*/

*/

From

ഒരു കമൻറായി എഴുതിയത്.ഇതിവിടെ കിടക്കട്ടെ ..

ലോക മുതലാളിത്തം ആഗോളവൽക്കരണത്തോടെ വലിയ തോതിൽ ഉദ്ഗ്രഥിക്കപ്പെട്ടിരിക്കന്നു.
1950 കളിൽ മൂലധനം ലഭ്യമല്ല, സേവിങ്ങ്സ് നിരക്ക് അതിദയനീയം എന്നതായിരുന്നു ഇന്ത്യയുടെ നില.അതുകൊണ്ട് സഞ്ചയിക ഒക്കെ പ്രചരിപ്പിച്ചു .ഇന്നിന്ത്യയിലടക്കം മൂലധനത്തിന് ലാഭകരമായി നിക്ഷേപിക്കാൻ റിയൽ എക്കോണമിയിൽ ഇടമില്ല എന്നതാണ് പ്രശനം. അതു കൊണ്ട് സ്പെക്കുലേറ്റീവ് കാപിറ്റൽ ആയി മാറുന്നു. വലിയ ഊഹ മൂലധന ബബിൾ ഉണ്ടാകുന്നു.

അതായത് മൂലധനം ഇല്ല എന്നതല്ലമാർക്കറ്റ് ഇല്ല എന്നതാണ് പ്രശ്നം. ജനങ്ങൾക്ക് തൊഴിൽ-വരുമാനം - ക്രയശേഷി എന്നിവയെ നിരന്തരം ഇടിക്കുന്നു ഭ്രാന്തൻ മോഡി. അത് വമ്പൻ രാജ്യങ്ങൾക്കടക്കം താല്പര്യമില്ല.ക്രയശേഷി വർദ്ധിപ്പിക്കാൻ വലിയ സമ്മർദ്ദമുണ്ടാകും.മുതലാളിത്തത്തിന്റെ അതിജീവനത്തിന് ന്യായ് പോലുള്ള പദ്ധതികൾ ആവശ്യമാണ്.ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളി, ജനങ്ങളെ പിഴിഞ്ഞൂറ്റി ബാങ്കുകളെ താങ്ങി നിർത്തി, ഒരു വലിയ സംഘം മുതലാളിമാരെ പ്രീണിപ്പിക്കുന്നു.

2014-ൽ മൻമോഹൻ വച്ചൊഴിഞ്ഞിടത്തു നിന്ന് ആറു വർഷം കഴിയുമ്പോൾ ചൈന എവിടെ? ഇന്ത്യ എവിടെ? ഇന്ത്യയുടെ വൻ സാധ്യതകൾ അന്ന് ഇന്ത്യൻ മിഡിൽ ക്ലാസിന് ആവേശം പകർന്നിരുന്നു. ചൈനക്കു വേണ്ടി പ്രിയ മോഡിജി ഇന്ത്യയുടെ ചിറക് രണ്ടും വെട്ടി. ഇനി ആസ്ഥാനത്ത് നാഗപ്പൂരുകാർ ചാണകം കൊണ്ട് ചിറക് വച്ചേക്കാം.പക്ഷേ പറക്കാൻ അത് മതിയാകില്ല.
അദാനി അംബാനി തുടങ്ങിയ ചില ക്രോണികളെ വളർത്തുന്നു. ഒട്ടേറെ കുത്തകകൾ പൊളിയുന്നു.

രാജ്യത്തെ കൊള്ളയടിക്കുകയും ബാങ്കുകളെ പാപ്പരാക്കുകയും ചെയ്യുന്ന മുന്തിയറുപ്പന്മാരുടെ ഭീമമായ ഫണ്ട് വാങ്ങി തെരഞ്ഞെടുപ്പു ജയിക്കുന്നു. വർഗീയത വളർത്താനും വോട്ടിന് നോട്ട് കൊടുക്കാനും "ജോർജുട്ടി " വേണം. ചാണകമല്ല കൊടുക്കുന്നത്. രാഷ്ട്രീയമായി തല്ക്കാലം വളരെ ഗുണകരം. പക്ഷേ ,സാമ്പത്തികമായി വൻ പരാജയം.
ദൈവത്തിലാണ് ഒടുവിൽ നിർമല സീതാരാമൻ അഭയം തേടിയിരിക്കുന്നത്.

മോഡിനോമിക്സിനെ സംരക്ഷിച്ചു നിർത്തിയത് ഭ്രാന്തൻ ട്റംപാണ്. അയാൾ ഭാവിയിൽ വിശ്വസിക്കുന്നില്ല.തല്ക്കാലം തന്റെ പഴഞ്ചൻ ആയുധങ്ങൾ വാങ്ങാൻ കുറെ വിഡ്ഡികൾ വേണം. സൗദി രാജാവ് കഴിഞ്ഞാൽ ഏറ്റവുമധികം വാങ്ങിയതിന്ത്യയാണ്. ഇനി ഇന്ത്യക്ക് എത്ര നാൾ വാങ്ങാൻ പറ്റും? ചുരുക്കത്തിൽ ട്റംപ് പോയാൽ മോഡിജി അനാഥനാകും. പുതിയ പ്രസിഡന്റിന്റെ കാലിൽ വീണാലും വലിയ ഗതിയുണ്ടാകാൻ സാധ്യതയില്ല. ഇനി അഥവാ ട്റംപ് തന്നെ വന്നാലും ഹൗഡി മോഡി കളി ഉണ്ടാകില്ല. "വാങ്ങടാ യുദ്ധവിമാനം" എന്ന കല്പനയാണ് വരിക.

മോഡി സാമ്പത്തികം ഒരു വഴിത്തിരിവിലാണ്. ഒടുവിൽ ചൈനയെത്തന്നെ അഭയം പ്രാപിക്കുന്നതിലേക്കാണ് പോകേണ്ടി വരിക.

Report Page