*/

*/

From

റാപിഡ് വെർമി കമ്പോസ്റ്റ്.  കടപ്പാട് – ചാക്കോച്ചന്‍ പുല്ലന്താനിക്കല്‍ 

.  ഒരു ജൈവ കര്ഷകനെന്ന നിലക്ക് നിലവിലുള്ള മാർഗങ്ങൾ ഉപയോഗിച്ചു കൃഷിക്കവശ്യമുള്ള കമ്പോസ്റ്റ് നിർമിക്കാൻ സാധിക്കാതെ വന്നപ്പോൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വയം വികസിപ്പിച്ചെടുത്തതാണ് റാപ്പിഡ് കമ്പോസ്റ്റ് രീതി.പ്രാരംഭ ചെലവു അല്പം കൂടുമെങ്കിലും കുറഞ്ഞ സ്ഥലത്തുനിന്നു കൂടുതൽ വേഗത്തിലും വ്യാവസായികാടിസ്ഥാനത്തിലും കമ്പോസ്റ്റ് ഉൽപാദിപ്പിക്കാവുന്നതും 100% ഗുണമേന്മ ഉറപ്പുവരുത്താവുന്നതുമായിട്ടുള്ള രീതിയാണ് റാപിഡ് വെർമി കമ്പോസ്റ്റ്. നിർമാണം ആരംഭിക്കുന്നതിനു മുൻപ് ആദ്യം സൂചിപ്പിച്ച മണ്ണിരയുടെ സ്വഭാവം ഒന്നുകൂടി പഠിക്കേണ്ടതുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുവേണം റാപ്പിഡ് വെർമി കമ്പോസ്റ്റ് നിര്മ്മാണം തുടങ്ങാൻ.

1. അനുകൂല കാലാവസ്ഥയിൽ മണ്ണിരകൾ ഒരു ദിവസം അതിന്റെ ശരീര ഭാരത്തിന്റെ അത്രയും ജൈവ വസ്തുക്കള ആഹരിച്ച് വിസർജിക്കും 

2. അന്തരീക്ഷോഷ്മാവു 23 ഡിഗ്രി സെല്ഷിയസിൽ കൂടുതലായാൽ ഉത്പാദനം 20% മുതൽ 50% വരെ കുറയാം അതിനാൽ ഊഷ്മാവ് കൂടാതെ നിയന്ത്രിക്കണം.

3. മണ്ണിരകൾ സൂര്യപ്രകാശത്തോട് പ്രതികരിക്കുന്നതിനാൽ ഇരുട്ടുള്ള സാഹചര്യം ഒരുക്കണം പുതയിടുന്നതിലൂടെ ഇത് സാധിക്കാം.

4. വായു സഞ്ചാരം കുറഞ്ഞാൽ മണ്ണിരകൾ നശിച്ചു പോകും അതിനാൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. 

5. മണ്ണിന്റെ ഉപരിതലത്തിൽ മണ്ണിനു സമാന്തരമായി മാത്രം സഞ്ചരിക്കുകയും ആഹരിക്കുകയും ചെയ്യുന്നയിനം മണ്ണിര യാണിത്‌. കമ്പോസ്റ്റ് ആക്കുന്നതിനുള്ള ജൈവ വസ്തുക്കൾ 10 സെന്റിമീറ്ററിൽ കൂടുതൽ കനത്തിൽ ഇട്ടുകൊടുക്കരുത്.പരമാവധി 15 സെന്റിമീറ്റർ 

6. ഈർപ്പം കൂടുകയോ,കുറയുകയോ ചെയ്താൽ മണ്ണിരകൾ നശിച്ചു പോവുകയോ,കൂട്ടത്തോടെ രക്ഷപെട്ടുപോവുകയോ ചെയ്യും, മണ്ണിര യുടെ വംശവർദ്ധനവിനെയും പ്രതികൂലമായി ബാധിക്കും. ഈർപ്പം 50% മുതൽ 60% വരെ എപ്പോഴും നിലനിർത്തണം 

7. ഉറുമ്പ്, എലി,പക്ഷികൾ ഇവ മണ്ണിരയുടെ ശത്രുക്കളാണ്. അതിനാൽ ഇവയിൽ നിന്നുമുള്ള സംരക്ഷണം ഉറപ്പു വരുത്തണം. 

