*/

*/

From

അംബേദ്കറുടെ ജീവിതത്തിൽ അദ്ദേഹം അനുഭവിച്ച ഒരുപാട് ഒരുപാട് യാതനകളുടെ കഥകളുണ്ട് അത്തരത്തിൽ മുൻപ് ഒരിക്കൽ വായിച്ചൊരു കാര്യം ഇങ്ങനെയാണ്.

പാശ്ചാത്യ വിദ്യാഭ്യാസമൊക്കെ നെടിവന്ന ശേഷം അംബേദ്കറിന് ഇന്ത്യയിൽ സ്വന്തം രാജ്യത്ത് കള്ളപ്പേരിൽ പാഴ്സി സത്രത്തിൽ മുറിയെടുത്ത് താമസിക്കേണ്ടി വന്നൊരു അനുഭവമുണ്ട്.

കാരണം മഹർ (ദളിത്) ആണെന്ന് അറിഞ്ഞാൽ താമസിക്കാൻ ഇടം ലഭിക്കില്ല, പക്ഷെ ഒടുവിൽ ജാതിയുടെ പേരിൽ അവിടെ നിന്നും പാഴ്സി ഗുണ്ടകൾ അദ്ദേഹത്തെ തെരുവിലേക്ക് അടിച്ചോടിച്ചു.

ദക്ഷിണാഫ്രിക്കയിൽ വെച്ച് ഇംഗ്ലീഷുകാരാൽ ട്രയിനിൽ നിന്നും ഇറക്കിവിടപ്പെട്ട ഗാന്ധിയുടെ അനുഭവം ചെറിയ ക്ലാസിൽ പഠിച്ചിട്ടുള്ള നമ്മൾ അംബേദ്കർക്ക് ഈ രാജ്യത്ത് നേരിടേണ്ടി വന്ന ഇത്തരം അനുഭവങ്ങൾ പഠിക്കാൻ ഇടയില്ല.

അത് ഈ പറഞ്ഞ മുന്നോക്ക സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവരുടെ കഷ്ടപ്പാടുകൾ കാണുകയും പിന്നോക്ക സമുദായങ്ങളിൽ ഈ കാഴ്ചകൾ കാണാതെ പോകുന്ന അല്ലെങ്കിൽ അതൊന്നുമൊരു പുതിയ അനുഭവമായി തോന്നാത്ത പോലെയാണ്.

....................................................................

ഞാൻ ആ മനുഷ്യനെ കുറിച്ചാണ് ആലോചിക്കുന്നത്, ഈ ദിവസങ്ങളിൽ നാം പലയാവർത്തി ആലോചിച്ചു നോക്കേണ്ടതുണ്ട്.

ഇതുപോലെ എത്രയെത്ര അനുഭവങ്ങളിലൂടെ ആണ് അദ്ദേഹം കടന്നു പോയത് മറുവശത്ത് ഒരു പൂണൂലിൻ്റെ ബലത്തിൽ മാത്രം ദൈവീക പരിവേഷവും, സാമൂഹിക അംഗീകാരങ്ങളും ലഭിക്കുന്ന മനുഷ്യരുള്ള നാട്ടിലാണെന്ന് ഓർക്കണം.

കഴിഞ്ഞ രണ്ടായിരം വർഷത്തെ ഈ ദേശത്തിന്റെ തന്നെ ചരിത്രം മാറ്റി മറിച്ച ഒരു മനുഷ്യനെ കുറിച്ചാണ് പറയുന്നത്.

തൻ്റെ ദുരനുഭവങ്ങളിൽ തളർന്നു പോകാതെ ഒരൊറ്റ ലക്ഷ്യത്തൊടെ മുൻപോട്ടുള്ള ജീവിതം, അടിസ്ഥാന ജനസമൂഹത്തെയും, അവരുടെ ജീവിതത്തെയും ഓർത്ത് എത്രത്തോളം ജാഗ്രത പുലർത്തിയിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം,

സഹസ്രാബ്ധങ്ങളുടെ പഴക്കമുള്ള അനീതിയെ മറികടന്ന് മോചനം നേടിയെടുക്കുക എന്നാൽ അതൊരു ആഭ്യന്തര കലാപത്തിലേക്കോ മറ്റോ പോകാതെ ജനാധിപത്യ മൂല്യങ്ങളാൽ അതിനെ വഴി തിരിച്ചു വിടുക,എത്ര കൃത്യമായ വീക്ഷണം ആയിരുന്നു അതിനു വേണ്ടി എത്ര ശക്തമായി നിലകൊണ്ടു.

തൻ്റെ ജനതയെ കുറിച്ച്, ജനാധിപത്യ സ്വഭാവം ഒട്ടും തന്നെയില്ലാത്ത ഈ സമൂഹത്തെ കുറിച്ച്
അതിൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളെ കുറിച്ച് അവരുടെ ഭാവിയെക്കുറിച്ച് ഇത്രമേൽ ദീർഘവീക്ഷണമുള്ള മറ്റൊരാൾ ഈ ദേശത്ത് ഉണ്ടായിരുന്നോ എന്ന് തന്നെ സംശയമാണ്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്
സ്വാതന്ത്ര പ്രാപ്തിക്ക് ശേഷമുള്ള ഈ ദശാബ്ദം വരെ രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടികൾക്കും ദളിതരുടെ ജീവിതത്തിൽ അത്രയ്ക്ക് ഒന്നും സ്വാധീനം ചെലുത്താൻ കഴിയാതെ പോയത്.

ദളിതർ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വെറും ചട്ടുകങ്ങൾ മാത്രയമായി തീരുന്നതും അതുകൊണ്ടാണ്. ഈ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയിരുന്നത് അത് തന്നെയാണ്. കാരണം സഹസ്രാബ്ധങ്ങളുടെ അടിമ ജീവിതം നയിച്ച മനുഷ്യരുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്തുക അല്ലായിരുന്നു അവരുടെ പണി മറിച്ച് വോട്ട് നേടിയെടുക്കാനും, ശത്രുക്കളെ വക വരുത്താനും, തല്ലാനും, കൊടി പിടിക്കാനും മാത്രമുള്ള രാഷ്ട്രീയ അടിമകളാക്കി തീർക്കുക മാത്രമായിരുന്നു ഇവരുടെയെല്ലാം അജണ്ട.

അതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ തങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ അട്ടിമറിക്കുന്ന വേളയിലും ഈ ജനങ്ങൾ നിശബ്ദരായി നിലകൊള്ളുന്നത്.

അതിനാലാണ് അംബേദ്കർ മുൻപോട്ടു വെച്ച ആശയങ്ങളെ മനസിലാക്കി അതുവഴി നമ്മൾ അവകാശ ബോധമുള്ളവരായി തീരണമെന്നും, ഈ സമൂഹത്തിൽ നിതാന്ത ജാഗ്രത പുലർത്തി ജീവിക്കുക പരമപ്രധാനമായ കാര്യമാണെന്നും ആവർത്തിച്ചു പറയുന്നത്,

ഈ ഒരു ബോധ്യം ഇല്ലാത്തതാണ് നിരന്തരം ഇങ്ങനെ അടിത്തറ ഇല്ലാണ്ടായി പോകുന്നത് (തകർത്തു കളയുന്നത്) തിരിച്ചറിയാൻ കഴിയാതെ പോകുന്നത്.

അംബേദ്കർ അല്ലാതെ നമുക്ക് മുൻപിൽ ശാശ്വതമായ മറ്റൊരു മാർഗ്ഗമില്ല കൂട്ടരേ...

Report Page