*/

*/

From

'മേൽജാതി' സമ്പന്നസംവരണം ഒളിച്ചു കടത്തുമ്പോൾ....

സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലുള്ള സംവരണാവകാശം ഉറപ്പു വരുത്തുന്ന ഭരണഘടനാതത്വങ്ങൾക്ക് വിരുദ്ധമായ 'മേൽജാതി സമ്പന്നസംവരണം' നടപ്പാക്കാൻ കേന്ദ്ര സർക്കാരിനൊപ്പം കേരള സർക്കാരും തയ്യാറായെന്നും ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായെന്നും വാർത്ത.

സാമ്പത്തിക സംവരണം എന്ന തെറ്റായ പേരിൽ വിശേഷിപ്പിച്ച 'മേൽജാതി സമ്പന്ന സാമ്പത്തിക സംവരണം' ഭരണഘടനാ വിരുദ്ധമാണെന്ന കേസിൽ വിധി വരുന്നതിനു മുമ്പ് തിരക്കിട്ട് തീരുമാനമെടുക്കേണ്ട സാഹചര്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ?

വരുമാന നികുതി നൽകേണ്ടത്രയും തുകയിലുമേറെ 8ലക്ഷം രൂപ വാർഷിക വരുമാനമുള്ള 'മേൽജാതി'സമ്പന്നരെ ലക്ഷ്യമാക്കിയാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെങ്കിൽ കോർപ്പറേഷനിൽ 50 സെന്റും മുനിസിപ്പാലിറ്റിയിൽ 75 സെന്റും പഞ്ചായത്തിൽ 2.5 ഏക്കറും ഭൂമിയുള്ള 'മേൽജാതി'സമ്പന്നരെ ലക്ഷ്യം വെച്ചാണ് ഇടതുപക്ഷ സർക്കാരിന്റെ നടപടിയെന്ന വ്യത്യാസം മാത്രമാണുള്ളത്.

നൂറ്റാണ്ടുകളായി സമൂഹത്തിൽ "തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ" ആയി കഴിഞ്ഞു കൂടിയ മനുഷ്യരെ ഭരണ സംവിധാനത്തിന്റെ ഭാഗമാക്കി സാമൂഹിക നീതി ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തോടെ 118 വർഷം മുമ്പ് കോൽഹാപ്പൂരിൽ ഛത്രപതി സാഹു മഹാരാജ് തുടങ്ങിവെച്ച സാമുദായിക സംവരണത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ ഭരണഘടനയിലെ സാമുദായിക സംവരണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി സാമൂഹിക സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണെന്ന് ഭരണഘടന നിർദേശക തത്വങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഏഴര പതിറ്റാണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ത്യയിലെങ്ങും ധാരാളം പദ്ധതികൾ നടപ്പാക്കിയതുമാണ്.ഇവ കൂടുതൽ വിപുലമാക്കുന്നതിനു പകരം ദരിദ്രർക്ക് സർക്കാർ സർവീസിൽ ജോലി നൽകുന്നു എന്ന വ്യാജേന 'മേൽജാതി സമ്പന്ന സംവരണം' ഒളിച്ചു കടത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്നലെ പ്രസിദ്ധീകരിച്ച എസ്.ബി.ഐ ക്ലാർക്ക് റാങ്ക് ലിസ്റ്റ് പട്ടികജാതിക്കാരെക്കാൾ 26.25 ഉം പട്ടികവർഗ്ഗക്കാരെക്കാൾ 14.25 ഉം മറ്റ് പിന്നോക്ക സമുദായക്കാരെക്കാൾ 40.5 കുറഞ്ഞ മാർക്ക് -വെറും29.5 - നേടിയവരായ 'മേൽജാതി' സമ്പന്ന കുടുംബത്തിലുള്ളവർക്ക് ജോലി സാധ്യതകൾ തുറന്നു കൊടുത്തു എന്ന് തെളിയിച്ചത് ഇതിന്റെ നിരർത്ഥകത വിളിച്ചോതുന്നതാണ്! ഭരണഘടനാ വിരുദ്ധമാണോ ഈ നടപടികൾ എന്ന കോടതി ഉത്തരവിനായി കാത്തിരിക്കാൻ വയ്യാത്ത വിധം ഭരണത്തുടർച്ച ആവശ്യത്തിന് ജോസ് കെ മാണി കേരള കോൺഗ്രസ് മതിയാകാതെ വന്നോ??

Report Page