*/

*/

From

കറുകച്ചാൽ പോലീസ്സ്റ്റേഷനിൽ "ഹിന്ദുത്വ "യുടെ വികാരം വ്രണപ്പെടുത്തിയതിന് സിസ്റ്റർ റീത്താമ്മ ഉച്ചത്തിൽ മാപ്പു പറഞ്ഞ സംഭവം പുറം ലോകമറിഞ്ഞിട്ട് ദിവസം മൂന്നാകുന്നു.

നമ്മുടെ സംസ്കാരവകുപ്പ് മന്ത്രിയോ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ, പോലീസ് മന്ത്രിയോ അതറിഞ്ഞിട്ടേയില്ല.
എന്താണീ മൗനത്തിനർത്ഥം?

സ്കൂളുകളിൽ ഈ സർക്കാരിന്റെ കാലത്ത് ആഘോഷമായി തുടങ്ങി വച്ച "ഗുരുവന്ദന " ഫ്യൂഡൽസംസ്കാരത്തിന്റെ സ്വാഭാവിക തുടർച്ച മാത്രമാണിത്, അതിൽ തെറ്റൊന്നുമില്ല എന്നോ?

മാവേലി ചക്രവർത്തിയെപാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് ദർപ്പം (അഹങ്കാരം) ശമിപ്പിക്കാനായിരുന്നുവെന്നും, ചവിട്ടിത്താഴ്ത്തിയ ശേഷം ക്ഷത്രിയനു വിധിച്ച ഭരണത്തൊഴിലൊഴിവാക്കി സ്വർഗസ്ഥനാക്കിയതിലൂടെ കേരളീയ ദ്രാവിഡ ജനതയെ നേർവഴിക്കു നയിക്കുകയായിരുന്നുവെന്നും, ആയതിനാൽ ശൂദ്രർ മുതലുള്ള സകലജാതികളും വാമന ജയന്തിയാണാഘോഷിക്കേണ്ടതെന്നുമുള്ള സംഘപരിവാർ ഭാഷ്യമേ കേരളത്തിലെ ന്യൂനപക്ഷങ്ങൾ പറഞ്ഞുകൂടൂ എന്നോ?

ഇതേ ആശയം തന്നെയല്ലേ, രണ്ടു വർഷം മുമ്പ് ചെറുകോൽപ്പുഴയിലെ (ഒരു നൂറ്റാണ്ടായി ഹിന്ദുമത കൺവൻഷൻ നടക്കുന്നയിടമാണത് എന്നത് മറക്കരുത്) വിജയമ്മ
"ചോവ കൂ... മോനേ "എന്ന വിളിയിലൂടെ പ്രകടമാക്കിയത്?

അന്ന് പ്രതിഷേധിച്ച "സാംസ്കാരിക നായകരൊ "ക്കെ ഗൗരി ലങ്കേഷ് അനുസ്മരണം പൊടി പൊടിക്കുന്നതു കാരണം സി :റീത്താമ്മയുടെ മാപ്പു പറച്ചിൽ ഇന്നലെയും അറിഞ്ഞില്ല എന്നത് വിശ്വസിക്കാൻ കഴിയുമോ?

ഞാനത് വിശ്വസിക്കുന്നില്ല.

ഒരു കാര്യം സത്യമാണ്.
അവർ സിസ്റ്റർ റീത്താമ്മയെ തേടി വന്നു.

അക്കാര്യം ഇന്നുവരെ നമ്മുടെ സാംസ്കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തര മന്ത്രിയും അറിഞ്ഞിട്ടില്ല .

ഫാസിസത്തിന്റെ സൂഷ്മമായ കടന്നുകയറ്റങ്ങൾ കാണാൻ ജാഗ്രത കാട്ടുന്ന എത്ര ഇടത് പുരോഗമന സാംസ്കാരിക നായകർ അടുത്ത ഒരാഴ്ചക്കകമെങ്കിലും അക്കാര്യംഅറിയും? ആ പോലീസേമാന്മാർ ഹിന്ദു രാഷ്ട്ര ഭരണഘടനയാണ്

നടപ്പാക്കിയതെന്ന് വാ തുറന്ന് പറയും?

ക്ഷമയോടെ കാത്തിരിക്കുന്നു.

Report Page