•_•

•_•


നമുക്കിടയിൽ ചിലരുണ്ട്... ഒരുനൂറു കാര്യങ്ങളാൽ ഉള്ളം നീറുമ്പോഴും ഒരു ചിരിയിൽ എല്ലാം മറച്ചുവെക്കുന്നവർ ....തന്റെ വിഷമങ്ങളൊരിക്കലും മറ്റൊരാളിൽ നോവ് തീർക്കരുതെന്നാഗ്രഹിച്ചു സ്വയം എരിഞ്ഞടങ്ങുന്നവർ.... ആർക്കും മുമ്പിലും ഒരു ചിരി വിടർത്തി ഓർമ്മകളിൽ അവരിങ്ങനെ സ്വയം നീറി മരിക്കുന്നുണ്ടാവും...

പലപ്പോഴും തന്റെ മനസ്സൊന്ന് ഓരോടെങ്കിലും തുറന്നെങ്കിൽ ഇത്തിരി ആശ്വാസമായേന്നെ എന്ന് ചിന്തിക്കുന്നുണ്ടെങ്കിലും മനസ്സിലെ ഉണങ്ങാത്ത മുറിവുകൾ അതവരിലുമൊരു കുറ്റം കണ്ടെത്താൻ കാരണമായേക്കാം എന്ന് ഭയന്ന് ഒരു ചിരിയാൽ അതിനെ മറച്ചുപിടിക്കാൻ അവരാഗ്രഹിക്കുന്നു.

നഷ്ടപ്പെട്ട ഇഷ്ടങ്ങളിലും മനസ്സിൽ കൊണ്ടു നടന്ന വിലപ്പെട്ട വാക്കുകളൊക്കെയും വെറുമൊരു പാഴ്‌വാക്ക് മാത്രമായിരുന്നു എന്നറിയുന്ന നിമിഷം ജീവിതത്തിൽ തളർന്നു പോയവരാവും ... ഒന്നുകൊണ്ടും പകരമാവാത്ത ചില ഓർമ്മകളിൽ ഹൃദയം നീറി കഴിയാൻ വിധിക്കപ്പെട്ടവർ ....

എല്ലാമൊരു ഇരുട്ടിനെ കാത്തിരുന്നു തന്റെ തലയണയോടമർന്ന് സങ്കടം കണ്ണീരായി ഒഴുക്കുന്നവർ .... കരഞ്ഞ് കരഞ്ഞ് ഇനി കണ്ണുനീരും ബാക്കിയില്ലാത്ത വിധം കണ്ണിലെ തിളക്കം നഷ്ടപ്പെട്ടിട്ടും നോവ് മാത്രം എരിഞ്ഞടങ്ങാതെ കനലായ് തന്റെയുള്ളിൽ എരിയുമ്പോഴും ആ ചുണ്ടിലെ ചിരി മാത്രം ബാക്കിയാക്കി ആർക്കും പിടിതരാത്ത സങ്കടക്കടലിന്റെ ഉടമകളാണവർ... ഒരാശ്വാസം കൊണ്ടും തണുക്കാത്ത മുറിവായിരിക്കാം ഹൃത്തിൽ പതിഞ്ഞിട്ടുള്ളത്... മനസ്സ് തുറന്ന് ചിരിക്കാനോ ഉന്നുല്ലസിക്കാനോ ആവാതെ ഓർമ്മയിലവരിങ്ങനെ മരിച്ചു കൊണ്ടേയിരിക്കുന്നു. എത്ര ഭീരകമാണീ അവസ്ഥ ! ജീവനുള്ള ശരീരത്തിലെ മരിച്ച മനസ്സിനുടമകൾ!🥀

Report Page