*/

*/

Source

തലമുറകളായി കൈമാറി വന്നൊരു മണ്ണിൽ നിന്നും അടിച്ചോടിക്കപ്പെടുന്ന അബലരായ ഒരു വിഭാഗം ജനതയുടെ മേൽ വീണ്ടും നിർദ്ദയം ഭർത്സനങ്ങൾ വാരിയെറിയുന്നവരുണ്ടിവിടെ..
ഈ കാട്ടാളത്തരം നടക്കുന്നത് സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള പ്രാകൃത സമൂഹത്തിലല്ല, മറിച്ച് നമ്മളിന്നു ജീവിക്കുന്ന ആധുനിക കാലത്താണന്ന വസ്തുത മനപ്പൂർവ്വം മറന്നു കൊണ്ടാണിവർ നിഷ്പക്ഷ വേഷം കെട്ടുന്നത്.!

ഇത്ര മനുഷ്യത്വമില്ലാത്തവരും കേരളത്തിൽ ജീവിച്ചിരിക്കുന്നുണ്ടോയെന്ന ആശങ്കകൾക്കൊടുവിൽ
ചെന്നെത്തി നില്ക്കുന്നത് അന്ധമായ മുസ്ളീം വിരോധത്തിൽ മാത്രമാണ്.!! യുക്തിവാദികളെന്നും പുരോഗമന ചിന്താഗതിക്കാരെന്നുമൊക്കെ നടിക്കുന്ന പലരുടെയും മനസ്സിൻ്റെ സങ്കുചിതത്വം സംശയലേശമെന്യേ വെളിവാക്കപ്പെടുന്നുമുണ്ട്.!

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ പോലും പരസ്യമായി ന്യായീകരിക്കുന്ന തരത്തിലേയ്ക്ക് അധ:പതിക്കുകയാണോ മലയാളി.?
തങ്ങളുടെ വാസസ്ഥലത്ത് നിന്നും തികച്ചും നിരപരാധികളായൊരു ജനതയെ അവിടെത്തിയ കുടിയേറ്റക്കാർ ചവിട്ടി പുറത്താക്കുമ്പോൾ, അവർ കൈയ്യും കെട്ടി നില്ക്കണമെന്നു പറയുന്നതിനു പിന്നിലെന്തുണ്ട് ന്യായീകരണം.??
" അവർ മുസ്ളീങ്ങളായത് കൊണ്ട് " എന്നൊരുത്തരം പലരുടെയുമുള്ളിൽ കുടുങ്ങി നില്ക്കുന്നുണ്ടെങ്കിൽ, സുഹൃത്തുക്കളെ ഇതിനെ ഇസ്ളാമോഫീബിയ എന്നല്ലാതെ മറ്റെന്തു പേരിട്ടാണ് വിളിക്കേണ്ടത്..??

വാട്ട്സാപ്പിലൂടെയും മറ്റും നിരന്തരം കടുത്ത വിദ്വേഷ സന്ദേശങ്ങൾ കൈമാറിയും, തരം കിട്ടുമ്പോഴൊക്കെ ഇകഴ്ത്തിക്കാട്ടിയും ഒരു വിഭാഗത്തിൻ്റെ മേൽ വെറുപ്പ് സൃഷ്ടിച്ചെടുക്കാൻ ബോധപൂർവ്വം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വികലമനസ്സുകൾക്ക് സന്തോഷിക്കാം..
കാരണം നിങ്ങൾ കേരളത്തിലും വിജയം കണ്ടു തുടങ്ങിയിരിക്കുന്നു.!!

ഒരു തരത്തിലുള്ള തീവ്രവാദവും പ്രോത്സാഹിക്കപ്പെടേണ്ടതല്ല, എന്നാൽ ചില തീവ്രവാദങ്ങൾക്ക് പിന്നിൽ കാരണമായിട്ടുള്ള അടിച്ചമർത്തലുകൾ അതിലുമൊട്ടും പ്രോത്സാഹിക്കപ്പെടേണ്ടതുമല്ല.. അധിനിവേശം നടത്തുന്ന കയ്യൂക്കുള്ളവൻ്റെ നീതീകരിക്കാൻ പറ്റാത്ത ധാർഷ്ട്യത്തിൻ്റെ തീവ്രവാദമുണ്ട്.. നിലനില്പിന് വേണ്ടി പൊരുതുന്ന നിരപരാധിയുടെ ഗതി കെട്ടിട്ടുള്ള തീവ്രവാദവുമുണ്ട്..

അഭയാർത്ഥികളായെത്തിയ ജൂതന്മാരെ സ്വീകരിച്ച ഒരു പ്രദേശമാണ് പലസ്തീൻ. എന്നാൽ ക്രമേണ ഇസ്രയേലിൻ്റെ സയണിസ്റ്റ് തീവ്രവാദ പ്രത്യയശാസ്ത്രം മറ നീക്കി പുറത്ത് വന്ന് തുടങ്ങിയതോടെ ഫലസ്തീനികൾ പ്രതികരിക്കാൻ നിർബന്ധിതരാവുകയാണുണ്ടായതെന്ന് ചരിത്രം പറയുന്നു.

സഹസ്രാബ്ദങ്ങൾക്ക് മുമ്പെന്നോ ജൂതന്മാരുടെ ദേശമായിരുന്നു അവിടമെന്നും അതുകൊണ്ട് ആ പ്രദേശം തങ്ങൾക്കിന്നും അവകാശപ്പെട്ടതാണെന്നുമുള്ള വിചിത്ര വാദം - അതാണ് സയണിസം.. ഇതിനെ ധാർഷ്ട്യത്തിൻ്റെ തീവ്രവാദമെന്നല്ലാതെന്ത് പേരിട്ടാണ് വിളിക്കേണ്ടത്..?

രാജ ഭരണ കാലത്തോ അതിന് മുമ്പോ ഉണ്ടായിട്ടുള്ള യുദ്ധങ്ങൾക്കും, കയ്യേറ്റങ്ങൾക്കുമൊക്കെ ഇന്നീ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറുപടി നല്കണമെന്നു വന്നാൽ അതിലും വലിയ വിഡ്ഢിത്തം മറ്റെന്തുണ്ട്.?
അങ്ങിനെയെങ്കിൽ ഈ ഭൂലോകത്ത് പ്രാകൃതവും അപരിഷ്കൃതവുമായൊരു ഭൂതകാലത്ത് കൈയേറ്റം ചെയ്യപ്പെടാത്തതായി ഏതെങ്കിലും ഭൂപ്രദേശമുണ്ടോ..? അവരെല്ലാം തിരിച്ച് പിടിക്കാനിറങ്ങിയാൽ അതും ന്യായീകരിക്കപ്പെടുമോ.??

ശുദ്ധ വിഡ്ഢിത്തത്തെയും, ധാർഷ്ട്യത്തെയും, അനീതിയെയുമൊക്കെ വെളുപ്പിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തത്തിലാണ് ചിലർ.!!
Sreedhara Unni

Report Page