..

..


*കാലഭൈരവൻ*


ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ശരീരത്തിൽ സർപ്പങ്ങളെയും, കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ.


1. കാലഭൈരവൻ

2. അസിതാംഗഭൈരവൻ 

3. സംഹാരഭൈരവൻ

4. രുരുഭൈരവൻ

5. ക്രോധഭൈരവൻ

6. കപാലഭൈരവൻ

7. രുദ്രഭൈരവൻ

8. ഉൻമത്തഭൈരവൻ 

എന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്.


കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്നവനാണ് ഭൈരവൻ. സമയം വൃഥാ ചെലവഴിക്കുന്ന പ്രവണത അവസാനിപ്പിക്കാനും ബുദ്ധിപൂർവ്വം വിനിയോഗിച്ചു ജീവിതം വിജയപ്രദമാക്കാനും സമയനിർണ്ണയ നിയന്താവായ ഭൈരവമൂർത്തിയുടെ അനുഗ്രഹാശിസ്സുകൾക്കായ് പ്രാർത്ഥിക്കാം...


പരമ ശിവ ഭഗവാൻ ഭൈരവ അവതാരമെടുത്തതിൻറെ പിറകിലുള്ള ഐതിഹ്യം ഇങ്ങിനെ, ഒരിക്കൽ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയിൽ ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ഒരു തർക്കം ഉടലെടുക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശിവ ഭഗവാൻറെ നേതൃത്വത്തിൽ ഒരു സഭ ചേരുകയും, മഹാമുനിമാരും ഋഷിമാരും, സിദ്ധൻമാരും, ജ്ഞാനികളും സന്നിഹിതരുമായിരുന്നു. സഭയുടെ തീരുമാനങ്ങൾ എല്ലാവരും അനുസ്സരിക്കണമെന്ന നിബന്ധനയും മുന്നോട്ട് വച്ചു. ശിവ ഭഗവാനാണ് ഏറ്റവും ശക്തിമാനെന്നു എല്ലാവരും അങ്ങീകരിക്കുന്നു. എല്ലാവരും നിബന്ധന അങ്ങീകരിക്കുവാൻ തയ്യാറായെങ്കിലും ബ്രഹ്മാവ്‌ മാത്രം വഴങ്ങാൻ കൂട്ടാക്കിയില്ല. തർക്കങ്ങൾക്കൊടുവിൽ ബ്രഹ്മാവ്‌ ശിവനെ അപമാനിക്കുന്നു, കോപാകുലനായ ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചു തലകളിൽ ഒരെണ്ണം വെട്ടി മാറ്റുന്നു. കലിയടങ്ങാതെ ശിവ ഭഗവാൻ ഉഗ്രമായ പ്രളയ രൂപത്തിൽ പ്രത്യക്ഷ മാവുകയും, പ്രളയത്തിൽ മൂന്നു ലോകങ്ങളും നടുങ്ങി വിറക്കാനും തുടങ്ങി. പ്രളയത്തിനിടയിൽ ഉഗ്ര രൂപമായ ഭൈരവ ഭഗവാൻറെ രൂപം കറുത്ത പട്ടിയുടെ മുതുകിലിരുന്നു വരുന്നതും പ്രത്യക്ഷമായി. പാപികളെ ശിക്ഷിക്കുവാൻ കയ്യിൽ ധണ്ടുമായി വന്ന ഭൈരവൻ ധണ്ടപാണിയെന്നും അറിയപ്പെടുന്നു. ഉഗ്ര രൂപമായ ഭൈരവനെ കണ്ടു ആരാണ് കൂടുതൽ ശക്തിമാനെന്ന സംശയം തീരുകയും, ബ്രഹ്മാവ്‌ ഭയന്ന് പോകുകയും തൻറെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ ഈ അപ്രതീക്ഷിത സംഭവങ്ങളിൽ പരിഭ്രാന്തിയിലായ മറ്റു ദേവതകളും പരമശിവനോടും, ഭൈരവ ഭഗവാനോടും പ്രാർത്ഥനയോടും, അപേക്ഷയോടും കൂടി ക്ഷമ ചോദിക്കുകയും, തെറ്റ് പൊറുക്കുവാൻ ആപേക്ഷിക്കുകയും ചെയ്യുന്നു. 