8.ജൈവ വസ്തുക്കൾ അഴുകുമ്പോൾ ചൂടുണ്ടാവുകയും,മണ്ണിരകൾ നശിച്ചുപോവുകയും ചെയ്യുമെന്നതിനാൽ അഴുകിയ വസ്തുക്കൾ മാത്രം നല്കുക. അഴുകിയ വസ്തുക്കൾ മാത്രമേ മണ്ണിര ഭക്ഷിക്കുകയുള്ള് 

9. സ്വന്തം വിസർജ്യം ഏതൊരു ജീവിക്കും അരോചകമായതിനാൽ ഉല്പാദനതിനനുസരിച്ച് കമ്പോസ്റ്റു നീക്കം ചെയ്തുകൊണ്ടിരിക്കണം.ഇല്ലങ്കിൽ മണ്ണിരകൾ സ്ഥലം വിടാൻ സാധ്യതയുണ്ട്. അതിനാൽ തരിരൂപതിലുള്ള കമ്പോസ്റ്റു കൾ ആഴ്ചയിൽ ഒന്നെങ്കിലും നീക്കം ചെയ്യണംഒരുവര്ഷം കൊണ്ട് 5000 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് നിര്മ്മിക്കാൻ പറ്റുന്ന ഒരു യുനിറ്റിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. 

ഓലകൊണ്ടോ പുല്ലുകൊണ്ടോ മേഞ്ഞ 18 അടി നീളവും 8 അടി വീതിയുമുള്ള ഷെഡ്‌ നുള്ളിലാണ് കമ്പോസ്റ്റ് പിറ്റ്‌ ഉണ്ടാക്കേണ്ടത് ഷെഡിന്റെ വശങ്ങളിൽ ചിക്കെൻ നെറ്റ് അടിച്ച് എലികളിൽ നിന്നും പക്ഷികളിൽ നിന്നും സംരക്ഷണം നല്കണം..ചുറ്റിലും 2 ഇഞ്ച്‌ വീതിയിലും 2 ഇഞ്ച്‌ ആഴത്തിലും സിമന്റിൽ ചാലുകൾ തീരത് വെള്ളം നിർത്തണം. ഉറുമ്പിൽ നിന്നും സംരക്ഷണം നല്കുന്നതിന് വേണ്ടിയാണിത്.ഈ ഷെഡ്‌നുള്ളിൽ 4 അടി നീളത്തിലും 4 അടി വീതിയിലും 15-30 സെന്റിമീറ്റർ ഉയരത്തിലുമുള്ള പിറ്റ്‌ ഉണ്ടാക്കണം ഉയരം കൂടുന്നതുകൊണ്ട്‌ കാര്യമില്ല കമ്പോസ്റ്റ് തറയിൽ നിരന്നുപോകതിരിക്കാൻ വേണ്ടി മാത്രമാണ്.

