✍✍✍✍✍✍

✍✍✍✍✍✍


💐 *തടവറയിലെ രാജകുമാരൻ*💐


*Part : 2⃣*


*മ*ഹാനവർകൾ മന്ദം മന്ദം പുലിയുടെ അടുത്തേക്ക് ചെന്നപ്പോൾ പെട്ടെന്ന് !!


പുലി തിരിഞ്ഞു ... മഹാനവർകളെ കണ്ട പുലി ഒറ്റ ഗർജനം... 

*الله ... الله*


പെട്ടെന്ന് അഫംദി (رضي ) മുന്നോട്ട് വെച്ച കാല് താൻ പോലും അറിയാതെ പിന്നിലോട്ട് വെച്ച് പോയി.... 

കാരണം ആദ്യമായാണ് അദ്ദേഹത്തിന്‌ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം...

ആ രംഗത്തിന് സാക്ഷിയായ തന്റെ മാതാവ് ഭയത്താൽ .... "മോനെ നീ അങ്ങോട്ട് പോകല്ലെ"... എന്ന് വിളിച്ചു പറഞ്ഞു ...


എങ്കിലും അദ്ദേഹം തന്റെ അരികിൽ കണ്ട പട്ടാളക്കാരനോട്:


 ആരവിടെ ????  


തന്റെ ഉടവാൾ കൊണ്ട് വരൂ.. 

   പട്ടാളക്കാരൻ തന്റെ അരയിലിരുന്ന ഉടവാൾ ചൂണ്ടി കാണിച്ച് കൊടുത്ത നിമിഷം അഫംദി (رضي) ആ പടവാൾ വലിച്ചൂരി ... ഊരി പിടിച്ച വാളുമായി അഫംദി (رضي)പുലിയുടെ അടുത്തേക്ക് പയ്യെ വളരെ പയ്യെ ചെന്ന് വാൾ ആഞ്ഞുവീശി.... 

سبحان الله

വാൾ വീശിയതും പുലി കൊട്ടാര മുറ്റത്തിന് പുറത്തേക്ക് പാഞ്ഞു.... ഇതെല്ലാം കണ്ട് നിന്ന പട്ടാളക്കാരും കൊട്ടാര വാസികളും ഭയന്ന് വിറച്ച് പോയി... പുലി പുറത്തേക്ക് പാഞ്ഞു പോയപ്പോൾ سبحان الله 


മഹാനവർകൾ അന്തം വിട്ട് പോയി ... 

പെട്ടെന്ന് ... ആരവിടെ??? 

തന്റെ കുതിരയെ കൊണ്ട് വരൂ ... 

ഏറ്റവും വേഗത്തിൽതന്നെ കുതിക്കുന്ന അഫംദി(ر رضي)യുടെ കുതിരയെ കൊണ്ട് പട്ടാളക്കാരൻ വന്നു.... 

ഊരിപ്പിടിച്ച വാളുമായി ശരീരമാസകലം എണ്ണ തേച്ച് കുളിക്കുവാൻ നിന്നിരുന്ന അതേ വേഷത്തിൽ തന്നെ മഹാനവർകൾ ആ കുതിരപ്പുറത്തേക്ക് ചാടിക്കയറി... 

പുലിയെ ലക്ഷ്യമാക്കി തന്റെ കുതിരയുടെ കടിഞ്ഞാൽ വലിച്ചു...


പുലി പാഞ്ഞു പോവുകയാണ്....

പുലിയെ പിടിച്ചു പിടിച്ചില്ല എന്ന മട്ടിൽ കുറെ ദൂരം അവർ പോയി... 


എന്നാൽ തന്റെ രാജ്യത്തിന്റെ അതിർത്തി കഴിഞ്ഞത് മഹാനവർകൾ അറിഞ്ഞില്ല... 

ഏഴ് രാജ്യങ്ങളുടെ അധിപതിയായ അഫംദി(رضي)ക്ക് അല്ലാഹുവിന്റെ പരീക്ഷണം സംഭവിക്കുകയാണ്... 

താൻ മറ്റൊരു രാജ്യത്ത് എത്തിയെന്നത് പോലും അദ്ദേഹം അറിഞ്ഞില്ല. 

കാരണം....

അദ്ദേഹത്തിന്റെ ലക്ഷ്യം "പുലിയെ പിടിക്കണം എന്നിട്ടെ താൻ തന്റെ രാജ്യത്തേക്ക് തിരിച്ച് പോകൂ" എന്നതായിരുന്നു. 

പുലിയും അദ്ദേഹവും കുറെ ദൂരം ചെന്നപ്പോൾ ഒരു കാടിനുള്ളിൽ നാല് ഭാഗം ബന്ധിക്കുന്ന വഴിയിൽ എത്തിയ ആ നിമിഷം പുലി അപ്രത്യക്ഷമായി...

*يا الله*

എന്താണ് ഈ സംഭവിക്കുന്നത് ... മഹാനവർകൾ വിഷമിച്ചു പോയി...


തന്റെ കുതിരയുമായി വലത്തോട്ടും, ഇടത്തോട്ടും, മുന്നോട്ടും, പിന്നോട്ടും, നാല് വഴിയിലൂടെയും പുലിയെ തിരിഞ്ഞ് നോക്കിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല ... 

നിരാശയാൽ അഫംദി( رضي)ന് വല്ലാതെ സങ്കടം വന്നു...

എന്നിട്ട് മഹാനവര്‍കള്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് .....


"നാഥാ... ഇനി ഞാൻ എന്ത് ചെയ്യും.الله കൊട്ടാരത്തിലുള്ളവർക്ക് പുലിയെ കൊണ്ട് വരും എന്ന് ഞാൻ വാക്ക് നൽകി പോയില്ലേ... പുലിയെ കാണാനുമില്ല ഇനി എന്ത് ചെയ്യും"...


കുറെ നേരം അങ്ങനെ വിഷമിച്ചു നിന്ന മഹാനവർകൾ ...

അവസാനം അല്ലാഹുവിന്റെ ഖളാഹിൽ ക്ഷമ കൈ കൊണ്ട് സ്വയം ആശ്വസിച്ചു...


കൊട്ടാരത്തിലേക്ക് തിരിച്ച് പോകാം എന്ന് തീരുമാനിച്ചു. എന്നാൽ അതിന് മുമ്പ് അല്പം നേരം വിശ്രമിച്ചിട്ട് പോകാം എന്ന ചിന്തയിൽ മഹാനവർകൾ തന്റെ കുതിരയെ കുറച്ച് അല്പം മാറ്റി നിർത്തി ഒരു മരത്തണലിൽ ഇരുന്നു. 

എന്നാൽ ക്ഷീണിതനായ അദ്ദേഹം അറിയാതെ ഉറങ്ങിപ്പോയി.

അപ്പോഴതാ അവിടെ...


*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*

             

 *ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ*


💐 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 💐


🔷🔶🔷🔶🔷🔶🔷🔶🔷🔶



Report Page