*/

*/

Source

ഞങ്ങളുടെ നാട്ടിൽ ആണ് ശൈലജ ടീച്ചറുടെ വീട്.
ഞങ്ങളുടെ പേരാവൂർ മണ്ഡലത്തിലാണ് ടീച്ചർ ആദ്യം മത്സരിച്ചത്. അന്നൊക്കെ ഞാൻ അമ്മയുടെ കൂടെ അവരുടെ പ്രകടനത്തിന് ഒക്കെ പോയിരുന്നു.അതുകൊണ്ട് തന്നെ അവരോട് ചെറുപ്പം മുതലേ എനിക്കൊരു സ്നേഹവും റെസ്പെക്ടും ഉണ്ട്.

പിന്നീട് സണ്ണീ ജോസഫ് വന്ന് പേരാവൂര് പിടിച്ചെടുത്തു.
ടീച്ചറെ കൂത്തുപറമ്പിലേക്ക് മാറ്റി മത്സരിപ്പിച്ചു.
സണ്ണീ ജോസഫും നല്ല ഒരാളായിട്ടാണ് എനിക്ക് തോന്നിയത്.സണ്ണീ ജോസഫ് ഒരു ജൂനിയർ ഉമ്മൻചാണ്ടി സെറ്റപ്പ് ആണ്. ഭയങ്കര അപ്രോച്ചബിൾ ആണ്.

ഒരിക്കൽ സണ്ണീ ജോസഫ് എന്റെ വീട്ടിൽ വന്നിട്ടുണ്ട്.അതിന് ശേഷം ഒന്നോ രണ്ടോ വർഷത്തിന് ശേഷം ഞാൻ റോഡിൽ കൂടി നടന്ന് പോയപ്പോൾ പുളളിക്കാരൻ ജീപ്പ് നിർത്തി എന്നോട് സംസാരിച്ചു.
എനിക്ക് ഭയങ്കര സന്തോഷം ആയി.

ഒരു ജനപ്രതിനിധി ഇങ്ങനെ സാധാരണ ജനങ്ങളോട് സംസാരിക്കുക എന്നത് അവരിൻമേലുളള ഇഷ്ടം ജനങ്ങളിൽ വർധിപ്പിക്കുന്നുണ്ട്.

ശൈലജ ടീച്ചറും ഭയങ്കര ഡൗൺ ടൂ എർത്ത് ആയ ആൾ ആണ്.പക്ഷേ കമ്മ്യൂണിസ്റ്റ്കാരിലെ വേറേ കുറേ നേതാക്കൾ ഒക്കെ ഒട്ടും അപ്രോച്ചബിൾ അല്ല. ഭയങ്കര തലക്കനം ആണ്. ഇത് സാധാരണ മനുഷ്യൻമാരിൽ ഒരു സ്നേഹത്തേക്കാൾ ഉപരി പേടിയാണ് ഉണ്ടാക്കുക.

ശൈലജ ടീച്ചറിനോട് എനിക്കുണ്ടായ വലിയ വിയോജിപ്പ് പൂന്തുറയിൽ കമാൻഡോകളെ ഇറക്കിയ സന്ദർഭത്തിലാണ് ഉണ്ടായത്. സോഷ്യൽ മീഡിയ പ്രതിഷേധത്തിന്റെ ഭാഗമായി ഒരു മന്ത്രി മാപ്പ് പറഞ്ഞു എന്നുളളതും വലിയൊരു മാതൃക ആണ്.

ശൈലജ ടീച്ചർ എന്റെ അമ്മയുടെ ഹെൽപ്പറിനെ മാടത്തിൽ സ്കൂളിൽ കെമിസ്ട്രി പഠിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഡോക്ടർ /സയൻസ്+ ടീച്ചർ എന്നത് ആരോഗ്യമന്ത്രി ആകാൻ നല്ലൊരു കോംമ്പിനേഷൻ ആണ്.

വീണാ ജോർജ് ഒരു ഫിസിക്സുകാരി ആയ ബി എഡ് കാരി ആണെന്ന് എനിക്ക് അറിയുകേ ഇല്ലായിരുന്നു. ഞാൻ കരുതിയത് അവര് ജേണലിസം ആണ് പഠിച്ചതെന്നാണ്. സയൻസ് പഠിച്ചവർ ആരോഗ്യമന്ത്രി ആകുന്നത് പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ഏത് മന്ത്രി വന്നാലും ഏത് ഗവൺമെന്റ് വന്നാലും കോവിഡ് മരണത്തിന്റെ യഥാർത്ഥ കണക്കുകൾ ഒരു സംസ്ഥാനത്തും പുറത്ത് വരുമെന്നും എനിക്ക് തോന്നുന്നില്ല. കാരണം ഇതൊക്കെ ശാസ്ത്രത്തേക്കാളുപരി ഗവൺമെന്റിന്റെ പ്രെസ്റ്റീജ് വിഷയങ്ങളാണ്.

ജനപ്രിയനേതാവാണ് വീണാ ജോർജ്.
വീണയുടെ ഈ ഫോട്ടോ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് എഴുതിയെന്ന് മാത്രം.

വീണയിൽ എനിക്ക് പേഴ്സണലായി വിശ്വാസം ഉണ്ട്.
അവർ ഒരു സയൻസുകാരി ആണെന്നതും ബി എഡ്ഡുകാരി ആണെന്നതും പത്രപ്രവർത്തക ആണെന്നതും ആ വിശ്വാസം കൂട്ടുന്നു.🤩

Report Page