മാറാൻ ഇനി അതികകാലം വേണ്ടി വരില്ല ......!!!!!!

മാറാൻ ഇനി അതികകാലം വേണ്ടി വരില്ല ......!!!!!!



ഗൾഫു കടുത്ത പ്രധിസന്ധി യിലാണ് പ്രവാസികളുടെ പുണ്യങ്ങൾ നാട്ടുകാർക്ക് ഒർമിക്കാനുള്ള കാലാമായി 

മാറാൻ ഇനി അതികകാലം വേണ്ടി വരില്ല ......!!!!!!


മുൻകരുതൽ എടുക്കാവുന്ന ചില വഴികളും പ്രായോഗിക നിർദ്ദേശങ്ങളും : 


1) ആദ്യമായി വേണ്ടത് കുടുംബ ബഡ് ജറ്റ് താഴ്ത്തുക എന്നതാണ് 

മുമ്പ് 'അനാവശ്യം' എന്ന് തോന്നിയിരുന്ന ഇന്നത്തെ 'അത്യാവശ്യങ്ങൾ' പഴയ പടിയിലേക്ക് തിരിച്ചു കൊണ്ട് വരിക.

 

2) ഒരു വീട്ടിൽ തന്നെ ഒരു പാട് വാഹനങ്ങൾ എന്നത് ഒരു വാഹനം എന്ന നിലയിലേക്ക് വരുത്തുക.


3) ഓരോരുത്തർക്കും ഈരണ്ട് മൊബൈൽ എന്നത് ഓരോന്ന് ആയി കുറയ്ക്കുക 


4) വലിയ ഫീസ്‌ കൊടുത്ത് മക്കളെ പഠിപ്പിക്കുന്ന സ്കൂളുകളിൽ നിന്ന് മിതമായ ഫീസ്‌ വാങ്ങുന്ന സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റി ചേർക്കുക .


5) സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികളെ ഒറ്റയ്ക്ക് പോകാൻ കഴിയുന്ന വരാണ് എങ്കിൽ സാധാരണ ബസ്സുകളെ ആശ്രയിക്കാൻ ശീലിപ്പിക്കുക


6) വീട്ടിൽ അനാവശ്യമായി കത്തിക്കൊണ്ടിരിക്കുന്ന ബൾബുകൾ, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനുകൾ, ഇവ ഓരോരുത്തരും ആവശ്യം കഴിഞ്ഞാൽ ഓഫ് ആക്കാൻ വീട്ടിലെ കുട്ടികള്ക്ക് അടക്കം നിർദ്ദേശം കൊടുക്കുക .


7) പുറത്തു പോയി കബ്സയും തോന്നുമ്പോൾ തോന്നുമ്പോൾ ബ്രോസ്റ്റും മന്തിയും കുഴി മന്തിയും തട്ടുന്നത് മാസത്തിൽ ഒരിക്കലോ മൂന്നു മാസം കൂടുമ്പോഴോ ഒക്കെയാക്കി നിയന്ത്രിക്കുക .


8) തൊട്ടടുത്ത പള്ളിയിലേക്കും അങ്ങാടിയിലേക്കും സൊറ കേന്ദ്രങ്ങളിലേക്കും അടക്കം വണ്ടി ഉപയോഗിച്ച് പോകുന്ന പ്രവാസി കുട്ടികളെയും ആശ്രിതരെയും നിയന്ത്രിക്കുക . നടന്നു പോകാൻ പ്രേരിപ്പിക്കുക.


9) സത്ക്കാരങ്ങളിൽ മീനും ഇറച്ചിയും കരിച്ചതും പൊരിച്ചതും ചുട്ടതും വാട്ടിയതും പുഴുങ്ങിയതും ഒക്കെയായി 'പത്തും പതിനഞ്ചും ഇനങ്ങളിൽ' നിന്ന് രണ്ടിലേക്കോ മൂന്നിലേക്കോ കൊണ്ട് വരിക .


10) വീട്ടില് സ്പെഷ്യൽ ഉണ്ടാക്കുന്നതിന്റെ എണ്ണം കുറയ്ക്കുക 


11) എന്തിനും ഏതിനും ഫൈവ് സ്റ്റാർ ഹോസ്പ്പിറ്റലുകളിലേക്ക് ഓടുന്നതിന് പകരം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക .


12) കടകളിൽ ചെന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു കുട്ടയും വട്ടിയും നിറച്ചു എത്രയായി എന്ന് പോലും ചോദിക്കാതെ , വാനിറ്റി ബാഗിൽ നിന്ന് 'ഗാന്ധിത്തലകൾ' എടുത്തു കൊടുക്കാതെ , ആവശ്യം അത്യാവശ്യം , അനിവാര്യം , അനാവശ്യം എന്ന് കാറ്റഗറി തിരിച്ചു അത്യാവശ്യം മാത്രം തെരഞ്ഞെടുക്കുക . 


13) എന്ത് എടുക്കുമ്പോഴും വില ചോദിക്കുന്നതും അറിയുന്നതും ശീലിക്കുക . 


14) ബർഗൈനിംഗ് ഒരു 'മാനക്കേട്‌' ആയി കാണാതിരിക്കുക .


