*/

*/

Source

"ഫലസ്തീനികൾക്കാണ് പിന്തുണ..
ഹമാസിനല്ല.."

പറയാനും കേൾക്കാനും നല്ല സുഖമുള്ള ഒരു സെക്കുലർ നിലപാടാണ്..

ഇന്ത്യയിൽ മുഴുവൻ മുസ്ലിംകളും പ്രശ്നക്കാരല്ല, ചില "തീവ്രവാദികൾ" മാത്രമാണ് പ്രശ്നക്കാർ എന്നാണ് സംഘപരിവാരം പറയാറ്..

അതായത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പശുവിന്റെ പേരിലും, ജയ് ശ്രീറാം വിളിക്കാത്തതിനും തല്ലിക്കൊല്ലുമ്പോഴും, പൗരത്വനിയമം കൊണ്ടുവരുമ്പോഴും, പള്ളികൾ തകർക്കുമ്പോഴും കാണാത്തഭാവത്തിൽ പോകുന്നവർ പ്രശ്നക്കാരല്ല, അതിനെതിരെ പ്രതികരിക്കുന്നവരാണ് പ്രശ്നക്കാർ..

പക്ഷെ സംഘപരിവാരം കൊല്ലുന്നതും, നാടുകടത്തുമെന്നു പറയുന്നതും ഈ പ്രശ്നക്കാർ എന്നു അവർ പറയുന്ന പ്രതികരിക്കുന്നവരെ മാത്രമല്ല, മുഴുവൻ മുസ്ലിംകളെയുമാണ്..

സമാനമാണ് ഫലസ്തീൻ വിഷയത്തിൽ ഹമാസിനെ മാറ്റിനിർത്തി പിന്തുണയ്ക്കുന്നവരുടെ നിലപാടും..

കഴിഞ്ഞ 75 വർഷമായി ദിനേനയെന്നവണ്ണം തങ്ങളുടെ വീടും ഭൂമിയും കൈയടക്കുകയും, പിഞ്ചുമക്കളും സ്ത്രീകളും അടക്കമുള്ള ജനതയെ കൊന്നൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇസ്രായേലിനോട്, കരയിലും കടലിലും, ആകാശത്തിലുമടക്കം നാലുപാടും ഉപരോധംതീർത്തു ആയുധങ്ങൾപോയിട്ട് മരുന്നും ഭക്ഷണവുംപോലും ശരിയാംവിധം ലഭിക്കാത്ത സാഹചര്യത്തിലും തങ്ങളാൽ കഴിയുംവിധം പ്രതിരോധം തീർക്കുകയാണ് ഹമാസ് ചെയ്തുകൊണ്ടിരിക്കുന്നത്..

ഇസ്രയേൽ ലക്ഷ്യംവെക്കുന്നതും കൊല്ലുന്നതും ഹമാസിനെ മാത്രമല്ല, ആ നാടിനെയും അവിടെയുള്ള മുഴുവൻ ജനതയേയുമാണ്..
അതിനെതിരെയാണ് ഹമാസിന്റെ പോരാളികൾ പ്രതിരോധം തീർക്കുന്നതും..

ഇന്ത്യയിൽ സംഘപരിവാരം നടത്തുന്ന വംശീയ ഉന്മൂലന നീക്കങ്ങൾക്കെതിരെ മൗനംപാലിക്കുകയും വഴങ്ങിക്കൊടുക്കുകയും ചെയ്താൽ ഇവിടെയും പ്രശ്നങ്ങൾ ഇല്ല എന്നു പറയാമെങ്കിലും അതിന്റെ പരിണിത ഒരു ജനത ഈ മണ്ണിൽനിന്നുതന്നെ തുടച്ചുനീക്കപ്പെടുക എന്നതായിരിക്കും..
ഹമാസ് അടക്കമുള്ള പ്രതിരോധസംഘങ്ങൾ നിങ്ങൾ ഉദ്ദേശിക്കുന്നപോലെ സമാധാനപ്രിയരായി ഇസ്രായേൽ കടന്നുകയറ്റത്തിനും, കൂട്ടക്കൊലകൾക്കുമെതിരെ മൗനം പാലിക്കുകയും വഴങ്ങിക്കൊടുക്കുകയും ചെയ്താൽ നിങ്ങളീ ഐക്യദാർഢ്യം പറയുന്ന ഫലസ്തീൻ വിഷയം ഇല്ല..!!
ഫലം ഫലസ്തീൻ എന്ന രാജ്യവും, ആ ജനതയും നാമാവശേഷമാവും എന്നതുമായിരിക്കും..

അതുകൊണ്ടു സുഖാസുഷുപ്തതയിൽ ജീവിച്ചുകൊണ്ടു ദിനേന വെറും ഒരുരൂപ മുടക്കുള്ള ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടു, ആരെയൊക്കെയോ ബോധ്യപ്പെടുത്താനുള്ള നിങ്ങളുടെ സെക്കുലർ മുഖംമൂടി മിനുക്കി, നിങ്ങൾ കൊടുക്കുന്ന ആ "പക്ഷേ"യുടെ അകമ്പടിയുള്ള ആ പിന്തുണ നിങ്ങൾതന്നെ കൈയിൽ വെച്ചോളൂ..
ഫലസ്തീനികൾക്ക് ആവശ്യമില്ല..

നിങ്ങൾ പിന്തുണച്ചാലും ഇല്ലെങ്കിലും നിരായുധരായ, നിരാലംബരായ ഫലസ്തീൻ ജനതയുടെ പിന്തുണ ഹമാസിനാണ്..
അവർ നൽകുന്ന ദുർബലമെങ്കിലും പ്രതീക്ഷയ്ക്ക് വകനൽകുന്ന പ്രതിരോധത്തിനാണ്, സംരക്ഷണത്തിനാണ്..

ആ പ്രതിരോധത്തിൽ ഇന്ന് ആ ജനത ഒറ്റക്കെട്ടാണ്..!!

Report Page