മലപ്പുറത്തെ ആനയും, ഫേസ്ബുക്കിലെ മൃഗസ്നേഹികളും

മലപ്പുറത്തെ ആനയും, ഫേസ്ബുക്കിലെ മൃഗസ്നേഹികളും


“ഭക്ഷിക്കാനല്ലാതെ ഒരു മൃഗത്തെയും കൊല്ലരുത് അത് തന്നെയാണ് നിലപാടും, ആഗ്രഹവും”


ഫേസ്ബുക്കിലെ ഒരു വനപാലകന്റെ പോസ്റ്റ് NDTV റിപ്പോർട്ട് ചെയ്യുകയും പല പ്രമുഖരും അത് ഷെയർ ചെയ്യുകയും ഉണ്ടായി അതിനെ തുടർന്ന് ഫേസ്ബുക്കിലെ മൃഗസ്നേഹികൾ കുറ്റംചെയ്തവർക്കുള്ള ശിക്ഷ കൽപ്പിക്കലും, തെറി അഭിഷേകവും തുടങ്ങി, പക്ഷെ ഇതിനകത്ത ചില പിന്നാമ്പുറ കാഴ്ചകളുണ്ട്.


 കഴിഞ്ഞ കുറെ വർഷക്കാലം ഈ പ്രദേശത്തെ പാവപെട്ട കൃഷിക്കാർ നേരിടുന്ന കുറെയേറെ പ്രശ്നങ്ങളുണ്ട്, വേനൽകാലത്തുള്ള കാട്ടാനകളുടെ ഇറക്കം, കാട്ടുപന്നി കൂട്ടങ്ങളുടെ കുത്തിനശിപ്പിക്കൽ, മയിലുകളുടെ കതിരുകൊത്തൽ, അങ്ങനെ നീളുന്നു അവ ഇതിനൊക്കെ അപ്പുറം കഴിഞ്ഞ 2 വർഷമായുള്ള പ്രളയം കരടിയുടെ ശല്യം അങ്ങനെ പലതുംകൊണ്ടുള്ള നഷ്ട്ടങ്ങൾ,

ലക്ഷങ്ങൾ ബാങ്കിൽ നിക്ഷേപിച്ചു വെറുതെ ഇരിക്കുമ്പോൾ സമയം കളയാനല്ല ലോകത് ആരും കൃഷി ചെയ്യുന്നത്, അര പട്ടിണിയും മുഴുപട്ടിണിയിലും ഉള്ള കുടുംബം പോറ്റാനാണ്, രാവും പകലും കഷ്ട്ടപെട്ട്, കിട്ടാവുന്ന ബാങ്കുകളിൽനിന്നെല്ലാം ലോണെടുത്ത് ഈ പാവങ്ങൾ കൃഷിചെയ്യുമ്പോൾ അവരുടെ പലനാളിലെ കഷ്ടപ്പാടുകൾ ആനകളും, പന്നികളും, പല വന്യമൃഗങ്ങളും നശിപ്പിക്കുമ്പോൾ അതിൽനിന്നും രക്ഷനേടാൻ അവർ പലപ്പോളും പന്നിപ്പടക്കം വെച്ചും, എർത്ത് വെച്ചും രക്ഷനേടാൻ ശ്രമിക്കാറുണ്ട്, സത്യമാണ്, അതിൽ ഒരു പാവം അന പെട്ടുപോയതും മരണപെട്ടതും അത് ഗർഭിണി ആയിരുന്നതും ദുഖമുള്ള കാര്യം തന്നെയാണ്., പക്ഷെ അതിന്റെ പേരിൽ കുറെ പാവം മനുഷ്യരെ തെറി വിളിക്കുന്നത് അവരെ തല്ലിക്കൊല്ലണം എന്നൊക്കെ അലറുന്നവരോട് പരമ പുച്ച്ചം മാത്രം.


ഈ കാണിക്കുന്ന മൃഗസ്നേഹം ഫേസ്ബുക് തള്ളൽ മാത്രമാണ്, മൃഗസ്നേഹം മൂത്തവർ ഒന്നോർക്കണം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുമുമ്പ് ഇതേ നാട്ടിൽ ഒരു കാട്ടാന ഒരു സ്ത്രീയെ വീടിനുമുന്നിലിട്ട് കുത്തികൊന്നിട്ടുണ്ട്, കാട്ടാനക്കൂട്ടങ്ങൾ എല്ലാ വേനലുകളിലും വീട്ടുമുട്ടം വരെ വന്നെത്താറുണ്ട് അന്നൊന്നും ഒരാനയും കൊല്ലപ്പെട്ടിട്ടില്ല..,

(ആനപ്രേമികൾക്കു ആനയുടെ ജീവനപോലെ തന്നെ ആ പാവങ്ങൾക്ക് അവരുടെ ജീവനും വിലപ്പെട്ടതാണ്) 

 ആനപ്രേമികൾ ഒന്നുകൂടി അറിയണം ഈ ആനകളെ തന്നെയാണ് നേർച്ചകൾക്കും, പൂരങ്ങൾക്കും ആഘോഷങ്ങൾക്കും കൊണ്ടുനടന്നും പലയിടങ്ങളിലും ആനകൾ മനുഷ്യരെ ചവിട്ടിക്കൊല്ലുന്നതും. 


പിന്നെ ഒരാനയെ ഇത്രത്തോളം ഉപദ്രവിക്കണം, കൊല്ലണം എന്ന ഉദ്ദേശത്തോടെ ചെയ്ത മഹാപാപമല്ല സംഭവിച്ചതും, അറിയാത്ത പറ്റിപോയ ഒരു തെറ്റിന് എത്രത്തോളം തള്ളേണ്ടതില്ല...


മനുഷ്യരെ പച്ചക്കു കൊല്ലുന്ന രാഷ്ട്രീയപാർട്ടികളും, സൂരജുമാരും, ജോളിമാരും, നിറത്തിന്റെ പേരിൽ പരസ്പരം കൊല്ലുന്നവരുള്ള ഈ നാട്ടിൽ കൃഷിയിടത്തെ കാക്കുന്നതിനിടയിൽ സംഭവിച്ച ഈ സംഭവം പാവപെട്ട കൃഷിക്കാരെ ക്രൂശിക്കാനുള്ള അപരാധമല്ല.


പിന്നെ ഈ ആനകഥ മലപ്പുറത്തല്ല പാലക്കാട് ,മണ്ണാർക്കാട്, തിരുവിഴാംകുന്ന് ആണ് എന്റെ നാട്ടിൽ.


“മൃഗങ്ങളോട് അനുകമ്പയും ഇഷ്ടവും തന്നെയാണ് മൃഗങ്ങളോടൊപ്പം അത്രതന്നെമനുഷ്യരോടും”


©Copied

Report Page