*/

*/

From

ഇന്നലെ NIA കോടതി ജഡ്ജി ,അലനും താഹക്കും ജാമ്യമനുവദിച്ചു കൊണ്ട് ,64 പേജുകളിലായി പറഞ്ഞ വിധിന്യായത്തെക്കുറിച്ച് ഹരീഷ് വാസുദേവൻ പറഞ്ഞത് കേട്ട് ശരിക്കും കണ്ണീർ വന്നു.

കടുത്ത രോഷവും അമർഷവും വന്നു നിറഞ്ഞു.

ഞാൻ പരിഭാഷപ്പെടുത്തിയ റോസ ലക്സംബർഗിന്റെ പുസ്തകം കൂടി തൊണ്ടിമുതലാക്കിയ കേസായിരുന്നു അത്.

കുർദ് സ്ത്രീകൾ ഏറ്റവുമുയർന്ന സമത്വബോധം ഉയർത്തിപ്പിടിച്ചു കൊണ്ട് തുർക്കി ഫാസിസ്റ്റ് എർഡോഗൻറെ സേനയുടെ കൂട്ടക്കൊല നീക്കത്തിനെതിരെ റൊജോവയിൽ YPG എന്ന മിലീഷ്യക്ക് കീഴിൽ തങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനുമായി പൊരുതിക്കൊണ്ടിരുന്നപ്പോൾ അതിനോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന നോട്ടീസും അലന്റെയും താഹയുടെയും കൈയിലുണ്ടായിരുന്നത്രേ!

ഇവിടത്തെ എമണ്ടൻ ജനാധിപത്യ പുരോഗമനക്കാരായ അശോകൻ ചെരുവിലിന്നും ഷാജി എൻ കരുണിനും ഈ റൊജോവ എന്നാണ്, എവിടെയാണ് എന്ന് അറിയുക പോലുമില്ലെന്ന് ഞാൻ കരുതുന്നു(വി.കെ.ജോസഫിനറിയാം). കാരണം, അറിയാമായിരുന്നുവെങ്കിൽ വലിയ പുരോഗമന-ജനാധിപത്യവാദി വേഷം കെട്ടി ഞെളിയാൻ അവർ അതേക്കുറിച്ചൊരു FB പോസ്റ്റെങ്കിലും ഇടുമായിരുന്നില്ലേ?

ഫലത്തിൽ ആ വിധിയിൽ പിണറായി വിജയനും കെ ടി കുഞ്ഞിക്കണ്ണനും വിചാരണ ചെയ്യപ്പെടുന്നു എന്നാണെനിക്ക് തോന്നുന്നത്. പിണറായി ആഭ്യന്തര മന്ത്രിയെന്ന നിലയിലും കുഞ്ഞിക്കണ്ണൻ ആ അറസ്റ്റിന് വലിയ തീവ്രവാദ ബന്ധമുണ്ടെന്ന പുകമറ സൃഷ്ടിച്ച ആളെന്ന നിലയിലും .
CPIML ൽ നിന്നും വന്നയാൾ, യുവജനവേദിയുടെ ദീർഘകാല നേതൃത്വത്തിലിരുന്നയാൾ എന്ന നിലയിൽ ആഗോള കാര്യങ്ങളിൽ ആഴത്തിലുള്ള അറിവുള്ളയാൾ എന്നൊരു വിശ്വാസ്യത കഞ്ഞിക്കണ്ണന് CPIM - DYFl - SFI വൃത്തങ്ങളിലും ഇടത്-മതേതര പൊതുബോധത്തിലുമുണ്ടായിരുന്നു.മാവോയിസവും ആഗോള ഇസ്ലാമിക തീവ്രവാദവും തമ്മിലുള്ള ബന്ധമെല്ലാം വലിച്ചിഴച്ച് സംശയത്തിന്റെ പുകമറയുയർത്തി കുളം കലക്കിയ ശേഷം സന്ദീപ് വാര്യർക്ക് മുതലെടുക്കാനായി ആ കുളം സംഭാവന ചെയ്യുകയായിരുന്നു അന്ന്, ഫലത്തിൽ, കുഞ്ഞിക്കണ്ണൻ ചെയ്തത്.
എന്തായാലും, പിണറായിക്കൊപ്പം കഞ്ഞിക്കണ്ണനും ഇവിടെ വിചാരണ ചെയ്യപ്പെടണം. പഴയ ചില തഴമ്പിന്റെ ബലത്തിൽ മിക്കപ്പോഴും വെറും പൊയ് വെടി വെക്കുകയാണ് കുഞ്ഞിക്കണ്ണൻ ചെയ്തത്, ചെയ്യുന്നത് ,എന്ന് ഇനിയെങ്കിലും കേരളീയ പുരോഗമന - ഇടത് ബോധം തിരിച്ചറിയണം. ഇനിയും പലർക്കെതിരെയും "അഴകനെ അപ്പാ" എന്നു വിളിക്കുന്ന ആ ബൗദ്ധികത കടന്നു വന്നേക്കാം. അപ്പോൾ പറയുന്നതെത്ര വലിയയാ ളായാലും അല്പം ഉപ്പു കൂട്ടി വേണം വിഴുങ്ങാൻ എന്ന കാര്യം യുവജനങ്ങൾ അറിയണം.

അലനും താഹയും ഇനിയെങ്ങനെ നീങ്ങും എന്നെനിക്കറിയില്ല. നിങ്ങളെ ഉപദ്രവിക്കാൻ കൂട്ടം ചേർന്നവർക്കെതിരെ നിങ്ങളിൽ കത്തിയാളുന്ന രോഷം നിങ്ങളെ ജനാധിപത്യത്തിന്റെ പാതയിൽ നിന്നും വ്യതിചലിപ്പിക്കരുത് എന്നു മാത്രം അഭ്യർത്ഥിക്കുന്നു.
എല്ലാവരോടും ഹരീഷ് വാസുദേവന്റെ ഈ വീഡിയോ കേൾക്കണം എന്നഭ്യർത്ഥിക്കുന്നു.
ഹരീഷ് വാസുദേവന്നു നൂറു നന്ദി. ഇത്ര വേഗം ഇക്കാര്യം വ്യക്തമായി പറഞ്ഞു തന്നതിന്. രക്തം രക്തത്തെയും ഒറ്റുകാരെയും തിരിച്ചറിയുന്നത് ഏറ്റവും ആവശ്യമാണല്ലോ.

Report Page