ശാന്ത സ്വരൂപം കൈക്കൊണ്ട ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചാം തല യഥാ സ്ഥാനത്ത് തന്നെ പുന സ്ഥാപിക്കുകയും, ബ്രഹ്മാവിനോട് പൊറുക്കുകയും ചെയ്യുന്നു. അങ്ങിനെയുണ്ടായതാണ് ശിവ ഭഗവാൻറെ ഭൈരവ അവതാരം.


നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും തന്നിലാക്കിയ മൂർത്തിഭാവമാണ് ഭൈരവന്റെത്. ഭൈരവനെ വണങ്ങിയാൽ സകല ദോഷങ്ങളിൽ നിന്നും മോചനം നേടാം. ഭൈരവ ഉപാസകാരെ ശനി ഭഗവാൻ ഒരു രിതിയിലും ഉപദ്രവിക്കാറില്ല. ഭൈരവന് 64 മൂര്ത്തി ഭാവങ്ങള് ഉണ്ട്. കാശിയിൽ കാലചക്രത്തെ നിയന്ത്രിക്കുന്ന ഭൈരവമൂർത്തി കാലഭൈവരനായി വാണരുളുന്നു.


"ഓം ദിഗംബരായ വിദ് മഹേ

ദീർഘദർശനായ ധീമഹി

തന്വോ ഭൈരവ: പ്രചോദയാത്."


ഈ ഭൈരവഗായത്രി സദാ ജപിക്കുന്നവർക്ക് ജിവിതം എല്ലാ അർഥത്തിലും സുരക്ഷിതമായിരിക്കും.


മഹാദേവന്റെ ഭയാനകമായ ക്രോധഭാവമാണ് കാല ഭൈരവൻ... കാല ഭൈരവനെ ആരാധിക്കുന്ന സന്യാസി സമൂഹമാണ് അഘോരികൾ. മറ്റു സന്യാസി സമൂഹത്തിന്റെ ആരാധനാ ക്രമങ്ങളല്ല അഘോരികളുടേത്.

അഘോരി എന്നാണ് മഹാദേവന്റെ പഞ്ചമുഖങ്ങളിൽ ഒന്നിന്റെ നാമവും.


ഭൈരവ സങ്കല്പം

    

ശ്രീ പരമേശ്വന്റെ ഏറ്റവും ഭയം ജനിപ്പിക്കുന്ന ഭാവമാണ് ഭൈരവ മൂർത്തി ഭീഷണം 'ഭയാജനകം' എന്നൊക്കെയാണ് ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം.


'ഭ' കാരം ഭരണം , നിലനിറുത്തൽ എന്നിവയെയും 


'ര' കാരം പിൻവലിയലിനെയും 


'വ ' കാരം പ്രപഞ്ചസൃഷ്ടിയെയും പ്രതിനിധീകരി - പ്രതിനിധീകരിക്കുന്നു...


ഹൈന്ദവർക്കും ബൗദ്ധർക്കും ജൈനർക്കും ഒരുപോലെ ആരാധ്യനാണ് ഭൈരവമൂർത്തി.


അമ്പലങ്ങളുടെ സംരക്ഷകനാകയാൽ കാലഭൈരവനെ ക്ഷേത്രപാലകനെന്നും പറയും. യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥിക്കണമെന്ന് സിദ്ധൻമാർ പറയുന്നു.


ശനീശ്വരന്റെ ഗുരുവാണ് കാല- ഭൈരവമൂർത്തി ... !!


കാല ഭൈരവ ജയന്തി


മാർഗ ശീർഷ കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സം ശിവ ഭഗവാൻ ഭൈരവ ഭഗവാന്റ രൂപത്തിൽ അവതാരമെടുത്ത ദിവസ്സമാണ്‌ കാല ഭൈരവ ജയന്തി, അല്ലെങ്കിൽ കാല അഷ്ടമിയായി ആചരിക്കുന്നത്. എല്ലാ മാസ്സങ്ങളിലുമുള്ള കൃഷ്ണ പക്ഷ അഷ്ടമി ദിവസ്സങ്ങളിലും ഭൈരവ ജയന്തി പൂജ നടത്തപ്പെടുന്നുവെങ്കിലും ഭൈരവജയന്തി ദിവസ്സം നടക്കുന്ന പൂജകൾക്കും, ചടങ്ങുകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. പരമ ശിവ ഭഗവാൻ ഭൈരവ രൂപത്തിൽ അവതാരമെടുത്തതിനു ശേഷമാണ് ഈ ദിവസ്സം ഭൈരവ ജയന്തിയായി ആചരിക്കുവാൻ തുടങ്ങിയത്.


