*/

*/

From

ഫ്ളവേഴ്സ് ചാനൽ ഇന്നലെ അവരുടെ ഫെയ്സ്ബുക്ക് പേജിൽ ഇട്ടൊരു Apology പോസ്റ്റാണ്,

അവരുടെ ചാനലിൽ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ മോഹൻലാലിനെ പരിഹസിച്ച് ചെയ്ത ഭാഗം വിവാദമായതിനെ തുടർന്ന് നൽകിയ വിശദീകരണം (പ്രോഗ്രാം കണ്ടില്ല) ഏതായാലും കമൻ്റ് സെഷനിലെ തെറിവിളി കണ്ടിട്ട് മാരകമായ എന്തോ ആണെന്ന് തോന്നുന്നു.

അതെന്തായാലും നമ്മുടെ വിഷയമല്ല അവരും മോഹൻലാൽ ഫാൻസും തമ്മിലുള്ള വിഷയമാണ്.

................................................

നമ്മുടെ വിഷയം മറ്റൊന്നാണ്.

ഇതേ ചാനൽ ഇതേ പ്രോഗ്രാമിൽ ഏതാനും ആഴ്ച മുൻപ് വളരെ മോശമായ രീതിയിൽ ആദിവാസി വിഭാഗത്തിലുള്ളവരെ അപമാനിച്ച് കൊണ്ടും അതോടൊപ്പം തന്നെ വീൽചെയറിൽ ഇരിക്കുന്ന ആളുകളെ കളിയാക്കിയും സ്കിറ്റ് ചെയ്തിരുന്നു അതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു.

ഫെയ്സ്ബുക്കിലും, യൂട്യൂബ് ചാനലുകളിലും തുടർച്ചയായി വിമർശനങ്ങൾ വന്നിരുന്നു, തുടർന്ന് ഇവർ ചെയ്തത് എന്താണെന്നാൽ വിമർശനം ഉന്നയിച്ച യൂട്യൂബ് ചാനലുകളിൽ ഉപയോഗിച്ച ഇവരുടെ വീഡിയോ കോപി റൈറ്റ് വെച്ച് യൂട്യൂബ് ചാനലുകൾ പൂട്ടിക്കുകയാണ് ചെയ്തത്,

ചില കോമഡി താരങ്ങൾ യൂട്യൂബർ ആയ സ്ത്രീകളെ അവരുടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും, മോശമായി പെരുമാറുകയും ചെയ്തിരുന്നു,

അപ്പോൾ ഒന്നും തന്നെ ഈ ചാനലോ, അതിന്റെ അതോരിറ്റിയോ കണ്ടതായി പോലും നടിച്ചില്ല, യാതൊരു തരം ക്ഷമാപണവും നടത്തിയില്ല, അതിന്റെ ആവശ്യം ഉണ്ടെന്ന് അവർക്ക് തോന്നിയുമില്ല.

അതായത് കേരളത്തിൽ ഒരു സൂപ്പർതാരത്തിന്, അദ്ദേഹത്തിന്റെ ആരാധകർക്ക് ലഭിക്കുന്ന ആയിരത്തിൽ ഒരംശം പരിഗണന,

● സ്ത്രീകൾ ● ട്രാൻസ്ജെൻ്റർ ● കറുത്ത ഉടലുള്ളവർ ● ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവർ ● ആദിവാസികൾ ● ദളിതർ ● തമിഴർ ● ഇതരസംസ്ഥാന തൊഴിലാളികൾ

● അടിസ്ഥാന തൊഴിൽ ചെയ്യുന്നവർ,

തുടങ്ങിയവരെ അപമാനിച്ചാൽ ക്ഷമാപണം നൽകേണ്ടതില്ല, ഖേദിക്കേണ്ടതില്ല, ഇനിമേൽ അത്തരം കാര്യങ്ങൾ ആവർത്തിക്കാതെ നോക്കാൻ ശ്രദ്ധിക്കേണ്ടതില്ല എന്നതാണ് ഇവരുടെ രീതി.

ഇത്തരം എൻ്റർടെയ്ൻമെൻ്റ് ചാനലുകൾ തമാശ എന്ന ലേബലിൽ പടച്ചുണ്ടാക്കി വിടുന്ന വംശീയ/ജാതീയ മനോഭാവം നോർമലൈസ് ചെയ്ത് മാർക്കറ്റ് ഉണ്ടാക്കുന്നത് ബോധപൂർവം തന്നെയാണ്....

Report Page