*/

*/

From

അലനും താഹയും ചായ കുടിക്കാൻ പുറത്തിറങ്ങിയവരായിരുന്നില്ല:
മുഖ്യമന്ത്രി (ആഭ്യന്തര മന്ത്രി ) പറഞ്ഞു.

അവർ റോസ ലക്സംബർഗിന്റെ പുസ്തകവും കുർദ് ( റൊജോവോ) ഐക്യദാർഡ്യ നോട്ടീസും കൈയിൽ വച്ചു:

പോലീസ് സാഹസികമായി കണ്ടു പിടിച്ചു.

അലൻ പാലയാട് കാമ്പസിൽ നിന്നേ തലതിരിഞ്ഞു പോയി:
പി.ജയരാജൻ സാക്ഷ്യം പറഞ്ഞു.

ഇന്ത്യൻ മാവോയിസവും ആഗോള മുസ്ലീം ഭീകരവാദവും തമ്മിൽ ബന്ധമുണ്ട്: കെ.ടി കുഞ്ഞിക്കണ്ണൻ സാക്ഷ്യം പറഞ്ഞു

മോഹനൻ മാഷും എസ്ആർപി യും ഏറ്റുപറഞ്ഞു.

ഇന്ന് കോടതി അവർക്ക് ജാമ്യം നല്കി.

ഇത്ര കഠിന ഭീകരവാദികൾ എന്ന് എമണ്ടൻ കേരള ഇടത് നേതാക്കൾ പറഞ്ഞിട്ടും
കോടതി ജാമ്യം കൊടുത്തു.( ബൂർഷ്വാ കോടതി തുലയട്ടെ.അവർ തൊഴിലാളി വർഗ തെളിവുകൾ കണക്കിലെടുത്തില്ല)
സന്തോഷമില്ല. ആശ്വാസം മാത്രം.

NB :കേരളാ സംഘി പോലീസിന് നന്ദി.
വീണ്ടും പിടിച്ച് മറ്റൊരു കർണാടക / ആന്ധ്ര UAPA ചുമത്താഞ്ഞതിന്.

Report Page