെൺകുട്ടിയുടെ വീടുമായി ഏറ്റവും ഹൃദയബന്ധം ആണ് എനിക്ക് ഉള്ളത്.പെൺകുട്ടി തീ കൊളുത്തുന്നതിന്റെ തലേ ദിവസം മനു പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും, പെൺകുട്ടിയുടെ മാതാവ് മനുവിനെ ശാസിക്കുകയും, ഇത് കണ്ട ചില 'മാന്യന്മാർ 'ഇടപെട്ട് വിഷയത്തെ പർവതികരിക്കുകയും, കട്ടപ്പന സ്റ്റേഷനിൽ വിളിപ്പിച്ച് പോലീസ് കാര്യങ്ങൾ മനസിലാക്കി, മനുവിന് 100%പ്രണയം ആണ് എന്നും, അവനും അവളും ഒരു ജാതി ആയതിനാലും അവൾക്ക് പ്രായ പൂർത്തിയാകുമ്പോൾ കല്യാണം കഴിക്കാൻ എഗ്രിമെന്റ് ചെയ്യാൻ തയ്യാറാണ് എന്നും മനു സമ്മതിച്ചു.

എന്നാൽ മനുവിന്റെ രക്തത്തിന് ദാഹിച്ച ചിലർ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നും മറ്റും പരാതി നൽകി പീഡന കേസ് ആക്കി. പെൺകുട്ടി കടുത്ത സമ്മർദ്ദത്തിൽ ആയി. കുട്ടി ബാത്‌റൂമിൽ കയറി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തി. പിന്നീട് കുട്ടി മരണത്തിന് കീഴടങ്ങി. ഇതാണ് സത്യം.

ഒരു കാര്യം ഞാൻ പറയട്ടെ, ഞാൻ സിപിഐഎംകാരനോ, ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അനുഭാവിയോ അല്ല.ഞാൻ ഒരു മാധ്യമ പ്രവർത്തകൻ ആണ്. സത്യം എന്താണ് എന്ന് വ്യക്തമായി അന്വേഷിച്ചിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്.

കാഞ്ചിയാർ പഞ്ചായത്തിൽ ഇരയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാപകമായി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് എതിരെ ഞാൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക്‌ പരാതി നൽകിയിട്ടുണ്ട്.

കാഞ്ചിയാറിലെ പ്രതിപക്ഷകാരോട് ഒരു അപേക്ഷ, കാഞ്ചിയാർ പഞ്ചായത്തിൽ ഭരിക്കുന്ന സിപിഐഎം കാർ ജനവിരുദ്ധ പ്രവർത്തനം നടത്തുന്നുവെങ്കിൽ, അതിനെതിരെ ശക്തമായ സമരം നടത്തണം.അല്ലാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഉപയോഗിച്ച് നടത്തുന്ന നാറിയ കളി നിർത്തണം. ഈ രണ്ട് പേരുടെ മരണത്തിന് ഉത്തരവാദികൾ ആരായാലും അവരെ സമൂഹത്തിന്റെ മുൻപിൽ കൊണ്ടുവരണം. കൊണ്ടുവന്നെ പറ്റു.

മാർട്ടിൻ മേനച്ചേരി കൊച്ചി

944 69 85 403

Report Page