ടാങ്കിന്റെ ഒരറ്റത്തെക്ക് ചരിവും വെള്ളം പോകുന്നതിനു വേണ്ടി അവിടെ ഒരു പി വി സി പൈപ്പും ഘടിപ്പിച്ചിരിക്കണം.ഏതങ്കിലും കാരണവശാൽ വെള്ളം വീണാൽ ഒഴുകിപോകുന്നതിനു വേണ്ടിയാണിത്.ഇങ്ങനെ തയ്യാറാക്കിയ ടാങ്കിനുള്ളിൽ ചകിരിതൊണ്ടുകൊണ്ടുള്ള വെർമി ബെഡ് ഉണ്ടാക്കണം ബെഡ് നടുഭാഗം 10 സെന്റിമീറ്റർ ഉയരവും രണ്ടു വശത്തേക്കും ചരിവും ഉണ്ടായിരിക്കണം (വാഴപ്പോള കമഴ്ത്തി വച്ചത് പോലെ). ഉപരിതല വിസ്തീർണം കൂട്ടുന്നതിനു വേണ്ടിയാണിത്. ഇങ്ങനെ തയ്യാറാക്കിയ ബെഡിൽ 100 കിലോഗ്രാം അഴുകിയ ജൈവ വസ്തുക്കൾ ഒരെ കനത്തിൽ നിരത്തുക. ഒരാഴ്ച കൊണ്ട് 100 കിലോഗ്രാം ജൈവവസ്തുക്കൾ തിന്നു കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് ഏകദേശം 15 കിലോഗ്രാം മണ്ണിര വേണ്ടി വരും (ആകെ കമ്പോസ്റ്റിന്റെ 1/7 തൂക്കം). ഇത് പ്രായോഗികമാല്ലത്തതിനാൽ ആദ്യം 5 കിലോഗ്രാം മണ്ണിരയിൽ തുടങ്ങുക. 2-3 മാസംകൊണ്ട് മണ്ണിര ആവശ്യത്തിനുള്ളത്ര വര്ദ്ധിച്ചുകൊളളും.ഒരു മണ്ണിര അനുകൂല സാഹചര്യത്തിൽ മൂന്നു മാസം കൊണ്ട് 300 മടങ്ങ്‌ വർദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇതിലേക്ക് 1 ബക്കറ്റ്‌ ചാണക സ്ലറി തളിക്കുക. മണ്ണിരകൾ പെട്ടന്ന് ആക്റ്റീവ് ആകുന്നതിനു ഇത് സഹായിക്കും മുകളിൽ പുല്ലുകൊണ്ടോ ഓല കൊണ്ടോ പുതയിടുക ഇരുണ്ട അന്തരീക്ഷം മണ്ണിര കൂടുതൽ ഇഷ്ട്ടപ്പെടുന്നതുകൊണ്ടും ഈര്പ്പം നിലനിർത്തുന്നതിനുമാണ്.അന്തരീക്ഷോഷ്മാവു വർധിച്ചാൽ ഉത്പാദനം കുറയുമെന്നതിനാൽ താപനില നിയന്ത്രിക്കുന്നതിനു ഷെഡിന്റെ വശങ്ങളിൽ ചണചാക്ക് തൂക്കിയിട്ടു നനച്ചുകൊടുക്കണം .ഇത്രയും കാര്യങ്ങൾ അനുകൂലമായാൽ 6 ദിവസം കൊണ്ട് പിറ്റിൽ ഉള്ള മുഴുവൻ ജൈവവസ്തുക്കളും മണ്ണിര ഭക്ഷിച്ചു പെല്ലറ്റ് രൂപത്തിലുള്ള കമ്പോസ്റ്റ് ആക്കി മാറ്റിയിരിക്കും.ഈ സമയത്ത് പുത മാറ്റിയിടുക. വെളിച്ചം കാണുമ്പോൾ മണ്ണിരകൾ ഏറ്റവും അടിയിലുള്ള ചകിരി ക്കുള്ളിലേക്ക് വലിയും ഏഴാമത്തെ ദിവസം പിറ്റിന്റെ ചുറ്റിലും നടന്നു തരി രൂപത്തിലുള്ള കമ്പോസ്റ്റ് വാരിയെടുത്ത് ചാക്കിൽ സൂക്ഷിക്കാം.ഇതേ ടാങ്കിലേക്ക് വീണ്ടും 100 കിലോഗ്രാം അഴുകിയ ജൈവ വസ്തുക്കളിട്ടു ഒരു ബക്കെറ്റ് ചാണക സ്ലറിയും തളിച്ച് പുതയിട്ടാൽ ഏഴു ദിവസത്തിനു ശേഷം വീണ്ടും കമ്പോസ്റ്റു ശേഖരിക്കാം.

