*/

*/

From

86 ന്റെ നിറവിൽ ഡോ: P.R.G. മാത്തൂർ (12.10.1934 )
********************************* ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നരവംശശാസ്ത്രജ്ഞനാണ് പാലക്കാട്ടുകാരനായ ഡോ:P.R.G മാത്തൂർ.
ഇംഗ്ലണ്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ ബയോഗ്രാഫിക്കൽ സെൻറർ
1982 ൽ കോമൺവെൽത്ത് രാജ്യങ്ങളിലെ "Who's Who in the Commen Wealth" എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിലെ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളിലൊരാൾ
ഡോ.മാത്തൂരാണ്.

അമേരിക്കൻ ഗവ: നൽകുന്ന, അത്യധികം ആദരിക്കപ്പെട്ട FulBright
Scholarship ലഭിച്ച ആദ്യ മലയാളി നരവംശ ശാസ്ത്രജ്ഞനാണ് ഡോ: മാത്തൂർ.

കാലിക്കറ്റ് , മൈസൂർ, യൂണിവേഴ്സിറ്റിയിലേയും അമേരിക്കൻ ആന്ത്രപ്പോളജിക്കൽ അസ്സോസിയേഷൻ തുടങ്ങിയ നിരവധി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.

ശാസ്ത്ര സാങ്കേതിക രംഗത്ത്
നാൾക്കുനാൾ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ ലോകം കുതിക്കുകയാണല്ലോ. എന്നാൽ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലഘട്ടത്തിൽ ഫീൽഡ് വർക്ക് നടത്തി നരവംശശാസ്ത്രത്തിന് പുതിയ മാനം നൽകിയ വ്യക്തി കൂടിയാണ് ഡോ:മാത്തൂർ.

കേരളത്തിലെ ഗോത്രവർഗ്ഗക്കാരായ കൊറഗർ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ, കുറുമ്പർ എന്നീ വിഭാഗങ്ങളെ കുറിച്ച് പഠനം നടത്തിയത് കൊടും കാടിനുള്ളിൽ അവരോടൊപ്പം താമസിച്ചാണ് . അദ്ദേഹത്തിന്റെ പഠന റിപ്പോർട്ടിന്റെ ഭാഗമായാണ് പ്രാക്തന ഗോത്രവർഗ്ഗമായി മേൽ പറഞ്ഞവരെ ഗവ: അംഗീകരിച്ചത്.

മുക്കുവരുടെ ജീവിതം പുസ്തകമാക്കാൻ മലപ്പുറം താനൂരിൽ മുക്കുവർക്കൊപ്പം താമസിക്കുകയും അവരോടൊപ്പം കടലിൽ പോയതും,
മേഘാലയിലെ ഗോത്രക്കാർക്കൊപ്പം കഴിഞ്ഞതും അവർ തന്നെ 'മാറ്റൂർ' എന്ന് വിളിച്ചതും, ഒരു കുട്ടിക്ക് ' 'മാറ്റൂരി' എന്ന് പേരിട്ടതും, അവരുടെയെല്ലാം സ്നേഹവും ബഹുമാനവും ഇന്നും മായാതെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട് മാത്തൂർ.

വിദ്യാഭ്യാസം *************

പ്രാഥമിക വിദ്യാഭ്യാസം മാത്തൂർ ബംഗ്ലാവ് സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം കോട്ടായി സ്കൂളിലും ,ഡിഗ്രി പാലക്കാട് വിക്ടോറിയ കോളേജിലുമാണ് പൂർത്തീകരിച്ചത്.. തുടർന്ന് ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജി - ആന്ത്രപ്പോളജി എന്നിവയിൽ ബിരുദാനന്തരബിരുദം നേടി. കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.

തൊഴിൽ ********** ഡൽഹിയിൽ ആന്ത്രപ്പോളജി സർവ്വേ ഓഫ് ഇന്ത്യയിൽ 15 വർഷം ജോലി ചെയ്തു.