ഉഗ്ര രൂപിയായ, കാലത്തിൻറെ അധിപനായ, (അഥവാ കാലത്തിൻറെ ദൈവം) ശിവ ഭഗവാനെ, ദണ്ട പാണിയായ കാല ഭൈരവ രൂപത്തിൽ ഈ ദിവസ്സം ഉപാസന ചെയ്തു ആരാധിച്ചാൽ എല്ലാ വിധകഷ്ട നഷ്ടങ്ങളിൽ നിന്നും മോചനവും, ദുഷ്ട ശക്തികളിൽ നിന്നുള്ള ദൃഷ്ടിയും ദുഷ്ട കണ്ണും ഇല്ലാതെയും ജീവിതം ഔശര്യപൂർണ്ണമായിരിക്കുമെന്നും വിശ്വാസ്സം. വ്രതമെടുത്ത്, രാത്രിയിൽ ഉണർന്നിരിക്കുകയും, ഭോലെ നാഥ്‌ സ്തോത്രവും, ഭജനയും പാടുകയും, ശംഖു വിളികളും, ശിവ പാർവതി പൂജയും ഭൈരവ ഉല്പത്തി കഥകൾ കേൾക്കുകയും ചെയ്യണമെന്നത്‌ വിശ്വാസ്സം.


അതി കാലത്ത് ഉണർന്നു പുണ്ണ്യ നദികളിൽ സ്നാനം ചെയ്തു പിതൃ തർപ്പണം ചെയ്യുകയും, ഭൈരവ ഭഗവാൻറെ വാഹനമായ നായക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുകയെന്നുള്ളതും ഈ ദിവസ്സത്തിലെ ആചാരങ്ങളാണ്. ശുദ്ധമായ മനസ്സോടു കൂടി കാല ഭൈരവ പൂജ ചെയ്യുന്നവർക്ക് രോഗ ശാന്തിയടക്കമുള്ള ഫല പ്രാപ്തി നിഷ്ചയമെന്നു വിശ്വാസ്സം.


ഇന്ത്യയിൽ പ്രശസ്തമായ തൊണ്ണൂറ്റി ആറോളം കാല ഭൈരവ ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് കണക്കു, അതിൽ ഏറ്റവും കൂടുതലുള്ളത് തമിൾ നാടിലുമാണ്, ഇരുപതു എണ്ണം. ഇന്ത്യക്ക് പുറമേ നേപ്പാൾ (പതിനാറു കാല ഭൈരവ ക്ഷേത്രങ്ങൾ), യു എസ്സ്, മൌറീഷ്യസ്സ്, സിങ്കപ്പൂർ, ഇൻഡോനേഷ്യ അടക്കം പല രാജ്യങ്ങളിലും കാല ഭൈരവ ക്ഷേത്രങ്ങൾ നിലവിലുണ്ട്.


കാലഭൈരവന്റെ അംശമാണ് അഷ്ടഭൈരവൻമാർ,അതു വീണ്ടും 64 ആയി അംശിച്ചിട്ടുണ്ട്


എട്ട് മൂർത്തിഭാവങ്ങളാണ് അ‌ഷ്ട ഭൈരവ എന്ന് അറിയപ്പെടുന്നത്. എട്ടു ദിക്കുകളെ സംരക്ഷിക്കുന്നത് അഷ്ട ഭൈരവന്മാരാണെന്നാണ് സങ്കല്പം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അ‌ഷ്ട ഭൈരവ ‌ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വാരണാസിയിൽ ആണ്.


അഷ്ടഭൈരവൻമാർ


1. അസിതംഗ ഭൈരവൻ

2. കാല ഭൈ‌രവൻ

3. കപാല ഭൈരവൻ

4. ക്രോധ ഭൈരവ‌ൻ

5. രുദ്ര ഭൈരവ‌ൻ

6. രൂരു ഭൈരവൻ

7. സംഹാ‌ര ഭൈരവൻ

8. ഉന്മാദ ഭൈരവൻ

Report Page