റാപിഡ് വെർമി കമ്പോസ്റ്റ് രീതിയുടെ മേന്മകൾ 

1.ഈ രീതിയിൽ ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് 95 ശതമാനവും മണ്ണിര ഭക്ഷിച്ചു വിസർജിച്ച ഈർപ്പം കുറഞ്ഞ പെല്ലറ്റ് രൂപത്തിലുള്ള കമ്പോസ്റ്റ് ആയിരിക്കും. 

2. കമ്പോസ്റ്റ് നിർമാണം 7 ദിവസം കൊണ്ട് പൂർത്തിയാവും(കമ്പോസ്റ്റ് ഉണ്ടാവാൻ 1 ദിവസം മതി. ഇതു ജീവിയും തിന്നുന്ന വസ്തു 24 മണിക്കൂറിനുള്ളിൽ വിസർജിക്കുമല്ലോ) 

3. വലിയ ടാങ്ക് ആവശ്യമില്ല.

4. ഏതു ദുർഗന്ധം വമിക്കുന്ന വസ്തുവും കുറഞ്ഞ ദിവസം കൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റാം 

5.കമ്പോസ്റ്റിൽ നിന്നും മണ്ണിരകളെ വേര്തിരിക്കാൻ എളുപ്പമാണ്. കമ്പോസ്റ്റ് ബെഡിന്റെ മുകളില നിന്നും വാരിയെടുതാൽ മതി.

ന്യുനതകൾ

1.ഓരോ ആഴ്ചയിലും .ഫീഡ് ചെയ്യുന്നതിനുള്ള അഴുകിയ ജൈവ വസ്തുക്കള തയ്യാർ ചെയ്തു വയ്ക്കണം.

2.ഓരോ ആഴ്ചയിലും കമ്പോസ്റ്റ് ശേഖരിക്കാൻ സാധിചില്ലങ്കിൽ മണ്ണിര കൂട്ടത്തോടെ ഭക്ഷണം തേടി ടാങ്കിൽ നിന്നും രക്ഷപ്പെടും. അതിനാല കൃത്യസമയത്ത് കമ്പോസ്റ്റ് ശേഖരിക്കണം

3. മണ്ണിര മുട്ടകൾ വിരിയുന്നതിനു മുൻപേ കമ്പോസ്റ്റ് ശേഖരിക്കുന്നതിനാൽ മണ്ണിരയുടെ വംശ വർധനവ്‌ കുറയുന്നു.അതിനാൽ ചെറിയ ഒരു ഭാഗം കമ്പോസ്റ്റ് നിർത്തിയിട്ട് വേണം ഭാക്കി ഭാഗം കമ്പോസ്റ്റ് ശേഖരിക്കുവാൻ

സാധാരണ കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് ആയി മാറുമ്പോൾ അതിലടങ്ങിയിരിക്കുന്ന സൂഷ്മ മൂലകങ്ങൾ ഇപ്രകാരം വര്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഗ്നീഷ്യം -2 ഇരട്ടി .നൈട്രജൻ-5 ഇരട്ടി .ഫോസ്ഫറസ്-7 ഇരട്ടി പൊട്ടാസ്യം 11 ഇരട്ടി. കാത്സിയം 2 ഇരട്ടി.കൂടാതെ സൂഷ്മാനുക്കൾ 1000 മടങ്ങും,ഇതിനു പുറമേ ഹോർമോണുകളും എന്സൈമുകളും. മണ്ണിര കമ്പോസ്റ്റ് സാധാരണ കമ്പോസ്റ്റിന്റെ മൂല്യ വർധനവ്‌ മാത്രമാണ് നടത്തുന്നതെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം, അതിനാൽ നല്ല കമ്പോസ്റ്റ് ഉണ്ടാക്കേണ്ട രീതിയും അറിഞ്ഞിരിക്കേണ്ടതുണ്ട്


Report Page