( ഈ മാത്തൂർ എന്നത് ഠാക്കൂർ പോലെ സവർണ്ണ ജാതി പേരല്ലേ എന്ന് അന്വേഷിച്ചവരുമുണ്ട്. അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ.. ഒരു പിന്നോക്കക്കാരൻ ആ കാലഘട്ടത്തിൽ ഉന്നത സ്ഥാനത്തെത്തുക അപൂർവ്വമാണല്ലോ.)

കേരള സർക്കാർ KIRTADS (Kerala Institute For Research Training and
Developement Studies of Schduled Castes & Tribes) ആരംഭിച്ചപ്പോൾ ആദ്യത്തെ സ്പെഷ്യൽ ഓഫീസറായും, തുടർന്ന് ഡയറക്ടറായും 1989 വരെ സേവനമനുഷ്ഠിച്ചു.

അമേരിക്ക, ഇറ്റലി, ജോർജിയ, ജർമ്മനി ,ചൈന തുടങ്ങിയ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടന്ന ആന്ത്രപ്പോളജി ഇൻറർനാഷണൽ സമ്മേളനത്തിൽ നൂറോളം പേപ്പർ അവതരിപ്പിച്ചിട്ടുണ്ട്.

അമേരിക്ക , ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു.

ഇപ്പോൾ മാത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അനന്തകൃഷ്ണയ്യർ ഇൻറർനാഷണൽ സെന്റർ ഫോർ ആന്ത്രപ്പോളജിക്കൽ സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ സെക്രട്ടറിയും , സെൻറർ ഫോർ ട്രൈബൽ മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റിയുമാണ്.

അനന്തകൃഷ്ണയ്യർ മെമ്മോറിയൽ അവാർഡ് .
ഏഷ്യാറ്റിക് സൊസൈറ്റി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് .

പുസ്തകങ്ങൾ
**************** 1.Tribal Situation in Kerala. 2.Mappila Fisher Folk of Kerala. 3.Khasi of Meghalaya. 4.Peasant Life in India-Unity & Diversity. (Co Auther)

5.Tribal Developement and Administration. (Co Auther)

6..Applied Anthropology & Challenges of Development in India. 7.Sacred Complex of Sabarimala Ayyappa Temple 8.Sacred Complex of Guruvayoor

Temple.

ഗുരുവായൂർ , ശബരിമല ക്ഷേത്രാചാരങ്ങളെക്കുറിച് മാത്തൂർ നടത്തിയ പഠനമാണ് ഇന്ത്യയിൽ ആധികാരിക പഠനമായി കണക്കാക്കപ്പെടുന്നത്.

അദ്ദേഹത്തിന്റെ നിരവധി വിലപ്പെട്ട പഠന രേഖകൾ പ്രസിദ്ധീകരിക്കാതെ ഇപ്പോഴുമുണ്ട്.

പാലക്കാട് മാത്തൂർ പൊടിക്കുളങ്ങര കർഷകരായ രാമസ്വാമി- വള്ളിയമ്മ ദമ്പതികളുടെ 5 മക്കളിൽ മൂന്നാമത്തെ മകനാണ് മാത്തൂർ. മൂന്നു സഹോദരന്മാരും ഒരു സഹോദരിയും - ജീവിച്ചിരിപ്പില്ല. ഭാര്യ രുഗ്മണി, മകൻ ഡോ: ശ്രീനിവാസ് ജി. മാത്തൂർ, ( കുവൈറ്റ് ) മകൾ പരേതയായ ആഷ.

ഇപ്പോൾ പാലക്കാട് കുന്നത്തൂർമേട് വിവേകാനന്ദയിൽ - ഭാര്യ, മരുമകൾ ഡോ: എൻ.സോണ, പേരക്കുട്ടി എസ്. ശാരദ എന്നിവരോടൊപ്പം താമസിക്കുന്നു. വാർധക്യത്തിന്റെ ശാരീരിക അവശതകളുണ്ട്. നിരക്ഷരരായ രക്ഷിതാക്കൾക്ക് പിറന്ന് സാധാരണ മനുഷ്യർക്കായി പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് പാലക്കാടിന്റെ അഭിമാനമായ പൊടികുളങ്ങര രാമസ്വാമി ഗോവിന്ദൻകുട്ടി മാത്തൂരെന്ന ഈ 86 കാരൻ .

S.RadhaKrishnan Kannadi

Report Page