✍✍✍✍✍✍✍

✍✍✍✍✍✍✍


💐തടവറയിലെ രാജകുമാരൻ💐


*Part : 4⃣*

                   

 '' *സു*ബ്ഹാനള്ളാഹ്..."


അതാ നമ്മുടെ കഥാപുരുഷനായ 

അഫംദി (റ) യെ അവർ കാണുകയാണ് ...

ഏഴ് രാജ്യത്തിന്റെ അധിപതി, ഒരു തോർത്തുമുണ്ട് മാത്രം വേഷധാരിയായി കിടക്കുന്നു....


 അവർ അടുത്തേക്ക് ചെന്നു ....


അദ്ദേഹത്തിന്റെ വേഷ വിധാനം കണ്ടപ്പോൾ കൊട്ടാരം മോഷണം നടത്തിയ കള്ളൻ ഇതാണെന്ന് അവർ ധരിക്കുകയാണ്... 


അത് മാത്രമല്ല, മോഷണ വസ്തുക്കൾ മഹാനവർകൾ ഇരിക്കുന്നിടത്ത് നിന്ന് കുറച്ചു അപ്പുറത്ത് നിന്നുമാണ് അവർക്ക് ലഭിച്ചത്... ഇതെല്ലാംകൊണ്ടും അവർ അദ്ദേഹത്തെ കള്ളനായി വിചാരിക്കുന്നു...


  എന്നാൽ മഹാനവർകൾ ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലാണ്...


പട്ടാളക്കാർ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ...

അവരുടെ കൂട്ടത്തിൽ ഒരു പട്ടാളക്കാരൻ ഉച്ചത്തിൽ 


"ഡേയ്....എഴുന്നേൽക്കെടാ അവിടുന്ന് " 

എന്ന് പറഞ്ഞ് ഒരു തല്ല് കൊടുത്തു. 


അഫംദി (റ) നല്ല ഉറക്കത്തിലായിരുന്നല്ലോ... അടികിട്ടിയ അദ്ദേഹം ഞെട്ടി എഴുന്നേറ്റു. എന്നിട്ട് പട്ടാളക്കാരോട് ചോദിച്ചു...


എന്താണ് കൂട്ടരെ നിങ്ങൾക്ക് വേണ്ടത്?


പട്ടാളക്കാർ പറഞ്ഞു...

രാത്രി മോഷണവും പകൽ ഉറക്കവും കൊള്ളമല്ലോ....


ഇത് കേട്ട അദ്ദേഹം പറഞ്ഞു: കൂട്ടരെ ഞാൻ ഇന്ന് വരെ ഒരു മുട്ടുസൂചി പോലും മോഷ്ടിച്ചിട്ടില്ല. നിങ്ങൾക്ക് ആളുമാറിയതായിരുക്കും...


ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലെ?


പട്ടാളക്കാരൻ: നീ ആരാണ്


അഫംദി (റ): ഞാൻ എഴു രാജ്യങ്ങളുടെ അധിപതിയായ ഹസ്രത്ത് മഹ്മൂദുൽ അഫംദി..


ഇതു കേട്ട പട്ടാളക്കാർ പരിഹാസത്തോടെ അദ്ദേഹത്തേ നേക്കിയിട്ട് പറയുകയാണ്... വേഷം കണ്ടില്ലെ ...? ഏഴ് രാജ്യത്തെ രാജാവാണ് പോലും, എന്ന് പറഞ്ഞ് അദ്ദേഹത്തേ മർദ്ദിക്കാൻ തുടങ്ങി...


വേദന സഹിക്കാൻ വയ്യാതെ അദ്ദേഹം പട്ടാളക്കാരോട് പറഞ്ഞു...


നിങ്ങൾ നിങ്ങളുടെ രാജ്യത്തെ രാജാവിന്റെ അരികിൽ എത്തിക്കുക. അദ്ദേഹത്തിനറിയാം ഞാൻ ആരാണെന്ന് അതുവരെ എന്നെ മർദ്ദിക്കരുതേ ...


എന്നാൽ ആ വാക്കുകൾ ഒന്നും അവർ കേട്ടില്ല. പിന്നെയും ഒരുപാട് മർദ്ദിച്ചു... അവസാനം കൈകളിൽ വിലങ്ങ് വെച്ചു രാജ സന്നിധിയിലേക്ക് കൊണ്ടുപോയി...


കൊട്ടാരത്തിൽ എത്തിയ പട്ടാളക്കാർ രാജാവിനോട് പറഞ്ഞു: പ്രഭോ! 

അങ്ങു വാഗ്ദാനം ചെയ്ത പാരിതോഷികം നൽകിയാലും ...

ഞങ്ങൾ ആ കള്ളനെ കൊണ്ട് വന്നിട്ടുണ്ട്. അങ്ങേക്ക് അയാളെ കാണണ്ടേ ...?


രാജാവ്: വേണ്ട, എനിക്ക് അയാളെ കാണണ്ടാ .. 

അയാൾക്ക് തക്കതായ ശിക്ഷ നൽകുക ...


പട്ടാളക്കാർ : ശിക്ഷ വിധിച്ചാലും...


രാജാവ്: എന്റെ മകൾ ഫാത്തിമ കട്ടാലും ആ കൈ മുറിക്കുമെന്ന് പറഞ്ഞ തിരുനബി(ﷺ )യുടെ ഉമ്മത്താണ് നാം... അതുകൊണ്ട് ആ കട്ട കൈ അങ്ങ് മുറിച്ചേക്കൂ ...


'' സുബ്ഹാനള്ളാഹ് ''...!!!


[ആ രാജാവ് അഫംദി (റ) കണ്ടിരുന്നെങ്കിൽ കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുമായിരുന്നു. എന്നാൽ ഇവിടെയാണ് അല്ലാഹുവിന്റെ പരീക്ഷണം... അദ്ദേഹം മനപ്പൂർവ്വമല്ലെങ്കിൽ പോലും അല്ലാഹുവിന്റെ ഖുർആനെ സംശയിച്ചു പോയി] 


പട്ടാളക്കാർ അദ്ദേഹത്തിന്റെ കൈയിൽ വിലങ്ങു വെച്ച് ജയിലിലേക്ക് കൊണ്ട് പോകുകയാണ്....


*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

             

*ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...*


💐 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 💐


🔷🔶🔷🔶🔷🔶🔷🔶🔷🔶



Report Page