*/
From"സഞ്ചാരികൾക്കൊരു സിനിമാഡയറി" - Part 2
എന്നെ സംബന്ധിച്ച് യാത്രകളും സിനിമകളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്.. വിരൽത്തുമ്പിൽ ഇന്റർനെറ്റില്ലാതിരുന്ന കാലത്ത് സിനിമകളിലൂടെയാണ് നമ്മൾ ഈ ലോകം എത്ര സുന്ദരമാണെന്ന് അറിഞ്ഞു തുടങ്ങിയത്.. ഓർമ്മവെച്ച കാലംമുതൽ അച്ഛന് ശന്പളം കിട്ടിയാലുള്ള എല്ലാ ഞായറാഴ്ചകളിലും ഒരു സിനിമ കാണിക്കാൻ കൊണ്ടുപോകുമായിരുന്നു.. പല നല്ല സിനിമകളിലെയും ഗാനരംഗങ്ങൾ ഞാൻ ശ്രദ്ധയോടെ കണ്ടിരിക്കുമായിരുന്നെന്നും അതിൽ കാണിച്ചിരുന്ന മനോഹരമായ പല സ്ഥലങ്ങളെപ്പറ്റിയും ആകാംക്ഷയോടെ അന്വേഷിക്കുമായിരുന്നെന്നും അമ്മ പറഞ്ഞറിയാം.. ജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന അവരുടെ പരിമിതമായ അറിവുകൾ എനിക്കു പകർന്നുതന്നത് വർണ്ണശബളമായ ലോകത്തെപ്പറ്റിയുള്ള ഒരുപാട് സ്വപ്നങ്ങളായിരുന്നു..
ഒരു വ്യക്തിയായി വളർന്നപ്പോൾ യാത്രകളോടുള്ള ഇഷ്ടത്തിന്റെ കൂടെ സിനിമകളോടുള്ള ഇഷ്ടവും വളർന്നു.. മലയാളം കൂടാതെ തമിഴിലേക്കും ഹിന്ദിയിലേക്കും പിന്നീട് ഹോളിവുഡിലേക്കും അഭിരുചികൾ പറിച്ചെറിയപ്പെട്ടു.. പല കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട പല തരത്തിലും പല പ്രമേയങ്ങളിലുമുള്ള ഒരുപാട് സിനിമകൾ കണ്ടുതള്ളി. എന്തിന്, ദൃശ്യഭംഗിക്കു മുൻപിൽ ഭാഷ പോലും ഒരു പ്രശ്നമല്ലാതായി..
അതിൽ യാത്രകൾ പ്രമേയമായുള്ള സിനിമകൾ എന്നും എന്നിലെ സഞ്ചാരിയെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.. വായിച്ചറിയുന്നതിനേക്കാൾ പതിയുന്ന കാഴ്ചകൾ എന്നും മനസ്സിൽ നിലനിൽക്കും എന്നത് തന്നെയായിരുന്നു കാരണം.. മനോഹരമായ സ്ഥലങ്ങളും അവിടുത്തെ വൈവിധ്യമാർന്ന കാഴ്ചകളും വേറിട്ട സംസ്കാരങ്ങളും എന്റെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചു.. ഒരു ശരാശരി മലയാളിയുടെ കുടുംബം, സൗഹൃദം, സമൂഹം, എന്നീ ചട്ടക്കൂടിനു പുറത്തുള്ള സുന്ദരമായ ലോകത്തിന്റെ ഉയരങ്ങളിലേക്ക് പറക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.. ഇപ്പോഴും അങ്ങനെതന്നെ..
നമ്മൾ സഞ്ചാരികളിൽ പലരും നല്ല സിനിമാപ്രേമികൾ കൂടിയാണെന്ന് ഇത്രയും കാലത്തെ ഇവിടുത്തെ സഹവാസം തന്ന തിരിച്ചറിവാണ്.. യാത്രകൾ പ്രമേയമായ, യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന, ആത്മവിശ്വാസം പകരുന്ന പല നല്ല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.. നിങ്ങളും കണ്ടിട്ടുണ്ടെന്നറിയാം.. അവയെല്ലാം ഒരു റെഫറൻസായി ഇവിടെ സൂക്ഷിച്ചാൽ പലർക്കും അത് ഉപകാരപ്പെടും എന്നു വിശ്വസിക്കുന്നു.. അതുകൊണ്ട് കണ്ടിട്ടുള്ളതിൽ വെച്ച് എനിക്ക് നല്ലതെന്ന് തോന്നിയ ചിത്രങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു..
കുറച്ചധികം സിനിമകളും ഡോക്യൂമെന്ററികളും ഉള്ളതുകൊണ്ട് ഭാഗങ്ങളായി ഇടുകയാണ്..
ലിസ്റ്റ് 2 ദാ പിടിച്ചോ..
ലിസ്റ്റ് 1 അദ്യ പോസ്റ്റിലുണ്ട്
Link:
(തുടരും)
©