15) ഒരേ കടയിൽ നിന്ന് തന്നെ സാധനങ്ങൾ വാങ്ങാതെ മറ്റു കടകളിൽ നിന്ന് കൂടി വാങ്ങുക . കാരണം എല്ലാ കടയിലും ഒരേ വിലയല്ല ഒരേ സാധനത്തിനു തന്നെ ഈടാക്കുന്നത് . സ്ഥിരം ഒരു സ്ഥലത്ത് നിന്ന് തന്നെ വാങ്ങുമ്പോൾ നാം കൂടുതൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട് .


16) കുടുംബങ്ങളിലേക്കും പർട്ടികൾക്കും അത്യാവശ്യം ആണെങ്കിൽ മാത്രം പോവുക . 


17) പോകുമ്പോൾ 'ബേക്കറി പീടിക മൊത്തം വാങ്ങി കൊണ്ട് പോകാതെ ' ആവശ്യത്തിനും നമ്മുടെ സ്ഥിതിക്കും പോകുന്ന വീട്ടിലെ സ്റ്റാ റ്റസ് നും അനുസരിച്ചുള്ളവ മാത്രം വാങ്ങുക .


18) അതിഥികളെ സ്വീകരിക്കുന്നതും സത്ക്കരിക്കുന്നതും നിയന്ത്രിക്കുക .


19) ഉച്ച സമയം , രാത്രി സമയം , മുൻകൂട്ടി അറിയിച്ചുള്ള സന്ദർശനം എന്നിവ പരമാവധി കുറയ്ക്കുക . കാരണം നാം 'പറഞ്ഞു ചെല്ലുന്നതും' 'പറയാതെ ചെല്ലുന്നതും' രണ്ടും രണ്ടാണ് . പറഞ്ഞു ചെന്നാൽ ചെല്ലുന്ന വീടുകളിൽ ചെലവു കൂടും . പറയാതെ ചെന്നാൽ കുറയും .


20) സ്വന്തം സ്ഥലത്തും വീടിന്റെ പരിസരങ്ങളിലും എന്തെങ്കിലും ഒക്കെ പച്ചക്കറികൾ നട്ടു പിടിപ്പിക്കുക . കറിക്കും കൂട്ടാൻ വെക്കാനും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പഴയ അവസ്ഥയിലേക്ക് തിരിച്ചു പോവുക .


21) പിരിവുകാരും 'പിഴിയലുകാരും' വരുമ്പോൾ അവരുടെ പ്രലോഭനങ്ങളിൽ വീഴാതെ അവർ ചോദിക്കുന്നതിന്റെ പകുതിയോ കാലോ കൊടുക്കുക .


22) പണത്തിന്റെ മൂല്യവും വിലയും സ്വയം തിരിച്ചറിയുകയും മക്കളെയും ആശ്രിതരെയും മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക .


23) വീട് മോടി കൂട്ടുക , അടുക്കള അങ്ങോട്ട്‌ എടുക്കുക , പിന്നെ ഇങ്ങോട്ട് എടുക്കുക , അവിടെ ഷീറ്റ് ഇടുക ഇവിടെ കട്ട പതിക്കുക , തുടങ്ങിയ 'കലാ' പരിപാടികൾ തത്ക്കാലം നിർത്തി വെക്കുക .


24) വീട്ടിലിരുന്നു ചെയ്യാവുന്നതും പണം ഉണ്ടാക്കാവുന്നതുമായ ഒരു പാട് വഴികൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമാണ് . വെറുതെ ഉറങ്ങി തടി കൂട്ടാതെ തന്നെക്കൊണ്ട് കഴിയുന്നത്‌ ചെയ്തു ആരോഗ്യത്തിനും വീട്ടുചെലവിനും മനസ്സിനും അനുഗുണകരമായ കാര്യങ്ങൾ ചെയ്യുക .




ഈ പറഞ്ഞത് എല്ലാം എല്ലാവർക്കും സാധിക്കില്ല എന്നാലും ശ്രദ്ധിച്ചാൽ കുറച്ചൊക്കെ സാധിക്കും .


അതിനു വീട്ടിലെ ഒരേ ഒരാള് മാത്രം മനസ്സ് വെച്ചാൽ മതിയാകും .

അത് മറ്റാരുമല്ല വീട്ടുകാരി തന്നെ !


അവൾ ഓക്കേ ആണെങ്കിൽ നടക്കും 

അവൾ ഓക്കെ അല്ലെങ്കിൽ പിന്നെ ആര് വിചാരിച്ചാലും ഒക്കേ 

ആവുകയും ഇല്ല ...!!


പിന്നെ മറ്റൊരു കാര്യം 

പ്രവാസികൾ അല്ലാത്തവർക്കും

ഇതൊക്കെ പ്രാവർത്തികമാക്കാം.




ഇതൊക്കെ 

'തിരിച്ചറിയാത്ത' പ്രവാസി ഭാര്യമാരും പ്രവാസിയല്ലാത്ത

ഭാര്യ മാരുമാണ് ഏറെയും .

'തിരിച്ചറിയുന്ന' ഭാര്യമാർ ഉള്ള കുടുംബങ്ങള്‍ ഉണ്ടെങ്കിൽ അവർ രക്ഷപ്പെടും .

ഇല്ലെങ്കിൽ ഒത്തിരി കഷ്ടപ്പെടും !!


✋✋✋

Report Page